താനൂരിലെ ട്രാൻസ് യുവതിയുടെ മരണത്തിൽ വഴിത്തിരിവ്; സുഹൃത്ത് അറസ്റ്റിൽ

'വീട്ടിലെ കാർ പോർച്ചിൽ മൃതദേഹം..'; താനൂരിലെ ട്രാൻസ് യുവതിയുടെ മരണത്തിൽ വഴിത്തിരിവ്; സുഹൃത്ത് അറസ്റ്റിൽ; ഇവർ തമ്മിൽ അടുപ്പത്തിലായിരുന്നുവെന്ന് പോലീസ്

താനൂർ: താനൂർ കരിങ്കപ്പാറ നായർപടിയിൽ സുഹൃത്തിന്റെ വീട്ടിൽ വടകര സ്വദേശിയായ ട്രാൻസ് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വഴിത്തിരിവ്. സുഹൃത്തിനെ അറസ്റ്റ് ചെയ്ത് പോലീസ്. കരിങ്കപ്പാറ പോണിയേരി തൗഫീഖിനെയാണ് (40) താനൂർ എസ്.എച്ച്.ഒ കെ.ടി. ബിജിത്തിന്റെ നേതൃത്വത്തിൽ പോലീസ് അറസ്റ്റ് ചെയ്തത്. വടകര ബീച്ച് റോഡ് സ്വദേശിയായ കമീല എന്ന അജ്മൽ (35) ജൂലൈ ഒമ്പതിന് മരിച്ചത്.

തിരൂർ പയ്യനങ്ങാടിയിൽ താമസിച്ചിരുന്ന ഇവരെ തൗഫീഖിന്റെ വീട്ടിലെ കാർ പോർച്ചിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സംസ്ഥാന ട്രാൻസ്ജെൻറർ ജസ്റ്റിസ് ബോർഡ് മെമ്പർ നേഹ. സി. മേനോന്റെ പരാതിയിലാണ് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തത്. തൗഫീഖിനെതിരെ ആത്മഹത്യ പ്രേരണക്കുറ്റമാണ് ചുമത്തിയത്. ഇയാൾക്ക് കമീലയുമായി അടുപ്പമുണ്ടായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News