KeralaNews

ശമ്പളം നല്‍കാന്‍ പണമില്ല; തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍

തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അതിഗുരുതര സാമ്പത്തിക പ്രതി സന്ധിയില്‍. അടുത്ത മാസം ശമ്പളം നല്‍കാന്‍ പണമില്ലെന്ന് ബോര്‍ഡ് അറിയിച്ചു. നിലവില്‍ ബോര്‍ഡിന്റെ നീക്കിയിരിപ്പ് 10 കോടിയില്‍ താഴെ മാത്രമാണ്. സര്‍ക്കാരിനോട് വീണ്ടും സഹായം തേടിയതായി ബോര്‍ഡ് പ്രസിഡന്റ് എന്‍.വാസു അറിയിച്ചു.

കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്നാണ് ദേവസ്വം ബോര്‍ഡിലും സാമ്പത്തിക പ്രതിസന്ധി ഉടലെടുത്തത്. ബോര്‍ഡിന്റെ കീഴിലുള്ള 1250 ഓളം ക്ഷേത്രങ്ങളില്‍ നിന്നുള്ള വരുമാനം പൂര്‍ണമായും നിലച്ചതോടെയാണ് ദേവസ്വം ബോര്‍ഡിനെ പ്രതിസന്ധിയിലാക്കിയത്.

പത്ത് കോടി രൂപയുടെ നീക്കിയിരിപ്പിന് പുറമെ 13 കോടി രൂപ നിക്ഷേപമായി ഉണ്ട്. എന്നാല്‍ ഈ പലിശയും ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ തികയാത്തതുകൊണ്ടാണ് ബോര്‍ഡ് സര്‍ക്കാര്‍ സഹായം തേടിയിരിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button