29.3 C
Kottayam
Monday, June 8, 2026

കൊച്ചിയിൽ ട്രാൻസ്ജെന്റർ യുവതി പങ്കാളിയെ കുത്തി; സംഭവം മുരുകേശനെ തേടി ഭാര്യ വന്നതിന് പിന്നാലെ

Must read

കൊച്ചി: കുടുംബ കലഹത്തെ തുടർന്ന് കൊച്ചിയിൽ ട്രാൻസ്ജെന്റർ പങ്കാളിയെ ആക്രമിച്ചു. തമിഴ്നാട് സ്വദേശിയായ മുരുകേശൻ എന്നയാൾക്കാണ് കുത്തേറ്റത്. ചെന്നൈ സ്വദേശിനി രേഷ്മയെന്ന ട്രാൻസ്ജെന്ററാണ് ഇയാളെ കുത്തിപ്പരിക്കേൽപ്പിച്ചത്. ഇരുവരും കൊച്ചിയിൽ ഒരുമിച്ച് താമസിക്കുകയായിരുന്നു.

ഇന്നലെ രാത്രിയായിരുന്നു സംഭവം നടന്നതെന്ന് പൊലീസ് പറയുന്നു. മുരുകേശന്റെ ഭാര്യ ഇന്നലെ കൊച്ചിയിലെത്തിയിരുന്നു. മുരുകേശനും രേഷ്മയും ഒന്നിച്ച് താമസിക്കുന്നത് ചോദ്യം ചെയ്ത് ഇവർ തമ്മിൽ കലഹമായി. തർക്കത്തിനൊടുവിൽ രേഷ്മ കത്തി കൊണ്ട് മുരുകേശനെ കുത്തിപ്പരിക്കേൽപ്പിച്ചെന്നാണ് വിവരം.

രേഷ്മയുടെ ആക്രമണത്തിൽ മുരുകേശന്റെ നെഞ്ചിലും മുതുകിലും സാരമായി പരിക്കേറ്റു. ഇയാളെ കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയ്ക്ക് പ്രവേശിപ്പിച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. പ്രതിയായ രേഷ്മ ഇപ്പോൾ പൊലീസ് കസ്റ്റഡിയിലാണ്.

രോഡിൽ വെച്ചാണ് രേഷ്മ മുരുകേശനെ ക്രൂരമായി ആക്രമിച്ചത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നു. ആളുകൾ നോക്കിനിൽക്കെ, ഇരുദിശയിലേക്കും വാഹനങ്ങൾ പോയിക്കൊണ്ടിരുന്ന റോഡിൽ വെച്ചായിരുന്നു ആക്രമണം. മുരുകേശനെ കുനിച്ചുനിർത്തി രേഷ്മ കത്തി ഇയാളുടെ മുതുകിൽ ആഞ്ഞ് കുത്തുന്നത് വീഡിയോ ദൃശ്യങ്ങളിൽ കാണാം. പിന്നാലെ രേഷ്മ പിടി വിട്ടതോടെ നടന്ന് അകലുന്ന മുരുകേശൻ റോഡിനോട് ചേർന്ന് അൽപ്പം മാറി നിലത്ത് അവശനായി ഇരിക്കുന്നതും ദൃശ്യങ്ങളിൽ കാണാനാവുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

മരണാനന്തരവും സലിം കുമാറിനെതിരെ അസഭ്യവർഷം; കോൺഗ്രസുകാരൻ ആയതുകൊണ്ടെന്ന് എം എൻ കാരശ്ശേരി

കോഴിക്കോട്‌: മലയാളം സിനിമാ രംഗത്ത് തന്റെ രാഷ്ട്രീയം കൃത്യമായി തുറന്നു പറഞ്ഞ വ്യക്തിയാണ് സലിം കുമാര്‍. കോണ്‍ഗ്രസാണ് തന്‍രെ രാഷ്ട്രീയമെന്ന് പറഞ്ഞ അദ്ദേഹം തന്റെ നിലപാടുകള്‍ക്ക് വേണ്ടി പ്രചരണം നടത്തുകയും ചെയ്തിരുന്നു. ഇന്നലെ...

മെഡിക്കൽ കോളേജിൽ പ്രസവത്തിന് പിന്നാലെ നവജാത ശിശുവിന്റെ കൈ ഒടിഞ്ഞു; ചികിത്സ നൽകിയത് ഒൻപത് മണിക്കൂർ വൈകി

കോഴിക്കോട്: മെഡിക്കല്‍ കോളേജില്‍ പ്രസവത്തിന് പിന്നാലെ കൈയ്യോടിഞ്ഞ നവജാത ശിശുവിന് ചികിത്സ ലഭിച്ചത് ഒന്‍പത് മണിക്കൂര്‍ വൈകി. കക്കോടി ഒറ്റത്തെങ്ങ് ഐ സി സുജിന്‍ വി ആര്‍ അമല ദമ്പതികളുടെ കുഞ്ഞിനാണ് മാതൃശിശു...

കൊറിയർ വഴി രാസലഹരി വരുത്തി: ആലപ്പുഴ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ ശാസ്ത്രജ്ഞൻ കൊച്ചിയിൽ പിടിയിൽ

കൊച്ചി: കൊറിയര്‍ വഴി രാസലഹരി വരുത്തിയ ആലപ്പുഴ ദേശീയ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ (എന്‍.ഐ.വി) ശാസ്ത്രജ്ഞന്‍ ഡാന്‍സാഫ് സംഘത്തിന്റെ പിടിയില്‍. എന്‍.ഐ.വിയിലെ ടെക്‌നിക്കല്‍ ഓഫീസറായ മഹാരാഷ്ട്ര പൂനെ ഹവേലി സ്വദേശി പ്രസാദ് സര്‍ക്കാലെയെയാണ് (39)...

കുസാറ്റ് ജോയിന്റ് രജിസ്ട്രാര്‍ ഷോക്കേറ്റ് മരിച്ചു; ഷോക്കേറ്റത് വീട്ടു പറമ്പില്‍ കൃഷിയാവശ്യങ്ങള്‍ക്കായി ഉപയോഗിച്ചിരുന്ന മോട്ടോറില്‍ നിന്ന്

കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയിലെ ജോയിന്റ് രജിസ്ട്രാര്‍ ഷോക്കേറ്റ് മരിച്ചു. മുഹമ്മദ് സലിം ടി.ബി. (54) ആണ് ഇടപ്പള്ളിയിലുള്ള തന്റെ വീട്ടുപറമ്പില്‍ വെച്ച് ഷോക്കേറ്റ് മരിച്ചത്. പറമ്പില്‍ കൃഷിയാവശ്യങ്ങള്‍ക്കായി ഉപയോഗിച്ചിരുന്ന മോട്ടോറില്‍...

നന്ദി ഡാർലിങ്” ‘മതി, ഇത് ഇവിടെ അവസാനിപ്പിക്കാം’: മൈക്ക് ഊരി എറിഞ്ഞു; അഭിമുഖം പാതിവഴിയിൽ ഉപേക്ഷിച്ച് ട്രംപ്

വാഷിങ്ടൻ:യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും എൻബിസി അവതാരക ക്രിസ്റ്റൻ വെൽക്കറും തമ്മിലുള്ള അഭിമുഖം കടുത്ത വാക്കേറ്റത്തിൽ കലാശിച്ചു. കലിഫോർണിയയിലെ തിരഞ്ഞെടുപ്പിനെ കുറിച്ചുള്ള ചോദ്യത്തിന് പിന്നാലെയാണ് ട്രംപ് ക്ഷുഭിതനായത്. മൈക്രോഫോൺ ഊരി നിലത്തേക്ക് എറിഞ്ഞാണ്...

Popular this week