KeralaNews

ട്രെയിനുകളില്‍ കവര്‍ച്ച,ഏഴു ട്രാന്‍സ്ജണ്ടറുകള്‍ പിടിയില്‍,ഒറ്റ ദിവസത്തിനുള്ളില്‍ ശിക്ഷ വിധിച്ച് റെയില്‍വേ കോടതിയും

കൊച്ചി: ട്രെയിനില്‍ യാത്രക്കാര്‍ക്കു നേരെ അതിക്രമം കാണിച്ചതിന് അറസ്റ്റിലായ ട്രാന്‍സ്ജെന്‍ഡേഴ്സിനെതിരായ കേസില്‍ കോടതി 24 മണിക്കൂറിനുള്ളില്‍ വാദം കേട്ട് ശിക്ഷ വിധിച്ചു. ഇതര സംസ്ഥാനക്കാരായ ഏഴു പേരാണ് കഴിഞ്ഞ രാത്രിയില്‍ പിടിയിലായത്. അഞ്ചു ദിവസത്തെ തടവിനും 10100 രൂപ വീതം പിഴയും ഈടാക്കാനാണ് എറണാകുളം റെയില്‍വേ മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ്. പിഴ അടയ്ക്കാത്ത പക്ഷം എല്ലാവരും മൂന്നു മാസവും 20 ദിവസവും കൂടി ജയില്‍ ശിക്ഷ അനുഭവിക്കേണ്ടി വരും.

അതേ സമയം ആരും പിഴയടയ്ക്കാന്‍ തയാറാകാതിരുന്ന സാഹചര്യത്തില്‍ ഇവരെ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലേയ്ക്ക് അയച്ചു. റെയില്‍വേസ് ആക്ട് 1989 പ്രൊവിഷന്‍സ് പ്രകാരമാണ് കേസ് ചാര്‍ജ് ചെയ്തത്. ട്രാന്‍സ് തിരിച്ചറിയല്‍ കാര്‍ഡുകളൊ കൃത്യമായ മേല്‍വിലാസമൊ ഇല്ലാതെയാണ് ഇവിടെ തങ്ങിയിരുന്നത് എന്നതിനാല്‍ ജാമ്യത്തില്‍ വിട്ടാല്‍ തുടര്‍നടപടികള്‍ക്ക് കോടതിയില്‍ ഹാജരാക്കുക പ്രയാസമാകും. ഇതു ചൂണ്ടിക്കാണിച്ചപ്പോള്‍ കോടതി കേസ് പിന്നത്തേയ്ക്കു വയ്ക്കാതെ തെളിവുകളുടെയും മൊഴികളുടെയും അടിസ്ഥാനത്തില്‍ ശിക്ഷ വിധിക്കുകയായിരുന്നു. ഒറ്റ ദിവസം കൊണ്ട് കുറ്റപത്രം സമര്‍പ്പിച്ച് ശിക്ഷ വിധിക്കുന്നത് അപൂര്‍വ സംഭവമാണെന്ന പ്രത്യേകതയുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button