തൃശൂര്‍: പുതുക്കാടിനടുത്ത് ചരക്കു ട്രെയിന്‍ പാളം തെറ്റിയതിനെത്തുടര്‍ന്നു താറുമാറായ തീവണ്ടി ഗതാഗതം പൂര്‍ണമായും പുനസ്ഥാപിച്ചു. അറ്റകുറ്റപ്പണികള്‍ക്കു ശേഷം ട്രെയിനുകള്‍ വേഗം കുറച്ച് കടത്തിവിട്ടു തുടങ്ങി. മലബാര്‍ എക്സ്പ്രസാണ് ആദ്യം കടന്നുപോയത്. ഇരുമ്പനത്തേക്കു പോയ പെട്രോളിയം ഗുഡ്സ് ട്രെയിനിന്റെ എന്‍ജിനും നാലു വാഗണുകളുമാണ് ഇന്നലെ ഉച്ചയ്ക്കു പാളം തെറ്റിയത്.
തുടര്‍ന്ന് ഒട്ടേറെ ട്രെയിനുകള്‍ പിടിച്ചിടുകയും ചിലവ റദ്ദാക്കുകയും ചെയ്തു.ഇന്നത്തെ പാലക്കാട്- എറണാകുളം മെമു, എറണാകുളം-കണ്ണൂര്‍ ഇന്റര്‍സിറ്റി, തിരുവനന്തപുരം-ഷൊര്‍ണൂര്‍ വേണാട്, ഷൊര്‍ണൂര്‍-എറണാകുളം മെമു, കോട്ടയം-നിലമ്പൂര്‍ എക്സ്പ്രസ്, എറണാകുളം-തിരുവനന്തപുരം വഞ്ചിനാട്, ഗുരുവായൂര്‍- എറണാകുളം എക്സ്പ്രസ് എന്നിവ പൂര്‍ണമായും റദ്ദാക്കി.
കണ്ണൂര്‍-ആലപ്പുഴ എക്സിക്യൂട്ടിവ് ഷൊര്‍ണൂരില്‍ യാത്ര അവസാനിപ്പിക്കും. ഗുരുവായൂര്‍-തിരുവനന്തപുരം ഇന്റര്‍സിറ്റി എറണാകുളത്തുനിന്നും ഗുരുവായൂര്‍-പുനലൂര്‍ എക്സ്പ്രസ് തൃപ്പൂണിത്തുറയില്‍നിന്നുമാണ് സര്‍വീസ് നടത്തുന്നത്.