കേരളത്തിലും ഇനി തീവണ്ടികൾ കുതിയ്ക്കും,130 കി.മീ വേഗത്തിൽ ഓടും; വേഗപരിശോധന നടത്തി

കണ്ണൂർ: തീവണ്ടികളുടെ വേഗം 130 കിലോമീറ്ററാക്കാൻ റെയിൽവേ പ്രവൃത്തി വേഗത്തിലാക്കുന്നു. കേരളത്തിൽ അടിസ്ഥാനവേഗം 110 കിലോമീറ്ററുള്ള കോഴിക്കോട്-മംഗളൂരു ട്രാക്ക് 130 കിലോമീറ്റർ വേഗത്തിന് സജ്ജമായി. ഷൊർണൂർ-കോഴിക്കോട് ഉടൻ 130-ലേക്ക് എത്തും. ഷൊർണൂർ-മംഗളൂരു പാതയിൽ പാളങ്ങളുടെ ഉറപ്പും ഘടനയും പരിശോധിക്കുന്ന ഓസിലേഷൻ മോണിറ്ററിങ് സിസ്റ്റം (ഒഎംഎസ്) വാഹനം മുഖേന വേഗപരിശോധന നടത്തി.

തിരുവനന്തപുരം-കായംകുളം, കായംകുളം-എറണാകുളം (ആലപ്പുഴ വഴി) രണ്ടു സെക്ഷനിലും അടിസ്ഥാനവേഗം 110 ആയി. ഇന്ത്യയിലെ 68 ഡിവിഷനുകളിൽ വൈകിയോട്ടം കുറഞ്ഞ രണ്ട് പ്രധാന ഡിവിഷനുകൾ കേരളത്തിലേതാണ്. പാലക്കാട് ഡിവിഷനിൽ 95.9 ശതമാനവും തിരുവനന്തപുരത്ത്‌ 91.3 ശതമാനവുമാണ്‌ സമയകൃത്യത. ഇത് നൂറിലെത്തിക്കാനാണ് ശ്രമം.

* പാളങ്ങളിൽ മൂന്നാം സിഗ്നൽ (ഡബിൾ ഡിസ്റ്റന്റ്) പ്രവൃത്തി.

* ലൂപ്പ് ലൈനിൽ വേഗവർധനയ്ക്ക് (30 കിമീയിൽനിന്ന് 50 കിമീ) തിക്ക് വെബ് സ്വിച്ച് (ടിഡബ്ല്യുഎസ്) സ്ഥാപിക്കുന്നു

*പാളംമാറ്റൽ- 13 മീറ്റർ ചെറുപാളങ്ങൾക്ക് പകരം കാൽ കിലോമീറ്ററോളം (260 മീറ്റർ) നീളമുള്ള ഒറ്റപ്പാളം. ഉരുക്ക് പാളത്തിന്റെ ഭാരം ഒരുമീറ്ററിന് 60 കിലോ. നിലവിൽ 52 കിലോ.

* വളവ് നിവർത്തൽ-ഷൊർണൂർ-മംഗളുരു സെക്ഷനിൽ (307 കിമീ) 288 വളവുകൾ. തിരുവനന്തപുരം-ഷൊർണൂർ പാതയിൽ 76 ചെറിയ വളവുകൾ. പ്രവൃത്തി തുടങ്ങി. ചിലത് രൂപരേഖയിൽ.

* കേരളത്തിൽ ഏറ്റവും വേഗക്കുറവുള്ള എറണാകുളം ജങ്‌ഷൻ-വള്ളത്തോൾ നഗർ റെയിൽ ഇടനാഴിയിൽ (103 കിലോമീറ്റർ) ഓട്ടോമാറ്റിക് സിഗ്നൽ സംവിധാനം പുരോഗമിക്കുകയാണ്. ഇതു സജ്ജമായാൽ വണ്ടികൾ പിടിച്ചിടില്ല. തീവണ്ടികളുടെ ഇടവേള പരമാവധി കുറയും.

* കുറ്റിപ്പുറം-പള്ളിപ്പുറം സെക്ഷനിൽ നിലവിലുള്ള വേഗം. 85-90 കിമീ. തടസ്സം വളവ്. നികത്താൻ നിർദേശം.

* അമ്പലപ്പുഴ-എറണാകുളം (ആലപ്പുഴ വഴി) ഒറ്റലൈൻ (70 കിമീ). വണ്ടി പിടിച്ചിടുന്നു. പ്രവൃത്തി വേഗത്തിൽ.

നിലവിലെ വേഗം

റെയിൽ റൂട്ട്- കിലോമീറ്റർ – വേഗം(കിമീ) തിരുവനന്തപുരം-കായംകുളം – 105 – 110 കായംകുളം-എറണാകുളം – 100 – 110(ആലപ്പുഴ വഴി) കായംകുളം-എറണാകുളം – 115 – 100(കോട്ടയം വഴി) എറണാകുളം-ഷൊർണൂർ – 107 – 80 ഷൊർണൂർ-കോഴിക്കോട് – 86 – 110 കോഴിക്കോട്-മംഗളൂരു – 221 – 110

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News