ട്രെയിൻ വൈകുന്നതും പിടിച്ചിടുമ്പോളും പ്രതിഷേധിക്കാൻ മാത്രമല്ല പാസഞ്ചർ അസോസിയേഷനുകൾ… ആഘോഷങ്ങൾക്കും അപകടങ്ങൾക്കും ആവശ്യങ്ങൾക്കും കൈകോർക്കുന്ന ഒരു വലിയ കൂട്ടായ്മയായ് ഇന്ന് മാറിയിരിക്കുന്നു. രക്തദാനവും ട്രെയിനിൽ വെച്ചു മറന്നുപോയ സാധനങ്ങൾ കണ്ടെത്തി കൊടുക്കുവാനും ട്രെയിൻ സമയം കൃത്യമായി അപ്ഡേറ്റ് ചെയ്യുന്നതിനും വാട്സ്ആപ്പ് ഗ്രൂപ്പുകളാണ് സ്ഥിരയാത്രക്കാരെ കോർത്തിണക്കുന്നത്. വ്യത്യസ്ത കമ്പനികളിൽ ജോലി ചെയ്യുന്നവർ , സർക്കാർ സ്ഥാപങ്ങളിലെ ജീവനക്കാർ വ്യാപാര സംബന്ധമായ മേഖലകളിൽ ഉപജീവനം തേടുന്നവർ എല്ലാവരും ഇവിടെ തുല്യരാണ് എന്ന സന്ദേശം ഊട്ടി ഉറപ്പിച്ചു പുതുവർഷ ആശംസകൾ പരസ്പരം കൈമാറിയപ്പോൾ മറ്റുള്ള യാത്രക്കാർക്ക് ഇവരുടെ ആഘോഷം കൗതുകമായി. യാത്രക്കാർക്ക് കേക്ക് വിതരണം നടത്തിയും നാടൻപാട്ടും മേളവുമായി ആഘോഷം ഉച്ചസ്ഥായിൽ എത്തുമ്പോളും മറ്റുള്ള യാത്രക്കാർക്ക് ഉപദ്രവമാകാതിരിക്കാൻ ഭാരവാഹികൾ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ഇന്ന് 06 30 ന് എറണാകുളത്ത് നിന്ന് പുറപ്പെട്ട കൊല്ലം പാസ്സഞ്ചറിലാണ് ആഘോഷം കൊണ്ടാടിയത്. ബലൂൺ കൊണ്ടും തോരണം മറ്റു അലങ്കാര വസ്തുക്കൾ കൊണ്ട് ട്രെയിൻ അലങ്കരിച്ചാണ് യാത്ര തുടങ്ങിയത്.
പച്ചക്കറികൾ പങ്കുവെച്ചും കൊത്തിയരിഞ്ഞും കഥകൾ പറഞ്ഞ് ലേഡീസ് കൂട്ടം പാസ്സഞ്ചറിലെ മറ്റൊരു കാഴ്ചയാണ്. ഇവിടെ മതമില്ല.. രാക്ഷ്ട്രീയമില്ല.. ഇവിടെ CAB യും NRC യുമില്ല..