കാട്ടാക്കടയില്‍ ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിലേക്ക് കൂറ്റന്‍ മരം വീണു; നിരവധി യാത്രക്കാര്‍ക്ക് പരിക്ക്

കാട്ടാക്കടയില്‍ ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിലേക്ക് കൂറ്റന്‍ മരം വീണു; നിരവധി യാത്രക്കാര്‍ക്ക് പരിക്ക്

തിരുവനന്തപുരം: കാട്ടാക്കടയില്‍ ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിലേക്ക് കൂറ്റന്‍ മരം വീണ് നിരവധി യാത്രക്കാര്‍ക്ക് പരിക്ക്. വ്യാഴാഴ്ച കാട്ടാക്കട നക്രാംചിറയ്ക്ക് സമീപമായിരുന്നു സംഭവം. ബസ് കണ്ടക്ടര്‍ അടക്കം 15-ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

യാത്രക്കാരെ നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയിലും കാട്ടാക്കട ആശുപത്രിലേക്കും മാറ്റി. കാട്ടാക്കട ഭാഗത്തേക്ക് വന്ന ബസ് ആണ് അപകടത്തില്‍ പെട്ടത്. മൂക്കിന് പരിക്കേറ്റ കണ്ടക്ടര്‍ സുനില്‍ദാസിനെ മെഡിക്കല്‍കോളേജിലേക്ക് മാറ്റി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News