കുറ്റൂരില്‍ വീട്ടുമുറ്റത്ത് നില്‍ക്കവേ മരം വീണ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

കുറ്റൂരില്‍ വീട്ടുമുറ്റത്ത് നില്‍ക്കവേ മരം വീണ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

തിരുവല്ല: തിരുവല്ലയിലെ കുറ്റൂരില്‍ കടപുഴകിയ മരത്തിന് അടിയില്‍പ്പെട്ട് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. കുറ്റൂര്‍ 11ാം വാര്‍ഡില്‍ മരപ്പാങ്കുഴിയില്‍ വീട്ടില്‍ പരേതനായ ഉണ്ണികൃഷ്ണന്റെ ഭാര്യ വത്സലകുമാരി ( 70 ) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകീട്ട് അഞ്ചുമണിയോടെ ആയിരുന്നു സംഭവം.

വീടിന് പിന്‍വശത്ത് ഉണക്കാനിട്ടിരുന്ന കുടംപുളി കുട്ടയില്‍ ആക്കുന്നതിനിടെ പുരയിടത്തിലെ മാവ് കടപുഴകി വത്സലകുമാരിയുടെ മേല്‍ പതിക്കുകയായിരുന്നു. സംഭവ സ്ഥലത്ത് വച്ച് തന്നെ ഇവര്‍ മരണപ്പെട്ടു. മൃതദേഹം തിരുവല്ല താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. മക്കള്‍: സുനില്‍കുമാര്‍, സ്മിത. മരുമകള്‍: സിന്ധു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News