കോതമംഗലം: ആദിവാസി കോളനിയിൽ നിന്നും മരംമുറിച്ച് കടത്തിയ കേസിൽ 5 പേർ പിടിയിൽ.4 വാഹനങ്ങളും കസ്റ്റഡിയിൽ.കൃത്യത്തിൽ പങ്കാളികളായ 4 പേരെ കണ്ടെത്താൻ തിരച്ചിൽ ഊർജ്ജിതമെന്ന് അധികൃതർ.നേര്യമംഗലം ഫോറസ്റ്റ് റെയിഞ്ചിലെ കുളമാൻകുഴി ആദിവാസി കോളനിയിലെ കൈവശ വനഭൂമിയിൽ നിന്നും മരങ്ങൾ മുറിച്ച കടത്തിയതുമായി ബന്ധപ്പെട്ടാണ് വനംവകുപ്പ് 5 പേരെ അറസ്റ്റ് ചെയ്തിട്ടുള്ളത്.3 ഓട്ടോറിക്ഷകളും ഒരു കാറും ഉൾപ്പെടെ 4 വാഹനങ്ങളും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
കുളമാൻകുഴി സ്വദേശികളായ ഗോപി ജോബെൻ(49),പി കർണ്ണൻ(27),സുതൻ(53),വാളറ സ്വദേശി ക്ലീറ്റസ് മത്യു(59),പത്താംമൈൽ സ്വദേശി ലിജോ ജോസ്(34) എന്നിവരെയാണ് നേര്യമംഗലം ഫോറസ്റ്റ് റെയിഞ്ചോഫീസർ എസ് എൽ സൂര്യലാലിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം അറസ്റ്റ് ചെയ്തിട്ടുള്ളത്.20 മരങ്ങൾ ഇവർ മുറിച്ചുകടത്തിയതായിട്ടാണ് അന്വേഷണത്തിൽ വ്യക്തമായിട്ടുള്ളത്.സംഭവത്തിൽ ഉൾപ്പെട്ട 4 പേരെക്കൂടി കണ്ടെത്താനുണ്ടെന്നും ഇവർക്കായി തിരച്ചിൽ ഊർജ്ജിതമാക്കിയതായും റെയിഞ്ചോഫീസർ അറയിച്ചു.
ഡെപ്യൂട്ടി ഫോറസ്റ്റ് റെയിഞ്ചോഫീസർമാരായ ബിജി മുഹമ്മദ്,പി എസ് ജയദാസ് ,സെക്ഷൻ ഫോറസ്റ്റ് ഓഫീസർ പി എസ് ജയദാസ്,സെക്ഷൻ ഫോറസ്റ്റ് ഓഫീസർമാരാ മധു ദാമോദരൻ,കെ എം ലാലു,ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ അബ്ദുൾ കരീം,നോബിൾ മാത്യു,കെ എസ് രാജീവ് ,ദീപ്തി ആർ രാജ്, ജ്യോതി ലക്ഷമി എന്നിവരും അന്വേഷണത്തിൽ പങ്കാളികളായി.