മോദിയുടെ ഗുരുവായൂര്‍ സന്ദര്‍ശനം: കൊച്ചിയില്‍ ഇന്നും നാളെയും ഗതാഗത നിയന്ത്രണം
കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഗുരുവായൂര്‍ സന്ദര്‍ശനത്തെത്തുടര്‍ന്ന് കൊച്ചിയില്‍ ഇന്നും നാളെയും ഗതാഗത നിയന്ത്രണം. വെള്ളിയാഴ്ച രാത്രി 10.30 മുതല്‍ 12വരെ നേവല്‍ ബേസ്, തേവര, വാത്തുരത്തി റെയില്‍വേ ഗെയ്റ്റ്, പള്ളിമുക്ക്, ജോസ് ജങ്ഷന്‍ (എംജി റോഡ്), ഡിഎച്ച് റോഡ്, പാര്‍ക്ക് അവന്യു റോഡ് എന്നിവിടങ്ങളില്‍ ഗതാഗത നിയന്ത്രണവും പാര്‍ക്കിങ് നിരോധനവും ഉണ്ടായിരിക്കും. രാത്രി 11.10 മുതല്‍ 11.40 വരെ ഈ റോഡില്‍ വാഹന ഗതാഗതം അനുവദിക്കില്ല.
ശനിയാഴ്ച രാവിലെ ആറ് മുതല്‍ 9.30 വരെ പാര്‍ക്ക് അവന്യു റോഡ്, ഡിഎച്ച് റോഡ്, എംജി റോഡ് മുതല്‍ വാത്തുരുത്തി റെയില്‍വേ ഗെയ്റ്റ് വരെ ഗതാഗത നിയന്ത്രണവും പാര്‍ക്കിങ് നിരോധനവും ഉണ്ടായിരിക്കും. നാളെ രാവിലെ 8.30 മുതല്‍ 9.20 വരെ ഈ റോഡില്‍ വാഹന ഗതാഗതം അനുവദിക്കുന്നതല്ല.
എയര്‍പോര്‍ട്ടിലേക്കും മറ്റും അത്യാവശ്യമായി പോകേണ്ടവര്‍ വിഐപികള്‍ എത്തുന്നതിന് മുമ്പേ കടന്നുപോകേണ്ടതാണ്. പശ്ചിമ കൊച്ചി ഭാഗങ്ങളില്‍ നിന്ന് നഗരത്തിലേക്ക് വരുന്നവരും തിരികെ യാത്ര ചെയ്യുന്നവരും ബിഒടി ഈസ്റ്റ് ജങ്ഷനില്‍ നിന്ന് തേവര ഫെറി- കുണ്ടന്നൂര്‍- വൈറ്റില വഴി തിരിഞ്ഞു പോകേണ്ടതാണെന്നും ട്രാഫിക് പോലീസ് വ്യക്തമാക്കി.