വയനാട്: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വയനാട്ടില്‍ വിനോദസഞ്ചാരികള്‍ക്ക് നിയന്ത്രണം. ഓരോ ടൂറിസം കേന്ദ്രങ്ങളിലും 500 പേര്‍ക്ക് മാത്രമായിരിക്കും ഇനി പ്രവേശനം അനുവദിക്കുക. കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും പ്രവേശനത്തിന് നിര്‍ബന്ധമാക്കി.
അതേസമയം സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്കും കാറ്റിനും സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്കി. മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ട്. 40 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശുമെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു.
തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ ശക്തമായ മഴയുണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്. ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.