22.5 C
Kottayam
Friday, November 22, 2024

ഭർത്താവിനൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കവേ സ്വകാര്യ ബസ് ഇടിച്ച് അപകടം; വീട്ടമ്മ മരിച്ചു

Must read

കൊല്ലം: കൊല്ലം കരുനാഗപ്പള്ളി മാരാരിത്തോട്ടത്ത് വാഹനാപകടത്തിൽ വീട്ടമ്മ മരിച്ചു. കരുനാഗപ്പള്ളി കല്ലേലി ഭാഗത്ത് താമസിക്കുന്ന സുനീറ ബീവിയാണ് മരിച്ചത്. 46 വയസായിരുന്നു. സുനീറയും ഭർത്താവും സഞ്ചരിച്ച സ്കൂട്ടറിൽ സ്വകാര്യ ബസ് ഇടിച്ചാണ് അപകടമുണ്ടായത്. 

കൊട്ടാരക്കര കരുനാഗപ്പള്ളി റൂട്ടിൽ സർവീസ് നടത്തുന്ന സൊസൈറ്റി ബസാണ് ഇടിച്ചത്. ബസ് മറ്റൊരു വാഹനത്തെ ഓവര്‍ടേക്ക് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെയാണ് സ്കൂട്ടറിൽ ഇടിച്ചതെന്ന് കരുനാഗപ്പള്ളി പൊലീസ് പറയുന്നത്. 

കരുനാഗപ്പള്ളി കേരള ഫീഡ്സിലെ ജീവനക്കാരിയാണ് സുനീറ. ഭർത്താവ് അബ്ദുസമദിനെ നിസ്സാര പരിക്കുകളോടെ  ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

g

More articles

നഴ്സിംഗ് വിദ്യാർത്ഥിനി അമ്മുവിന്റെ മരണം ; മൂന്ന് സഹപാഠികൾ കസ്റ്റഡിയിൽ

പത്തനംതിട്ട : പത്തനംതിട്ടയിൽ നഴ്സിംഗ് വിദ്യാർഥിനിയായ അമ്മു മരിച്ച സംഭവത്തിൽ മൂന്ന് വിദ്യാർത്ഥിനികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. അമ്മുവിന്‍റെ സഹപാഠികളായ മൂന്ന് പേരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഈ വിദ്യാർത്ഥിനികൾക്കെതിരെ ആത്മഹത്യാപ്രേരണ കുറ്റത്തിന് കേസെടുക്കും എന്നും...

കണ്ണൂരിൽ വനിതാ പോലീസിനെ ഭർത്താവ് വെട്ടിക്കൊന്നു; പിതാവിനും ​ഗുരുതര പരിക്ക്

കണ്ണൂർ: കരിവെള്ളൂരില്‍ വനിതാ പോലീസിനെ ഭര്‍ത്താവ് വെട്ടിക്കൊന്നു. കരിവെള്ളൂര്‍ പലിയേരിയിലെ ദിവ്യശ്രീയാണ് കൊല്ലപ്പെട്ടത്. ചന്തേര പോലീസ് സ്‌റ്റേഷനിലെ സി.പി.ഒ. ആണ് ദിവ്യശ്രീ.ആക്രമണം നടത്തിയ ഭര്‍ത്താവ് രാജേഷ് നിലവില്‍ ഒളിവിലാണ്. ആക്രമണം തടയാന്‍ ശ്രമിച്ച...

നെതന്യാഹുവിനും ഹമാസ് നേതാവിനും അന്താരാഷ്ട്ര ക്രിമിനൽ കോടതിയുടെ അറസ്റ്റ് വാറണ്ട്

ടെല്‍ അവീവ്: ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു, മുന്‍ പ്രതിരോധമന്ത്രി യോവ് ഗാലന്റ്, ഹമാസ് നേതാവ് മുഹമ്മദ് ദിയാബ് ഇബ്രാഹിം അല്‍ മസ്രി എന്നിവര്‍ക്കെതിരേ അന്താരാഷ്ട്ര ക്രിമിനല്‍ കോടതി (ഐസിസി) അറസ്റ്റ് വാറണ്ട്...

പോലീസ് സഹകരണ സംഘത്തില്‍ നിന്നും വായ്പ എടുക്കാന്‍ ജാമ്യം നിന്നു; തുക തിരിച്ചടയ്ക്കാതെ വനിതാ പോലിസ് ഉദ്യോഗസ്ഥര്‍: വിരമിച്ച എസ്.ഐ.യുടെ വീടും പുരയിടവും ജപ്തി ചെയ്യാന്‍ നോട്ടീസ്

അടിമാലി: പോലീസ് സഹകരണ സംഘത്തില്‍ നിന്നും സഹപ്രവര്‍ത്തകര്‍ക്ക് വായ്പ എടുക്കാന്‍ ജാമ്യം നിന്നതിന്റെ പേരില്‍ വിരമിച്ച എസ്.ഐ.യുടെ വീടും പുരയിടവും ജപ്തി ചെയ്യാന്‍ നോട്ടീസ്. സഹപ്രവര്‍ത്തകരായിരുന്ന വനിതാ പോലിസ് ഉദ്യോഗസ്ഥര്‍ക്ക് വേണ്ടി ജാമ്യം...

കരിങ്കൊടി പ്രതിഷേധം അപകീര്‍ത്തികരമോ അപമാനിക്കലോ അല്ല, ഉദ്യോഗസ്ഥരുടെ ജോലി തടസ്സപ്പെടുത്തിയെന്ന കുറ്റം നിലനില്‍ക്കില്ല; മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി വീശിയ കേസ് റദ്ദാക്കി ഹൈക്കോടതി

കൊച്ചി: പറവൂരില്‍ മുഖ്യമന്ത്രിയുടെ വാഹനത്തിന് നേരെ കരിങ്കൊടി വീശി പ്രതിഷേധിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നേരെ രജിസ്റ്റര്‍ ചെയ്ത കേസ് ഹൈക്കോടതി റദ്ദാക്കി. ഒപ്പം തന്നെ ഉദ്യോഗസ്ഥരുടെ ജോലി തടസപ്പെടുത്തിയെന്ന കുറ്റവും റദ്ദാക്കി. കരിങ്കൊടി...

Popular this week

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.