ന്യൂഡൽഹി : ഇന്ത്യയിൽ കൊവിഡ് രോഗികളുടെ എണ്ണം അനിയന്ത്രിതമായി ഉയരുന്ന സാഹചര്യത്തിൽ കൈലാസ രാജ്യത്തേക്ക് ഇന്ത്യയിൽ നിന്നുള്ളവരുടെ യാത്ര വിലക്കി ആൾദൈവം നിത്യാനന്ദ.
ഇന്ത്യയിൽ ക്രിമിനൽ കേസുകളിൽ പ്രതിയായതിന് പിന്നാലെ രാജ്യം വിട്ട നിത്യാനന്ദ 2019 ൽ ഇക്കഡോര തീരത്തിന് സമീപം ആരംഭിച്ചതായി പറയപ്പെടുന്ന കൈലാസ രാജ്യത്തേക്കാണ് ഇന്ത്യാക്കാരടക്കമുള്ളവർക്ക് പ്രവേശന വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യക്ക് പുറമെ, ബ്രസീൽ, യൂറോപ്യൻ യൂണിയൻ, മലേഷ്യ എന്നിവിടങ്ങളിൽ നിന്നുള്ളവരെയും വിലക്കിയിട്ടുണ്ട്.
KAILASA’s #PresidentialMandate
Executive order directly from the #SPH for all the embassies of #KAILASA across the globe. #COVID19 #COVIDSecondWaveInIndia #CoronaSecondWave #Nithyananda #Kailaasa #ExecutiveOrder pic.twitter.com/I2D0ZvffnO— KAILASA’S SPH JGM HDH Nithyananda Paramashivam (@SriNithyananda) April 20, 2021
ലൈംഗിക പീഡനക്കേസിൽ പ്രതിയായതിന് പിന്നാലെ 2019ലാണ് നിത്യാനന്ദ ഇന്ത്യയിൽ നിന്ന് കടന്നുകളഞ്ഞത്. അന്ന് മുതൽ കൈലാസ പ്രത്യേക രാജ്യമാക്കണമെന്ന് നിത്യാനന്ദ ഐക്യരാഷ്ട്രസഭയോട് ആവശ്യപ്പെടുന്നുണ്ട്. കൈലാസ രാജ്യത്തുള്ള മുഴുവൻ പേരും ക്വാറന്റീനിൽ പ്രവേശിക്കണമെന്നും നിത്യാനന്ദ ഉത്തരവിൽ ആവശ്യപ്പെടുന്നുണ്ട്.