താമരശ്ശേരി ചുരത്തിൽ ഗതാഗത നിയന്ത്രണം: ഭാരവാഹനങ്ങൾ വഴിതിരിഞ്ഞു പോകണം

കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ വ്യാഴം,വെള്ളി ദിവസങ്ങളിൽ ഭാരവാഹനങ്ങൾക്ക് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ചുരത്തിലെ ആറാം വളവിൽ മുറിച്ചിട്ടിരിക്കുന്ന മരങ്ങൾ വലിയ ക്രെയിൻ ഉപയോഗിച്ച് നീക്കം ചെയ്യേണ്ടതുണ്ട്. ഇതിനൊപ്പം തന്നെ ഏഴാം വളവ് മുതൽ ലക്കിടി വരെ റോഡിലെ അറ്റകുറ്റപ്പണികളും ഈ ദിവസങ്ങളിൽ നടക്കും. ഈ പ്രവൃത്തികൾ തടസ്സമില്ലാതെ പൂർത്തിയാക്കുന്നതിനാണ് വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.

നിയന്ത്രണമുള്ള ദിവസങ്ങളിൽ മൾട്ടി ആക്സിൽ വാഹനങ്ങളും മറ്റ് ഭാരവാഹനങ്ങളും താമരശ്ശേരി ചുരം വഴി കടത്തിവിടില്ല. ഇത്തരം വാഹനങ്ങൾ താമരശ്ശേരി ചുങ്കത്തുനിന്ന് വഴിതിരിഞ്ഞു പോകേണ്ടതാണ്. യാത്രക്കാർക്ക് നാടുകാണി ചുരമോ കുറ്റ്യാടി ചുരമോ യാത്രയ്ക്ക് തിരഞ്ഞെടുക്കാവുന്നതാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News