ഗുവാഹത്തി: തീവണ്ടി ഇടിച്ച് ആനകള്‍ ചരിഞ്ഞ സംഭവത്തില്‍ എന്‍ജിന്‍ ജപ്തി ചെയ്ത് അസം വനംവകുപ്പ്. കഴിഞ്ഞമാസമാണ് ഒരു പിടിയാനയും കുട്ടിയാനയും തീവണ്ടി ഇടിച്ച് ചെരിഞ്ഞത്.
റെയില്‍വേയുടെ ലുംദിംഗ് ഡിവിഷനു കീഴില്‍ സെപ്റ്റംബര്‍ 27നായിരുന്നു സംഭവം. എന്‍ജിനില്‍ കുടുങ്ങിയ കുട്ടിയാനയെയും വലിച്ച് ഒന്നര കിലോമീറ്ററോളം തീവണ്ടി ഓടിയിരുന്നു. സംഭവത്തിനു പിന്നാലെ ലോക്കോ പൈലറ്റിനെയും സഹ ലോക്കോ പൈലറ്റിനെയും റെയില്‍വേ സസ്‌പെന്‍ഡ് ചെയ്തിരുന്നു. 1972ലെ വന്യജീവി സംരക്ഷണ നിയമപ്രകാരമാണ് വനംവകുപ്പിന്റെ നടപടി.
തിങ്കളാഴ്ച, ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ രജീബ് ദാസ് ഗുവാഹത്തിയിലെ ബാമുനിമൈദാന്‍ റെയില്‍വേ യാഡിലെത്തുകയും എന്‍ജിന്‍ ജപ്തി ചെയ്യുകയുമായിരുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News