ബേ ഓവല്‍: ന്യൂസീലന്‍ഡിനെതിരായ രണ്ടാം ടി20യില്‍ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ ന്യൂസീലന്‍ഡ് നായകന്‍ കെയ്ന്‍ വില്യംസണ്‍ ആദ്യം പന്തെറിയാന്‍ തീരുമാനിക്കുകയാണ്. ആദ്യ മത്സരം മഴമൂലം ടോസ് പോലും ഇടാനാവാതെ ഉപേക്ഷിക്കേണ്ടി വന്നിരുന്നു. രണ്ടാം മത്സരത്തിലും മഴഭീഷണി നിലനില്‍ക്കുന്നുണ്ടെങ്കിലും ടോസിടാന്‍ സാധിച്ചിട്ടുണ്ട്. സഞ്ജു സാംസണെ പ്ലേയിങ് 11 ഉള്‍പ്പെടുത്താടെയാണ് ഇന്ത്യ രണ്ടാം ടി20ക്ക് ഇറങ്ങിയിരിക്കുന്നത്.
ഇഷാന്‍ കിഷന്‍, റിഷഭ് പന്ത് എന്നിവരെ വിക്കറ്റ് കീപ്പര്‍മാരായി പരിഗണിച്ചപ്പോള്‍ മധ്യനിരയില്‍ സ്പിന്‍ ഓള്‍റൗണ്ടര്‍ ദീപക് ഹൂഡക്കാണ് അവസരം. ഇതോടെ സഞ്ജു പ്ലേയിങ് 11 നിന്ന് തഴയപ്പെട്ടു. ഉമ്രാന്‍ മാലിക്കിനെയും തഴഞ്ഞ ഇന്ത്യ മുഹമ്മദ് സിറാജിനെ പ്ലേയിങ് 11 ഉള്‍പ്പെടുത്തി. ടി20 ലോകകപ്പില്‍ ബെഞ്ചിലിരുന്ന യുസ് വേന്ദ്ര ചഹാലും വാഷിങ്ടണ്‍ സുന്ദറുമാണ് സ്പിന്നര്‍മാരായി ടീമിലുള്ളത്. സീനിയര്‍ പേസറായി ഭുവനേശ്വര്‍ കുമാറുമുണ്ട്.
ഹര്‍ദിക് പാണ്ഡ്യയുടെ കീഴിലിറങ്ങുന്ന ഇന്ത്യക്ക് വിജയത്തുടക്കമാണ് പ്രതീക്ഷിക്കുന്നത്.ഇന്ത്യയുടെ ടി20 ടീമില്‍ വലിയ പൊളിച്ചെഴുത്ത് പ്രതീക്ഷിക്കപ്പെടുന്ന സാഹചര്യത്തില്‍ കിവീസ് പരമ്പര വളരെ നിര്‍ണ്ണായകമാണ്. പല സൂപ്പര്‍ താരങ്ങളുടെയും ടി20 കരിയറില്‍ വഴിത്തിരിവാകുന്ന പരമ്പരയായി കിവീസ് പരമ്പര മാറിയേക്കും.
നായകനെന്ന നിലയിലെ ഹര്‍ദിക് പാണ്ഡ്യയുടെ മികവ് പരിശോധിക്കപ്പെടുന്ന പരമ്പര കൂടിയാണിത്. രോഹിത്തിന് പകരം ഹര്‍ദിക്കിനെ ടി20 നായകനാക്കാന്‍ ബിസിസി ഐ പദ്ധതിയിടുന്നുണ്ട്. അതുകൊണ്ട് തന്നെ ഈ പരമ്പരയിലെ പ്രകടനം വളരെ നിര്‍ണ്ണായകമായിരിക്കും.
പ്ലേയിങ് 11- ഇന്ത്യ-ഇഷാന്‍ കിഷന്‍, റിഷഭ് പന്ത്, സൂര്യകുമാര്‍ യാദവ്, ശ്രേയസ് അയ്യര്‍, ദീപക് ഹൂഡ, ഹര്‍ദിക് പാണ്ഡ്യ (c), വാഷിങ്ടണ്‍ സുന്ദര്‍, ഭുവനേശ്വര്‍ കുമാര്‍, അര്‍ഷദീപ് സിങ്, മുഹമ്മദ് സിറാജ്, യുസ് വേന്ദ്ര ചഹാല്‍.
ന്യൂസീലന്‍ഡ്- ഫിന്‍ അലന്‍, ഡെവോണ്‍ കോണ്‍വെ, കെയ്ന്‍ വില്യംസണ്‍ (c), ഗ്ലെന്‍ ഫിലിപ്‌സ്, ഡാരില്‍ മിച്ചല്‍, ജെയിംസ് നിഷാം, മിച്ചല്‍ സാന്റ്‌നര്‍, ഇഷ് സോധി, ടിം സൗത്തി, ആദം മില്‍നെ, ലോക്കി ഫെര്‍ഗൂസന്‍