EntertainmentKeralaNews
ടൊവിനോയുടെ കൂവൽ വിവാദം, വിദ്യാർത്ഥിയുടെ നിലപാടിതാണ്
വയനാട്: നടന്‍ ടൊവീനോ തോമസ് വിദ്യാര്‍ത്ഥിയെ സ്‌റ്റേജില്‍ കയറ്റി കൂവിച്ച സംഭവം ഒത്തു തീര്‍പ്പിലേയ്‌ക്കെന്ന് സൂചന. താരത്തിന്റെ പെരുമാറ്റം വിഷമിപ്പിച്ചുവെങ്കിലും പരാതിയുമായി മുന്നോട്ടില്ലെന്ന് വിദ്യാര്‍ത്ഥി തന്നെയാണ് അറിയിച്ചത്. ടൊവീനോയുടെ മാനേജര്‍ വിദ്യാർത്ഥിയുമായി ഇക്കാര്യം സംസാരിച്ചിട്ടിട്ടുണ്ട്. രാഷ്ട്രീയ സംഘടനകളും പരാതി ടൊവിനോയ്‌ക്കെതിരെ നല്‍കില്ല
പ്രസംഗത്തിനിടെ കൂവിയ വിദ്യാര്‍ത്ഥിയെ സ്റ്റേജിലേക്ക് വിളിച്ചുവരുത്തി മൈക്കിലൂടെ കൂവിച്ചതാണ് വിവാദമായത്. മാനന്തവാടി മേരി മാതാ കേളേജില്‍ ദേശീയ സമ്മതിദാന അവകാശ ദിനാചരണത്തിന്റെ ഭാഗമായി നടന്ന പൊതു പരിപാടിക്കിടെയായിരുന്നു സംഭവം. സംഭവത്തില്‍ പ്രതിഷേധം രേഖപ്പെടുത്തി കെഎസ്‌യു രംഗത്തെത്തിയിരുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News