മുംബൈ കൊവിഡ് മഹാമാരി ലോകമെമ്പാടും പടര്‍ന്നുപിടിയ്ക്കുമ്പോള്‍ വൈറസിന്റെ ചങ്ങലകള്‍ മുറിയ്ക്കുന്നതിനുള്ള വലിയ പരിശ്രമങ്ങളാണ് ലോകമെമ്പാടും നടക്കുന്നത്.കൈകളും മുഖവും ഇടയ്ക്കിടെ കഴുകുക സാനിട്ടൈസറുകള്‍ ഇപയോഗിയ്ക്കുക എന്നിവ വൈറസിനെതിരായ പ്രതിരോധത്തിന്റെ ഫലപ്രദമായ മാര്‍ഗങ്ങളുമാണ്. എന്നാല്‍ സ്വന്തം ശരീരത്തിനപ്പുറം ഭക്ഷണ പദാര്‍ത്ഥങ്ങള്‍ കറന്‍സി നോട്ടുകള്‍, ദിനപത്രങ്ങള്‍ എന്നിവയിലൂടെയെത്തുന്ന രോഗാണുക്കള്‍ വന്‍ ഭീഷണിയാണ് സൃഷ്ടിയ്ക്കുന്നത്.
ഇത്തരം പ്രതിസന്ധികള്‍ക്കുള്ള പരിഹാരമിപ്പോള്‍ മഹാരാഷ്ട്രയില്‍ നിന്ന് ഉരുത്തിരിഞ്ഞിരിയ്ക്കുകയാണ്.കോലാപ്പൂരിലെ ശിവാജി സര്‍വ്വകലാശാലയിലെ ഫിസിക്‌സ് അധ്യാപനാണ് അള്‍ട്രാ വയലറ്റ് രശ്മികള്‍ പ്രസരിപ്പിയ്ക്കുന്ന ചെറിയ ടോര്‍ച്ചുകള്‍ വികസിപ്പിച്ചെടുത്തിരിയ്ക്കുന്നത്. ഇവയുപയോഗിച്ച് ഭക്ഷണപദാര്‍ത്ഥങ്ങള്‍ സെക്കണ്ടുകള്‍ക്കുള്ളില്‍ അണുവിമുക്തമാക്കാം.
ഒരു കിലോഗ്രം ഭാരം വരുന്ന 16 വാട്ട് മോഡലിന് 4500 രൂപയും 1.2 കിലോഗ്രം ഭാരമുള്ള 33 വാട്ട് ചോര്‍ച്ചിന് 5500 രൂപയാണ് വിലവരുന്നത്. ഇവ അടുത്തയാഴ്ച വിപണിയിലെത്തുമെന്ന് മാഹാരാഷ്ട സാങ്കേതിക വിദ്യാഭ്യാസ വകുപ്പുമന്ത്രി ഉദയ് സാമന്ത് അറിയിച്ചു.
യു.വി ടോര്‍ച്ചുകള്‍ ഉപയോഗിച്ചുള്ള പരീക്ഷണങ്ങള്‍ വിജയകരമായി പൂര്‍ത്തിയായി.പിപണനം അടുത്തയാഴ്ച ആരംഭിയ്ക്കുമെന്ന് ടോര്‍ച്ചിന്റെ സ്ൃഷ്ടാവായ പ്രൊഫ.രാജേന്ദ്രപ്രസാദ് പറഞ്ഞു.
അണുവിമുക്തമാക്കല്‍ ആവശ്യമുള്ള ഭക്ഷണപാക്കറ്റുകള്‍,പച്ചക്കറികള്‍,പാല്‍പായ്ക്കറ്റ്,കറന്‍സി നോട്ട്,ദിനപത്രം എന്നിവയില്‍ രണ്ടു മിനിട്ട് നേരം ടോര്‍ച്ച് തെളിച്ചാല്‍ മതിയാവും. ഇവയിലുള്ള ബാക്ടീരിയ വൈറസ് തുടങ്ങിയ ഏതു തരം സൂഷ്മാണുക്കളും സെക്കണ്ടുകള്‍ക്കുള്ളില്‍ ഇല്ലാതാവുമെന്നാണ് പ്രൊഫസറുടെ അവകാശവാദം.
അമേരിക്കയില്‍ അടുത്തിടെ നടന്ന ചില പഠനങ്ങളില്‍ നിന്നും പ്രചോദനം ഉള്‍ക്കാണ്ടാണ് കണ്ടുപിടുത്തം.അന്താരാഷ്ട അണുവികിരണ കമ്മീഷന്റെ മാനദണ്ഡത്തിന് താഴെ മാത്രം ശേഷിയുള്ള അള്‍ട്രാവയലറ്റ് രശ്മികളാണ് ടോര്‍ച്ചില്‍ ഉപയോഗിച്ചിരിയ്ക്കുന്നതിനാല്‍ മനുഷ്യ ശരീരത്തിന് ടോര്‍ച്ച് ഹാനികാരമല്ല എന്നും പ്രൊഫസര്‍ ചൂണ്ടിക്കാട്ടുന്നു.
ഓരോ 20 മിനിട്ടിലും കൈകകഴുകുന്നതിനേക്കാള്‍ പ്രായോഗികമാണ് യു.വി ടോര്‍ച്ചിന്റെ ഉപയോഗമെന്നും ചൂണ്ടിക്കാണിയ്ക്കപ്പെടുന്നു.പൊതുഗതാഗത സംവിധാനം,കൊവിഡ് രോഗികളുമായി പോകുന്ന ആംബുലന്‍സുകള്‍ എന്നിവ അണുവിമുക്തമാക്കാനും പുതിയ ഉപകരണം ഉപയോഗിയ്ക്കാമെന്നാണ് അവകാശവാദം. കൂടുതല്‍ ഇല്‍പ്പാദനം നടന്നാല്‍ വില ഇനിയും കുറയ്ക്കാനാവുമെന്നാണ് നിര്‍മ്മാതാക്കളുടെ പ്രതീക്ഷ.