ട്രെയിനിലെ ഭക്ഷണം ഇനി വിശ്വസിച്ച് കഴിക്കാം; പാചകം ഇനിമുതല്‍ ലൈവായി കാണം!
മുംബൈ: ട്രെയിനിലെ ഭക്ഷണം ഇനി മുതല്‍ യാത്രക്കാര്‍ക്ക് വിശ്വസിച്ച് കഴിക്കാം. ട്രെയിനില്‍ ഭക്ഷണം ഉണ്ടാക്കുന്നത് യാത്രക്കാര്‍ക്ക് നേരിട്ട് കാണാനാണ് റെയില്‍വെ സൗകര്യമൊരുക്കുന്നത്. മുംബൈ-ഡല്‍ഹി രാജധാനി, ശതാബ്ദി എക്‌സ്പ്രസുകളില്‍ ഇതു പരീക്ഷണാര്‍ഥം നടപ്പാക്കിത്തുടങ്ങി. മറ്റു വണ്ടികളിലേക്കും വ്യാപിപ്പിക്കുമെന്നാണ് ഐആര്‍സിടിസി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചിരിക്കുന്നത്.
ട്രെയിനില്‍ നിന്ന് വാങ്ങുന്ന ഭക്ഷണപ്പൊതിയുടെ പുറത്ത് ഡൈനാമിക് ക്യുആര്‍ കോഡ് പതിപ്പിക്കുന്നതാണ് പദ്ധതിയുടെ ആദ്യഘട്ടം. ഇതു യാത്രക്കാര്‍ തങ്ങളുടെ സ്മാര്‍ട്ട്ഫോണില്‍ ‘സ്‌കാന്‍’ ചെയ്താല്‍ അടുക്കളയില്‍ നടക്കുന്ന പാചകദൃശ്യങ്ങള്‍ തത്സമയം കാണാന്‍ കഴിയും. അടുക്കളയില്‍ ഘടിപ്പിച്ച ക്യാമറയില്‍ പകര്‍ത്തുന്ന ദൃശ്യങ്ങളാണ് യാത്രക്കാരന്റെ മൊബൈല്‍ ഫോണില്‍ എത്തുക.
നേരത്തെ ‘ബുക്ക്’ ചെയ്യുന്ന ഭക്ഷണപ്പൊതികളില്‍ മാത്രമേ ആദ്യഘട്ടത്തില്‍ ഡൈനാമിക് ക്യുആര്‍ കോഡ് പതിക്കുകയുള്ളൂ. ”ബാര്‍ കോഡ് വഴിയോ സാധാരണ ക്യുആര്‍ കോഡ് വഴിയോ ഉത്പന്നത്തിന്റെ വിവരങ്ങള്‍ മാത്രമേ ഇതിലൂടെ ലഭ്യമാകുകയുള്ളൂ. ജൂലൈ അവസാനത്തോടെ ഇതിന്റെ പരീക്ഷണഘട്ടം അവസാനിക്കുമെന്നും ഓഗസ്റ്റ് ആദ്യവാരത്തില്‍ തന്നെ പദ്ധതി നടപ്പാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഐആര്‍സിടിസി ഉദ്യോഗസ്ഥനായ സഞ്ജയ് ചക്രവര്‍ത്തി പറഞ്ഞു.