ചെന്നൈ: തമിഴ്നാട്ടില്‍ കവരൈപ്പേട്ടൈയില്‍ നടന്ന അപകടം സ്വാഭാവികമല്ലെന്ന സംശയം പ്രകടിപ്പിച്ച് എൻ ഐ എ. റെയിൽപാളത്തിൽ ചില മാറ്റങ്ങൾ വരുത്തിയതായി കാണപ്പെടുന്നുണ്ട് എന്ന് എൻ ഐ എ വെളിപ്പെടുത്തി. റെയില്‍പ്പാളത്തില്‍ ചുറ്റിക ഉപയോഗിച്ച് അടിച്ച് കേടുവരുത്തിയതായാണ് എന്‍ഐഎ സംശയിക്കുന്നത്. അതേസമയം കേടുവരുത്തിയ റെയില്‍പ്പാളത്തിന്റെ ഫോട്ടോയും എന്‍ഐഎ പുറത്തു വിട്ടിട്ടുണ്ട്.
ഇന്നലെ രാത്രിയോടെ മൈസൂരു-ധര്‍ഭംഗ ഭാഗ്മതി എക്സ്പ്രസാണ് നിര്‍ത്തിയിട്ടിരുന്ന ചരക്ക് തീവണ്ടിയില്‍ കൂട്ടിയിടിച്ചത്. അപകടം നടന്ന സ്ഥലത്തെ പാളത്തില്‍ ബോള്‍ട്ടുകളും ചില ഭാഗങ്ങളും കാണാതായിട്ടുണ്ട് എന്നും എന്‍ഐഎ പറയുന്നു. പാളത്തില്‍ കൂടം കൊണ്ട് ശക്തമായി അടിച്ചതിന്റെ ഫലമായി കേടും വന്നിട്ടുണ്ട്.
രാജ്യത്ത് വ്യാപകമായി ട്രെയിൻ അപകടങ്ങൾ നടക്കാൻ ബോധപൂർവ്വം ശ്രമങ്ങൾ നടക്കുന്നതായി കേന്ദ്രവും എൻ ഐ എ യും സംശയിക്കുന്നുണ്ട്. ഇന്നും ഉത്തർപ്രദേശിലെ റെയിൽപാളത്തിൽ നിന്നും ഉപേക്ഷിക്കപ്പെട്ട നിലയിൽ ഗ്യാസ് കുറ്റി കണ്ടെത്തിയിരുന്നു. ലോക്കോ പയലറ്റിന്റെ അവസരോചിതമായ പ്രവൃത്തിയാണ് വലിയ അപകടം ഒഴിവാക്കിയത്.
പ്രതിപക്ഷം വലിയ ബഹളമുണ്ടാക്കാൻ ശ്രമിച്ച നീറ്റ് പരീക്ഷപേപ്പര്‍ ചോര്‍ച്ചയ്‌ക്ക് പിന്നില്‍ ആസൂത്രിത ശക്തികളാണെന്ന് സിബിഐ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. അതുപോലെ ട്രെയിന്‍ അപകടങ്ങള്‍ക്ക് പിന്നിലും ചില ശക്തികളുടെ പ്രവര്‍ത്തനങ്ങള്‍ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. നീറ്റ് പരീക്ഷയിൽ മുതലെടുപ്പ് നടത്താനുള്ള ശ്രമങ്ങൾക്ക് സമാനമായാണ് ഇപ്പോൾ ട്രെയിൻ അപകടങ്ങളുടെ കാര്യത്തിലും നടക്കുന്നത്.