26.3 C
Kottayam
Sunday, May 5, 2024

കോഴിക്കോട് ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; നാല്‍പതോളം പേര്‍ക്ക് പരിക്ക്

Must read

കോഴിക്കോട്: ചേവരമ്പലത്ത് ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ച് നാല്‍പതോളം പേര്‍ക്ക് പരിക്ക്. സോളിഡാരിറ്റി സമ്മേളനം കഴിഞ്ഞ് പോയവരുടെ ബസ് തിരുനെല്ലിയിലേക്ക് പോകുകയായിരുന്ന ബസില്‍ ഇടിക്കുകയായിരുന്നു. പുലര്‍ച്ചെ നാലുമണിയോടെയായിരുന്നു സംഭവം.

ഇടിയുടെ ആഘാതത്തില്‍ തിരുനെല്ലിക്ക് പോകുകയായിരുന്ന ബസ് മറിഞ്ഞു. ഈ ബസില്‍ നാല്‍പതോളം പേരും മറ്റേ ബസില്‍ ഇരുപതിലധികം യാത്രക്കാരുമാണ് ഉണ്ടായിരുന്നത്. ഇതില്‍ നാല്‍പതോളം പേര്‍ക്ക് പരിക്കേറ്റു. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല. അമിത വേഗതയാണ് അപകടകാരണമെന്ന് പൊലീസ് അറിയിച്ചു.

വേ​ളാ​ങ്ക​ണ്ണി​ ​തീ​ർ​ത്ഥാ​ട​ന​ത്തി​ന് ​ശേ​ഷം​ ​മ​ട​ങ്ങു​ക​യാ​യി​രു​ന്ന​ ​അ​ർ​ത്തു​ങ്ക​ൽ​ ​സ്വ​ദേ​ശി​ക​ൾ​ ​സ​ഞ്ച​രി​ച്ച​ ​ടെ​മ്പോ​ ​ട്രാ​വ​ല​റി​ൽ​ ​ടൂ​റി​സ്റ്റ് ​ബ​സ് ​ഇ​ടി​ച്ച് ​ഉ​ണ്ടാ​യ​ ​അ​പ​ക​ട​ത്തി​ൽ​ ​ദ​മ്പ​തി​ക​ൾ​ ​ഉൾപ്പെടെ മൂന്ന് പേർ മ​രി​ച്ചു.​ ​ട്രാ​വ​ല​റി​ലെ​ ​യാ​ത്ര​ക്കാ​രാ​യ​ ​ആ​ല​പ്പു​ഴ​ ​ചേ​ർ​ത്ത​ല​ ​ആ​ർ​ത്തു​ങ്ക​ൽ​ ​ച​മ്പ​ക്കാ​ട് ​വീ​ട്ടി​ൽ​ ​പൈ​ലി​ ​(75​)​ ​ഭാ​ര്യ​ ​റോ​സി​ലി​ ​(65​)​,​ പൈ​ലി​യു​ടെ​ ​സ​ഹോ​ദ​ര​ൻ​ ​വ​ർ​ഗീ​സി​ന്റെ​ ​ഭാ​ര്യ​ ​ജെ​സി​ ​(50) ​എ​ന്നി​വ​രാ​ണ് ​മ​രി​ച്ച​ത്.​ 16 ​പേ​ർ​ക്ക് ​പ​രി​ക്കേ​റ്റു.​ ​വ​ട​ക്ക​ഞ്ചേ​രി​ ​ഗോ​വി​ന്ദാ​പു​രം​ ​സം​സ്ഥാ​ന​പാ​ത​യി​ൽ​ ​ഇ​ന്ന​ലെ​ ​പ​ക​ൽ​ 11.30​ ​ഓ​ടെ​യാ​ണ് ​അ​പ​ക​ട​മു​ണ്ടാ​യ​ത്.​ ​ടൂ​റി​സ്റ്റ് ​ബ​സ് ​തി​രു​വ​ല്ല​യി​ൽ​ ​നി​ന്ന് ​പ​ഴ​നി​യി​ലേ​ക്കും​ ​ടെമ്പോ​ ​ട്രാ​വ​ല​ർ​ ​വേ​ളാ​ങ്ക​ണ്ണി​യി​ൽ​ ​നി​ന്നും​ ​ആ​ല​പ്പു​ഴ​യി​ലേ​ക്കും​ ​പോ​വു​ക​യാ​യി​രു​ന്നു.


ക​ന​ത്ത​മ​ഴ​യി​ൽ​ ​ബ്രേ​ക്കി​ട്ട​പ്പോ​ൾ​ ​നി​യ​ന്ത്ര​ണം​ ​വി​ട്ട​ ​ടൂ​റി​സ്റ്റ് ​ബ​സ് ​ട്രാ​വ​ല​റി​ൽ​ ​ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.​ ​ഇ​ടി​യു​ടെ​ ​ആ​ഘാ​ത​ത്തി​ൽ​ ​ട്രാ​വ​ല​ർ​ ​പൂ​ർ​ണ​മാ​യും​ ​ത​ക​ർ​ന്നു.​ ​സ​മീ​പ​ത്തെ​ ​വീ​ടി​ന്റെ​ ​മ​തി​ൽ​ ​ത​ക​ർ​ത്ത് ​നി​ന്ന​ ​ട്രാ​വ​ല​റി​ൽ​ ​കു​ടു​ങ്ങി​യ​ ​യാ​ത്ര​ക്കാ​രെ​ ​വ​ട​ക്കാ​ഞ്ചേ​രി​ ​പൊ​ലീ​സും​ ​ഫ​യ​ർ​ഫോ​ഴ്സും​ ​നാ​ട്ടു​കാ​രും​ ​ചേ​ർ​ന്നാ​ണ് ​ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്.


ട്രാ​വ​ല​റി​ൽ​ ​സ​ഞ്ച​രി​ച്ച​ ​പൈ​ലി​യു​ടെ​ ​മ​ക​ൻ​ ​പ്രി​ൻ​സ് ​(31​),​ ​പൈ​ലി​യു​ടെ​ ​സ​ഹോ​ദ​ര​ൻ​ ​വ​ർ​ഗീ​സ് ​(57​),​ ​​വ​ർ​ഗീ​സി​ന്റെ​ ​മ​ക​ൾ​ ​വ​ർ​ഷ​ ​(24​),​ ​ബ​ന്ധു​ക്ക​ളാ​യ​ ​ബൈ​ജു​ ​(50​),​ ​ഭാ​ര്യ​ ​പ്ര​സ​ന്ന​ ​(43​),​ ​മ​ക​ൾ​ ​ജെ​സി​യ​ ​(16),​ ​ബ​ന്ധു​ക്ക​ളാ​യ​ ​ഷോ​ജി​ ​(36​),​ ​ഭാ​ര്യ​ ​കു​ഞ്ഞു​മോ​ൾ​ ​(34​),​ ​മ​ക്ക​ളാ​യ​ ​മ​നു​ ​(12​),​ ​മി​ന്നു​ ​(7),​ ​ട്രാ​വ​ല​ർ​ ​ഡ്രൈ​വ​ർ​ ​ആ​ല​പ്പു​ഴ​ ​തു​മ്പോ​ളി​ ​സ്വ​ദേ​ശി​ ​അ​ഖി​ൽ​ ​(32​),​ ​ടൂ​റി​സ്റ്റ് ​ബ​സി​ലെ​ ​യാ​ത്രി​ക​രാ​യ​ ​തി​രു​വ​ല്ല​ ​രാ​മ​ൻ​ചി​റ​ ​സ്വ​ദേ​ശി​ക​ളാ​യ​ ​ലൗ​ലി​ ​(39​),​ ​സ​ജി​നി​ ​(49​),​ ​ശാ​ന്ത​ ​(60​),​ ​കു​ഞ്ഞു​മോ​ൾ​ ​(60​),​ ​അ​ഭി​ഷേ​ക് ​(20​)​ ​എ​ന്നി​വ​ർ​ക്കാ​ണ് ​പ​രി​ക്കേ​റ്റ​ത്.


വ​ർ​ഗീ​സ്,​ അ​ഖി​ൽ​ ​എ​ന്നി​വ​രുടെ​ ​നി​ല​ ​ഗു​രു​ത​ര​മാ​ണ്.​ ​ഇ​വ​ർ​ ​നെ​ന്മാ​റ​യി​ലെ​ ​സ്വ​കാ​ര്യ​ ​ആ​ശു​പ​ത്രി​യി​ൽ​ ​ചി​കി​ത്സ​യി​ലാ​ണ്. തീ​ർ​ത്ഥാ​ട​ക​സം​ഘം​ ​വെ​ള്ളി​യാ​ഴ്‌​ച​ ​രാ​വി​ലെ​യാ​ണ് ​പു​റ​പ്പെ​ട്ട​ത്.​ ​ഇ​ന്ന​ലെ​ ​ഉ​ച്ച​ക​ഴി​ഞ്ഞ് ​തി​രി​ച്ചെ​ത്തും​ ​വി​ധ​മാ​ണ് ​യാ​ത്ര​ ​ക്ര​മീ​ക​രി​ച്ചി​രു​ന്ന​ത്.​ ​മൃ​ത​ദേ​ഹ​ങ്ങ​ൾ​ ​പോ​സ്റ്റ് ​മോ​ർ​ട്ട​ത്തി​നു​ ​ശേ​ഷം​ ​അ​ർ​ത്തു​ങ്ക​ൽ​ ​സെ​ന്റ് ​ജോ​ർ​ജ് ​പ​ള്ളി​ ​സെ​മി​ത്തേ​രി​യി​ൽ​ ​സം​സ്‌​ക​രി​ക്കും.​ ​പൈ​ലി​യു​ടെ​ ​മ​ക്ക​ൾ​:​ ​പ്രി​ൻ​സ്,​ ​പ്രി​ൻ​സി,​ ​റി​ൻ​സി.​ ​മ​രു​മ​ക്ക​ൾ​:​ ​സാ​മു​വേ​ൽ,​ ​പീ​റ്റ​ർ.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week