BusinessNationalNews

ഗൂഗിൾ പേയിലോ ഫോൺപേയിലോ ആളുമാറി പണം അയച്ചോ?, തിരിച്ചെടുക്കാൻ വഴികളുണ്ട്

കൊച്ചി:ഡിജിറ്റൽ പേയ്മെന്റ് സേവനം രാജ്യത്ത് ഓരോ ദിവസവും ശക്തിപ്പെട്ട് വരികയാണ്. സാധനങ്ങൾ വാങ്ങാനും ബില്ലുകൾ അടയ്ക്കാനും സുഹൃത്തുക്കൾക്കോ ബന്ധുക്കൾക്കോ പണം അയക്കാനുമെല്ലാം നമ്മൾ യുപിഐയുടെ സഹായത്തിൽ പ്രവർത്തിക്കുന്ന ആപ്പുകൾ ഉപയോഗിക്കുന്നു. യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ് (UPI) ഇന്ത്യൻ ഡിജിറ്റൽ പേയ്‌മെന്റ് സംവിധാനത്തെ തന്നെ മാറ്റിമറിച്ചിട്ടുണ്ട്. സ്‌മാർട്ട്‌ഫോണുകളിലൂടെ നമുക്ക് എപ്പോൾ വേണമെങ്കിലും ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് പണം കൈമാറാം എന്നതാണ് ഈ സേവനത്തിന്റെ ഏറ്റവും വലിയ സവിശേഷത.

യുപിഐ സംവിധാനം സുരക്ഷിതമാണ് എങ്കിലും പല തരത്തിലുള്ള തട്ടിപ്പുകൾ യുപിഐ സേവനങ്ങളിലൂടെ നടക്കുന്നു. ആളുമാറി പണം അയക്കുന്നതാണ് ഇതിലുള്ള പ്രധാന പ്രശ്നം. നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (NPCI) മൊബൈൽ നമ്പറോ ക്യുആർ കോഡോ ഉപയോഗിച്ച് പണമിടപാട് നടത്താൻ സഹായിക്കുന്നുണ്ട്. ഭീം ആപ്പ് വഴിയോ ജിപേ, ഫോൺപേ തുടങ്ങിയ മറ്റ് യുപിഐ സേവനങ്ങളിലൂടെയോ യുപിഐ പേയ്മെന്റുകൾ നടത്താം.

ആപ്പ് സപ്പോർട്ടിനെ ആശ്രയിക്കാം

ആർബിഐ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് ഉപയോക്താവ് ആളുമാറി പണം അയച്ചാൽ ഇക്കാര്യം ആദ്യം പേയ്‌മെന്റ് സേവന ദാതാവിനെ അറിയിക്കണം. നിങ്ങൾ ഉപയോഗിച്ച ആപ്പ് ജിപേ, ഫോൺപേ, പേടിഎം എന്നിങ്ങനെയുള്ളവയിൽ ഏതായാലും അവരുടെ കസ്റ്റമർ കെയർ സപ്പോർട്ടിൽ ആളുമാറി പണം അയച്ചിട്ടുണ്ട് എന്ന് റിപ്പോർട്ട് ചെയ്യുക. ഉപഭോക്താക്കൾക്ക് സപ്പോർട്ട് നൽകാൻ ഓരോ ആപ്പിനും അവരുടേതായ സംവിധാനമുണ്ട്. നിങ്ങൾക്ക് ഈ പ്രശ്നം ഫ്ലാഗ് ചെയ്യാനും റീഫണ്ട് ആവശ്യപ്പെടാനും കഴിയും.

യുപിഐ ആപ്പുകളുടെ കസ്റ്റമർ സർവ്വീസ് നിങ്ങൾക്ക് സഹായം നൽകുന്നില്ലെങ്കിൽ എൻപിസിഐ പോർട്ടലിൽ പരാതി നൽകാവുന്നതാണ്. ഇതിനായി ചെയ്യേണ്ട കാര്യങ്ങൾ നോക്കാം.

  • എൻപിസിഐ ഔദ്യോഗിക വെബ്സൈറ്റായ npci.org.inൽ കയറുക
  • ഇനി ‘What we do’ എന്ന ടാബിൽ ക്ലിക്ക് ചെയ്യുക.
  • ഇനി UPI എന്ന ഓപ്ഷൻ ടാപ്പ് ചെയ്യുക
  • ഇനി Dispute Redressal Mechanism എന്നത് തിരഞ്ഞെടുക്കുക
  • Complaint എന്ന സെക്ഷന് വിഭാഗത്തിന് കീഴിൽ, യുപിഐ ട്രാൻസാക്ഷൻ ഐഡി, വെർച്വൽ പേയ്‌മെന്റ് അഡ്രസ്, ട്രാൻസ്ഫർ ചെയ്ത തുക, ഇടപാട് നടത്തിയ തീയതി, ഇമെയിൽ ഐഡി, മൊബൈൽ നമ്പർ എന്നിവ ഉൾപ്പെടെ എല്ലാ വിവരങ്ങളും പൂരിപ്പിക്കുക.
  • പരാതിയുടെ കാരണമായി ‘Incorrectly transferred to another account’ എന്നത് തിരഞ്ഞെടുക്കുക.
  • നിങ്ങളുടെ പരാതി സബ്മിറ്റ് ചെയ്യുക


ബാങ്കുമായി ബന്ധപ്പെടാം

നിങ്ങളുടെ പരാതി ഇനിയും പരിഹരിച്ചിട്ടില്ലെങ്കിൽ, പിഎസ്പി ആപ്പ്/ ടിപിഎപി ആപ്പിൽ നിങ്ങളുടെ പരാതി പേയ്‌മെന്റ് സർവ്വീസ് പ്രൊവൈഡർ ബാങ്കിനെ അറിയിക്കാം.

മേൽപ്പറഞ്ഞ എല്ലാ നടപടിക്രമങ്ങളും പാലിച്ചിട്ടും പരാതി പരിഹരിക്കപ്പെട്ടില്ലെങ്കിൽ, നിങ്ങൾക്ക് 30 ദിവസത്തിന് ശേഷം ബാങ്കിങ് ഓംബുഡ്‌സ്മാനെ സമീപിക്കാം. ആർബിഐ പറയുന്നതനുസരിച്ച്, ഒരു പേപ്പറിൽ പരാതി എഴുതി ഓംബുഡ്‌സ്മാന്റെ ഓഫീസിലേക്ക് പോസ്റ്റ്/ഫാക്‌സ്/ഹാൻഡ് ഡെലിവറി വഴി അയച്ചുകൊടുത്ത് പരാതി ഫയൽ ചെയ്യാം എന്നാണ്. ഡിജിറ്റൽ ഇടപാടുകളുമായി ബന്ധപ്പെട്ട ഓംബുഡ്‌സ്മാന് ഇമെയിൽ വഴിയും പരാതി അയക്കാവുന്നതാണ്. ആർബിഐയുടെ വെബ്‌സൈറ്റിൽ നിങ്ങൾക്ക് സ്കീമിനൊപ്പം ഒരു പരാതി ഫോമും കാണാം. ഈ ഫോർമാറ്റിൽ തന്നെ പരാതി നൽകണമെന്ന് നിർബന്ധവുമില്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker