24.7 C
Kottayam
Monday, June 8, 2026

വൈക്കം സത്യാഗ്രഹത്തിന്റെ ശതാബ്ദി ആഘോഷം: വൈക്കം നഗരത്തിലും പരിസരപ്രദേശങ്ങളിലും ഗതാഗത നിയന്ത്രണങ്ങൾ

Must read

കോട്ടയം:വെച്ചൂർ ഭാഗത്ത് നിന്നും വരുന്ന കെഎസ്ആർടിസി, പ്രൈവറ്റ് ബസ്സുകൾ തോട്ടുവക്കം പാലം, തെക്കേനട വഴി ദളവാക്കുളത്ത് എത്തി ആളുകളെ ഇറക്കി പാർക്കിങ്ങിനായി മുരിയൻ കുളങ്ങര,ആറാട്ടുകുളങ്ങര വഴി കിളിയാറ്റുനട ഭാഗത്തേക്ക് പോകേണ്ടതാണ്.

 തോട്ടകം ഭാഗത്തുനിന്നും എറണാകുളം കോട്ടയം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ തോട്ടുവക്കം പാലം, തെക്കേനട, കിഴക്കേനട, മുരിയൻ കുളങ്ങര, പുളിംചുവട്, തലയോലപ്പറമ്പ് വഴി പോകേണ്ടതാണ്.

 ആലപ്പുഴ,വെച്ചൂർ ഭാഗങ്ങളിൽ നിന്നും വൈക്കം സത്യാഗ്രഹത്തിന്റെ ശതാബ്ദി ആഘോഷ പരിപാടികളിൽ പങ്കെടുക്കാൻ വരുന്ന വാഹനങ്ങൾ ദളവാക്കുളത്ത് ആളെ ഇറക്കി മുരിയൻ കുളങ്ങര, കവരപ്പാടി, ചേരുംചുവട് പാലം വഴി ടി.വിപുരം, ചെമ്മനത്തുകര, മുത്തേടത്ത് കാവ്, ഉല്ലല ഭാഗങ്ങളിൽ പാർക്കിംഗിനായി നിശ്ചയിച്ചിട്ടുള്ള സ്ഥലങ്ങളിൽ പോയി പാർക്ക് ചെയ്യേണ്ടതാണ്.

- Advertisement -

 കിളിയാറ്റുനട ഭാഗത്ത് പാർക്ക് ചെയ്തിരിക്കുന്ന വെച്ചൂർ ഭാഗത്തേക്ക് പോകേണ്ട കെ.എസ്.ആർ.ടി.സി, പ്രൈവറ്റ് ബസുകൾ ആറാട്ടുകുളങ്ങര മുരിയൻകുളങ്ങരയിലെത്തി ആളുകളെ കയറ്റി കവരപ്പാടി, ചേരുംചുവട് വഴി പോകേണ്ടതാണ്.

- Advertisement -

 ടി.വി പുരം, മുത്തേടത്ത്കാവ് ഭാഗങ്ങളിൽ നിന്നും വൈക്കത്തിന് വരുന്ന പ്രൈവറ്റ് ബസ്സുകൾ തോട്ടുവക്കം പാലം, തെക്കേനട വഴി ദളവാക്കുളത്ത് എത്തി ആളുകളെ ഇറക്കി പാർക്കിങ്ങിനായി മുരിയൻകുളങ്ങര,ആറാട്ടുകുളങ്ങര വഴി കിളിയാറ്റുനട ഭാഗത്തേക്ക് പോകേണ്ടതാണ്.

 എറണാകുളം, കോട്ടയം ഭാഗത്ത് നിന്നും വരുന്ന കെഎസ്ആർടിസി, പ്രൈവറ്റ് ബസുകൾ ലിങ്ക് റോഡ് വഴി വന്ന് മുരിയൻകുളങ്ങരക്ക് മുൻപ് ആളെ ഇറക്കി മുരിയൻകുളങ്ങര, പുളിംചുവട് വഴി തിരികെ പോകേണ്ടതാണ്.

 നാനാടം ഭാഗത്തുനിന്നും വെച്ചൂർ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ ലിങ്ക് റോഡ്, മുരിയൻകുളങ്ങര, കവരപ്പാടി, ചേരും ചുവട് പാലം വഴി പോകേണ്ടതാണ്.

- Advertisement -

 എറണാകുളം ഭാഗത്ത് നിന്നും കോട്ടയം ആലപ്പുഴ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ ( വൈക്കം സത്യാഗ്രഹത്തിന്റെ ശതാബ്ദി ആഘോഷ പരിപാടികളിൽ പങ്കെടുക്കാൻ വരുന്ന വാഹനങ്ങൾ ഒഴികെ ) പുത്തൻകാവ് ഭാഗത്തുനിന്നും കാഞ്ഞിരമറ്റം തലയോലപ്പറമ്പ് വഴി പോകേണ്ടതാണ്.

 ആലപ്പുഴ,വെച്ചൂർ ഭാഗത്ത് നിന്നും എറണാകുളം, കോട്ടയം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ ( വൈക്കം സത്യാഗ്രഹത്തിന്റെ ശതാബ്ദി ആഘോഷ പരിപാടികളിൽ പങ്കെടുക്കാൻ വരുന്ന വാഹനങ്ങൾ ഒഴികെ ) ഇടയാഴത്തുനിന്നും തിരിഞ്ഞ് കല്ലറ,കടുത്തുരുത്തി വഴി പോകേണ്ടതാണ്.

 അതീവ സുരക്ഷ നൽകിവരുന്ന ഗണത്തിൽപ്പെടുന്ന വിശിഷ്ടാതിഥികൾ പങ്കെടുക്കുന്ന ചടങ്ങ് ആയതിനാൽ യാതൊരു കാരണവശാലും വാഹനങ്ങൾ പാർക്കിങ്ങിനായി നിശ്ചയിച്ചിട്ടുള്ള സ്ഥലങ്ങളിൽ അല്ലാതെ വഴിയരികിൽ പാർക്ക് ചെയ്യാൻ പാടുള്ളതല്ല. ഇതിന് വിപരീതമായി വഴിയരികിൽ പാർക്ക് ചെയ്യുന്ന വാഹനങ്ങൾ റിക്കവറി വാഹനം ഉപയോഗിച്ച് ഉടനടി തന്നെ സ്ഥലത്തു നിന്ന് നീക്കം ചെയ്യുന്നതായിരിക്കും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഇന്ന് 7 ജില്ലകളിൽ ഓറഞ്ച് അലർട്ട്, അഞ്ച് ദിവസം കനത്ത മഴ; ഇടുക്കിയിൽ രാത്രിയാത്രയ്ക്ക് നിരോധനം

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ അടിസ്ഥാനത്തിൽ വിവിധ ജില്ലകളിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കും ഇടിമിന്നലിനും...

പെരുമ്പാവൂരിൽ ബസിൽ വച്ച് പഴ്സ് മോഷ്ടിച്ചു; യുവതി അറസ്റ്റിൽ

കൊച്ചി: പെരുമ്പാവൂരിൽ ബസിൽ മോഷണം നടത്തിയ കേസിൽ യുവതി അറസ്റ്റിൽ. കർണ്ണാടക കൊപ്പ സ്വദേശി രാധ (49) യെയാണ് പെരുമ്പാവൂർ പൊലീസ് അറസ്റ്റ് ചെയ്തത്. 4 ന് വൈകിട്ടായിരുന്നു സംഭവം. കൊമ്പനാട് തെക്കുപുറം...

ജനസംഖ്യാ സ്ഥിരതയ്ക്ക് ഭീഷണിയായി ജനനനിരക്കിൽ വൻ ഇടിവ്; ഇന്ത്യയിൽ ചരിത്രത്തിലാദ്യം, കേരളത്തിലും തമിഴ്‌നാട്ടിലും നിരക്ക് 1.3 മാത്രം

ന്യൂഡൽഹി: രാജ്യത്തിന്റെ ചരിത്രത്തിലാദ്യമായി ഇന്ത്യയിൽ ആകെ ജനനനിരക്കിൽ (ടോട്ടൽ ഫെർട്ടിലിറ്റി റേറ്റ്) വൻ ഇടിവ് രേഖപ്പെടുത്തിയതായി പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. നിലവിലെ ജനസംഖ്യാ സ്ഥിരത കൃത്യമായി നിലനിർത്താൻ ആവശ്യമായ പരിധിക്കും താഴെയാണ് ഇപ്പോഴത്തെ...

മതപരമായ ചടങ്ങുകളില്ലാതെ, കോൺഗ്രസ് പതാക പുതച്ച് സലിം കുമാറിന് വിട; ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം നടന്നു

കൊച്ചി: മലയാളികളുടെ പ്രിയ നടൻ സലിം കുമാറിന്റെ ഭൗതികശരീരം വടക്കൻ പറവൂരിലെ വീട്ടുവളപ്പിൽ പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു. തന്റെ മരണാനന്തര ചടങ്ങുകൾ എങ്ങനെയായിരിക്കണം എന്നതിനെക്കുറിച്ച് സലിം കുമാർ മുൻപ് പ്രകടിപ്പിച്ച വ്യക്തിപരമായ...

1400 കിലോമീറ്റർ സഞ്ചരിച്ചെത്തി അധ്യാപികയെ കൊന്നു; സംശയം തോന്നാതിരിക്കാൻ കുട്ടിയെയും കൂട്ടി, കൊലയാളി ദമ്പതികൾ പിടിയിൽ

ന്യൂഡൽഹി: രണ്ടു ദിവസം മുൻപ് ഡൽഹിയിലെ ഫ്ലാറ്റിൽ കോളജ് അധ്യാപിക കൊല്ലപ്പെട്ട സംഭവത്തിൽ, അതിക്രൂരമായ കൊലപാതകം നടത്തിയ ദമ്പതികൾ പശ്ചിമ ബംഗാളിൽ ഡൽഹി പൊലീസിന്റെ പിടിയിലായി. കോടികൾ വിലമതിക്കുന്ന സ്വത്ത് തട്ടിയെടുക്കാൻ വേണ്ടി...

Popular this week