28.4 C
Kottayam
Saturday, June 6, 2026

യാത്രക്കാരുടെ ശ്രദ്ധക്ക്: സംസ്ഥാനത്ത് വീണ്ടും ട്രെയിൻ ഗതാഗത നിയന്ത്രണം; നിരവധി ട്രെയിനുകൾ ഭാഗികമായി റദ്ദാക്കി

Must read

തിരുവനന്തപുരം: ട്രാക്കിലെ അറ്റകുറ്റപ്പണികളുടെ ഭാഗമായി സംസ്ഥാനത്ത് ട്രെയിൻ ഗതാഗതത്തിൽ വീണ്ടും നിയന്ത്രണം. മെയ് 15 ന് എറണാകുളം- ഗുരുവായൂർ റൂട്ടിൽ സർവീസ് നടത്താൻ നിശ്ചയിച്ചിരുന്ന സ്പെഷ്യൽ ട്രെയിൻ എറണാകുളം- ഗുരുവായൂർ എക്സ്പ്രസ്സ് റദ്ദാക്കി.

മെയ് 8 മുതൽ മെയ് 30 വരെ തിരുവനന്തപുരം ഡിവിഷന് കീഴിലെ നിരവധി ട്രെയിനുകൾ ഭാഗികമായി റദ്ദാക്കിയിട്ടുണ്ട്. മാവേലിക്കരയ്ക്കും ചെങ്ങന്നൂരിനും ഇടയിൽ 124, 111 നമ്പർ പാലങ്ങളിൽ അറ്റകുറ്റപ്പണി നടത്തേണ്ടത് കൊണ്ടാണ് നിയന്ത്രണമെന്നാണ് ഇന്ത്യൻ റെയിൽവെ അറിയിക്കുന്നത്.

ഭാഗികമായി റദ്ദാക്കിയ ട്രെയിനുകൾ

  • കൊല്ലം – എറണാകുളം സ്പെഷ്യൽ മെമു ഭാഗികമായി റദ്ദാക്കി 
  • മെയ് 15 ന് നിലമ്പൂർ – കോട്ടയം ട്രെയിൻ അങ്കമാലി വരെ മാത്രമാക്കി.
  • മെയ് 8 നും 15 നും കണ്ണൂർ-എറണാകുളം എക്സ്പ്രസ്സ് തൃശ്ശൂർ വരെ മാത്രമാക്കി.
  • മെയ് 8 നും 15 നും തിരുവനന്തപുരം – ഗുരുവായൂർ ഇന്റർസിറ്റി എറണാകുളം വരെ മാത്രമേ സർവീസ് നടത്തൂ
  • മെയ് 9 നും 16 നും ഗുരുവായൂർ- തിരുവനന്തപുരം ഇന്റർസിറ്റി എറണാകുളത്ത് നിന്ന് പുറപ്പെടും. ഗുരുവായൂർ-എറണാകുളം റൂട്ടിൽ റദ്ദാക്കി 
  • മെയ് 8 നും 15 നും പുനലൂർ-ഗുരുവായൂർ എക്സ്പ്രസ്സ് കോട്ടയം വരെ മാത്രമാണ് സർവീസ് നടത്തുക
  • മെയ് 15 ന് തിരുവനന്തപുരം – എറണാകുളം വഞ്ചിനാട് എക്സ്പ്രസ് തൃപ്പൂണിത്തുറയിൽ സർവീസ് അവസാനിപ്പിക്കും
  • എറണാകുളം – കൊല്ലം മെമു എക്സ്പ്രസ്സ് മെയ് 30 വരെ കായംകുളത്ത് യാത്ര അവസാനിപ്പിക്കും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

യുപി പോലീസിന് കൂറ് ഭരണഘടനയോടല്ല, രാഷ്ട്രീയ നേതൃത്വത്തോട്; രൂക്ഷ വിമർശനവുമായി അലഹബാദ് ഹൈക്കോടതി

ലഖ്‌നൗ: ഉത്തർപ്രദേശ് പോലീസിനെതിരെ രൂക്ഷ വിമർശനമുയർത്തി അലഹബാദ് ഹൈക്കോടതി. യുപിയിലെ പോലീസ് ഉദ്യോഗസ്ഥർക്ക് ഭരണഘടനയോടല്ല കൂറെന്നും രാഷ്ട്രീയ മേലാളന്മാരെ തൃപ്തിപ്പെടുത്താൻ വേണ്ടിയാണ് പ്രവർത്തിക്കുന്നതെന്നും അലഹബാദ് ഹൈക്കോടതി പറഞ്ഞു. ഉത്തർപ്രദേശിലെ രാഷ്ട്രീയക്കാരുടെയും ഉദ്യോഗസ്ഥരുടെയും ഫ്യൂഡൽ ചിന്താഗതി,...

ഐ.പി.എസ്. ഉദ്യോഗസ്ഥന്റെ ഭാര്യ ആനയുടെ ചവിട്ടേറ്റ് മരിച്ചു

ഇരിട്ടി/മൈസൂരു: കുടകിലെ തിത്തിമത്തിക്കടുത്തുള്ള കൊണനകട്ടെ ഗ്രാമത്തിലെ കാപ്പിത്തോട്ടത്തിൽ ഐ.പി.എസ്. ഉദ്യോഗസ്ഥന്റെ ഭാര്യ ആനയുടെ ചവിട്ടേറ്റ് മരിച്ചു. മുതിർന്ന ഐ.പി.എസ്. ഉദ്യോഗസ്ഥൻ അന്നലമട സുനിൽ അച്ചയ്യയുടെ ഭാര്യ സന്ധ്യ അച്ചയ്യയാണ് (51) കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച രാവിലെ...

Gold Price Today; സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്, ഇന്നത്തെ വിലയറിയാം

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്. 22 കാരറ്റ് 1 ഗ്രാം സ്വർണത്തിന് 275 രൂപയാണ് ഇന്നേക്ക് കുറഞ്ഞിരിക്കുന്നത്. ഒരു പവന് 2200 രൂപയോളം ഒറ്റയടിക്ക് കുറഞ്ഞിട്ടുണ്ട്. ഇതോടെ, ഇന്ന് കേരളത്തിലെ...

സംഗീതസംവിധായകനും നടനുമായ ആനന്ദ് മധുസൂദനൻ വിവാഹിതനായി

കൊച്ചി: സംഗീതസംവിധായകനും ഗാനരചയിതാവും നടനുമായ ആനന്ദ് മധുസൂദനൻ വിവാഹിതനായി. ശ്രീജ വിജയനാണ് വധു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങിലായിരുന്നു വിവാഹം. വിവാഹിതനായ വിവരം സോഷ്യൽ മീഡിയയിലൂടെ ആനന്ദ് തന്നെയാണ് ആരാധകരെ അറിയിച്ചത്....

വീടിന് മുകളിൽ മരം വീണ് യുവാവിന് ദാരുണാന്ത്യം

മണലൂർ: ശക്തമായ കാറ്റിൽ വീടിന് മുകളിൽ മരം വീണ് യുവാവിന് ദാരുണാന്ത്യം. മണലൂർ രണ്ടാം വാർഡിലെ ഗോതമ്പ് റോഡിൽ താമസിക്കുന്ന മരംമുറി തൊഴിലാളി തൃപ്രണത്ത് സുബ്രന്റെ മകൻ വിഷ്ണു (28) ആണ് മരിച്ചത്. വീടുപണിയുടെ...

Popular this week