വാതിൽപ്പടിയിലിരുന്ന് യാത്ര; ട്രെയിനിനും പ്ലോറ്റ്‌ഫോമിനുമിടയിൽ കാൽ കുരുങ്ങി 2 പേർക്ക് പരിക്ക്

തൃശൂര്‍: ട്രെയിനിനും പ്ലാറ്റ്‌ഫോമിനുമിടയില്‍ കാലുകുടുങ്ങി രണ്ടുവിദ്യാര്‍ഥികള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ആലുവ സ്വദേശികളായ ഫര്‍ഹാന്‍, ഷമീം എന്നിവര്‍ക്കാണ് പരിക്ക്. അമൃത എക്‌സ്പ്രസ് ഒല്ലൂര്‍ സ്‌റ്റേഷനിലൂടെ കടന്നുപോകുമ്പോള്‍ തിങ്കളാഴ്ച രാത്രിയായിരുന്നു അപകടം.

ട്രെയിനിന്റെ വാതില്‍പ്പടിയില്‍ കാല്‍പുറത്തേക്കിട്ട് ഇരിക്കുകയായിരുന്നു ഇരുവരും. അമൃത എക്‌സ്പ്രസിന് ഒല്ലൂരില്‍ സ്‌റ്റോപ്പില്ലായിരുന്നു. ഇതോടെ പ്ലാറ്റ്‌ഫോമിനും ട്രെയിനിനും ഇടയില്‍ കാല്‍ കുടുങ്ങുകയായിരുന്നു.

ഗുരുതര പരിക്കേറ്റ ഇരുവരേയും ആദ്യം തൃശൂരിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് വിദഗ്ധചികിത്സക്കായി എറണാകുളത്തേക്കും കൊണ്ടുപോയി. കൊടൈക്കനാലില്‍പോയി തിരിച്ചുവരികയായിരുന്നു രണ്ടുപേരും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News