28.4 C
Kottayam
Saturday, June 6, 2026

ഇന്ത്യ-ദക്ഷിണാഫ്രിക്ക മൂന്നാം ഏകദിനത്തിന് ടോസ് വീണു; ടോസ് നേടിയ ഇന്ത്യ ബൗളിം​ഗ് തെരഞ്ഞെടുത്തു

Must read

ദില്ലി: ഇന്ത്യ-ദക്ഷിണാഫ്രിക്ക ഏകദിന പരമ്പര വിജയികളെ തീരുമാനിക്കുന്ന നിർണായക മൂന്നാം മത്സരം അല്‍പസമയത്തിനകം. ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ ശിഖർ ധവാന്‍ ബൗളിം​ഗ് തെരഞ്ഞെടുത്തു. മാറ്റങ്ങളില്ലാതെയാണ് ധവാനും കൂട്ടരും ഇറങ്ങുന്നത്. അതേസമയം മൂന്ന് മാറ്റങ്ങള്‍ പ്രോട്ടീസ് നിരയിലുണ്ട്. കേശവ് മഹാരാജും അസുഖബാധിതനായതിനാല്‍ ഡേവിഡ് മില്ലറാണ് ദക്ഷിണാഫ്രിക്കയെ ദില്ലി ഏകദിനത്തില്‍ നയിക്കുന്നത്. ഈർപ്പം കാരണം വൈകിയാണ് മത്സരം ആരംഭിക്കുന്നത്. 

ദക്ഷിണാഫ്രിക്ക ടീം: Quinton de Kock(w), Janneman Malan, Reeza Hendricks, Aiden Markram, Heinrich Klaasen, David Miller(c), Marco Jansen, Andile Phehlukwayo, Bjorn Fortuin, Lungi Ngidi, Anrich Nortje

ഇന്ത്യന്‍ ടീം: Shikhar Dhawan(c), Shubman Gill, Ishan Kishan, Shreyas Iyer, Sanju Samson(w), Washington Sundar, Shahbaz Ahmed, Shardul Thakur, Kuldeep Yadav, Mohammed Siraj, Avesh Khan

ലഖ്‌നൗവില്‍ നടന്ന ആദ്യ ഏകദിനത്തില്‍ സഞ്ജു സാംസണിന്‍റെ വീരോചിത പോരാട്ടത്തിന് ഇടയിലും ദക്ഷിണാഫ്രിക്ക 9 റണ്‍സിന് വിജയിച്ചിരുന്നു. റാഞ്ചിയില്‍ നടന്ന രണ്ടാം ഏകദിനത്തില്‍ ഇന്ത്യ തിരിച്ചടിച്ചു. ഏഴ് വിക്കറ്റിനായിരുന്നു ഇന്ത്യന്‍ ജയം. രണ്ടാം മത്സരത്തിലും സഞ്ജു തിളങ്ങി. 63 പന്തില്‍ 86*, 36 പന്തില്‍ 30* എന്നിങ്ങനെയായിരുന്നു ആദ്യ രണ്ട് ഏകദിനങ്ങളില്‍ സഞ്ജുവിന്‍റെ സ്കോറുകള്‍. 

- Advertisement -

ശിഖര്‍ ധവാനും ശുഭ്മാന്‍ ഗില്ലും മികച്ച തുടക്കം നല്‍കിയാല്‍ കാര്യങ്ങള്‍ എളുപ്പമാകും. ശ്രേയസും ഇഷാന്‍ കിഷനും സഞ്ജു സാംസണും മിന്നും ഫോമിലാണ്. ശ്രേയസ് രണ്ടാം ഏകദിനത്തില്‍ തകർപ്പന്‍ സെഞ്ചുറി(111 പന്തില്‍ 113*) നേടിയിരുന്നു. ടി20 ലോകകപ്പില്‍ ജസ്പ്രീത് ബുമ്രയുടെ പകരക്കാരനാകാന്‍ മത്സരിക്കുന്ന മുഹമ്മദ് സിറാജിനൊപ്പം ഷാര്‍ദ്ദുല്‍ ഠാക്കൂറിന്‍റെ ഓള്‍റൗണ്ട് മികവും ടീമിന് കരുത്താണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഡൽഹിയിൽ നാളെ സിജെപി പ്രതിഷേധം; അണികൾക്കായി കർശന മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി, സുരക്ഷ ശക്തമാക്കി പോലീസ്

ഡൽഹി: രാജ്യതലസ്ഥാനത്ത് നാളെ നടക്കാനിരിക്കുന്ന വിപുലമായ പ്രതിഷേധ പരിപാടികളുടെ പശ്ചാത്തലത്തിൽ കോക്രോച്ച് ജനത പാർട്ടി (സിജെപി) തങ്ങളുടെ അണികൾക്കായി പ്രത്യേക മാർഗ്ഗനിർദ്ദേശങ്ങൾ ഔദ്യോഗികമായി പുറത്തിറക്കി. നാളെ രാവിലെ കൃത്യം 9 മണിക്ക് ആരംഭിക്കുന്ന...

മെമ്മറി കാർഡ് വിവാദം: വിചാരണക്കോടതി റിപ്പോർട്ട് റദ്ദാക്കണമെന്ന് അതിജീവിത; പുതിയ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ നീതിക്കുവേണ്ടിയുള്ള തങ്ങളുടെ കടുത്ത നിയമപോരാട്ടം ഒരിയ്ക്കലും അവസാനിപ്പിക്കാൻ തയ്യാറാകാതെ വീണ്ടും ശക്തമായ നിയമനടപടികളുമായി അതിജീവിത മുന്നോട്ട്. കേസിലെ അതീവ സുപ്രധാന തെളിവായ ആക്രമണ ദൃശ്യങ്ങളുള്ള മെമ്മറി കാർഡിലെ...

തൃണമൂലിലെ പൊട്ടിത്തെറി പാർലമെന്റിലേക്കും; മമതയുടെ യോഗത്തിൽ പങ്കെടുത്തത് മൂന്ന് ലോക്‌സഭാ എംപിമാർ മാത്രം,23 എംപിമാർ വിമത പക്ഷത്തേക്ക് പിളർപ്പിലേക്ക്

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര പൊട്ടിത്തെറി സംസ്ഥാന നിയമസഭയ്ക്ക് പിന്നാലെ ഇപ്പോൾ രാജ്യതലസ്ഥാനമായ ഡൽഹിയിലെ പാർലമെന്റിലേക്കും അതീവ വേഗത്തിൽ വ്യാപിക്കുന്നു. തൃണമൂൽ കോൺഗ്രസിന്റെ ഔദ്യോഗിക പാർലമെന്ററി പാർട്ടിയിൽ വലിയ...

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

Popular this week