25.5 C
Kottayam
Sunday, June 7, 2026

വെബ് സരീസിനുവേണ്ടി ടോപ്പ്ലെസ്സ് രം​ഗം: തമന്നയ്ക്കെതിരെ സോഷ്യൽ മീഡിയ, രൂക്ഷമായ പ്രതികരണവുമായി ആരാധകര്‍

Must read

ചെന്നൈ:ഴിഞ്ഞ പതിനെട്ടുവർഷങ്ങളായി സിനിമാരം​ഗത്ത് നിറഞ്ഞുനിൽക്കുന്ന നടിയാണ് തമന്ന. തമിഴ്, തെലുങ്ക്, ഹിന്ദി ചിത്രങ്ങളിൽ സജീവമായി അഭിനയിക്കുമ്പോഴും വിവാദങ്ങളില്‍പ്പെടാതെ പ്രത്യേകം ശ്രദ്ധിച്ചിരുന്നു അവർ. എന്നാൽ ഇപ്പോഴിതാ പുതിയ വെബ്സീരിസിലെ രം​ഗത്തിന്റെ പേരിൽ വിവാദച്ചുഴിയിൽ അകപ്പെട്ടിരിക്കുകയാണ് താരം.

ആമസോൺ പ്രൈമിൽ സംപ്രേഷണം ആരംഭിച്ച ‘ജീ കർദാ’ എന്ന വെബ് സീരീസിലെ ടോപ്പ്ലെസ് ബോൾഡ് രം​ഗത്തിൽ അഭിനയിച്ചതിന്റെ പേരിലാണ് തമന്ന വിവാദത്തിൽ അകപ്പെട്ടിരിക്കുന്നത്. അരുണിമ ശർമ സംവിധാനം ചെയ്ത ജീ കർദാ തമന്നയുടെ ആദ്യ വെബ് സീരീസ് കൂടിയാണ്. സ്ക്രീനിൽ ചുംബനരം​ഗത്തിലും മറ്റും അഭിനയിക്കില്ലെന്ന് തമന്ന നേരത്തേ നിലപാടെടുത്തിരുന്നു. ഇതിന്റെ ലംഘനമാണിപ്പോൾ നടി നടത്തിയിരിക്കുന്നതെന്നാണ് സോഷ്യൽ മീഡിയ വിമര്‍ശകരുടെ ആരോപണം.

ഇങ്ങനെയൊരു രം​ഗത്തിലഭിനയിച്ചത് തങ്ങളെ നിരാശരാക്കിയെന്നാണ് ആരാധകരുടെ പ്രതികരണങ്ങൾ. പഴയനിലപാടിൽ നിന്ന് പിന്നോട്ടുപോകാൻ എന്താണ് പ്രേരിപ്പിച്ചതെന്നും ചോദ്യമുയർന്നിട്ടുണ്ട്. തമന്നയിൽ നിന്ന് ഇത്തരമൊരു രം​ഗം പ്രതീക്ഷിച്ചില്ലെന്ന് പറഞ്ഞവരുമുണ്ട്. ഏഴ് ബാല്യകാല സുഹൃത്തുക്കളുടെ കഥ പറയുന്ന വെബ് സീരീസാണ് ജീ കർദാ. ആഷിം ​ഗുലാട്ടി, സുഹൈൽ നയ്യാർ, അന്യാ സിങ്, ഹുസൈൻ ദലാൽ, സയാൻ ബാനർജി, സംവേദന സുവൽക്ക എന്നിവരാണ് സീരീസിൽ മുഖ്യ വേഷങ്ങളിൽ.

നടൻ വിജയ് വർമയുമായി പ്രണയത്തിലാണെന്ന് തമന്ന കഴിഞ്ഞദിവസമാണ് വെളിപ്പെടുത്തിയത്. കരിയറിൽ അടുത്ത് ഇടപഴകിയുള്ള രം​ഗങ്ങൾ ചെയ്തിട്ടില്ലെന്നും ഒരു ചട്ടക്കൂടിൽ നിന്ന് പുറത്തുകടക്കുന്നത് തന്നെ സംബന്ധിച്ചടത്തോളം ഒരു വിലയിരുത്തലാണെന്നും ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ തമന്ന പറഞ്ഞിരുന്നു. ലസ്റ്റ് സ്റ്റോറീസ് 2, മലയാളത്തിൽ ബാന്ദ്ര എന്നിവയാണ് തമന്നയുടേതായി പുറത്തുവരാനിരിക്കുന്ന ചിത്രങ്ങൾ.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

സംസ്ഥാനത്ത് ഷിഗെല്ല ഭീതി; 126 പേർക്ക് രോഗബാധയെന്ന് ആരോഗ്യ മന്ത്രി കെ മുരളീധരൻ, ഹോട്ടലുകളിൽ പരിശോധന കർശനമാക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് നിലവിൽ ഒട്ടാകെ 126 പേർക്ക് ഷിഗെല്ല രോഗബാധ റിപ്പോർട്ട് ചെയ്തതായി ആരോഗ്യ വകുപ്പ് മന്ത്രി കെ. മുരളീധരൻ മാധ്യമങ്ങളോട് വ്യക്തമാക്കി. ഇതിൽ കോഴിക്കോട് ജില്ലയിൽ മാത്രം മൂന്ന് കുട്ടികൾക്കാണ് കഴിഞ്ഞ...

അമേരിക്കയിൽ ഇന്ത്യ യുവാവിനെ വെടിവെച്ചു കൊന്നു, പീത്‍സ ഡെലിവറിക്കായി വിളിച്ചു വരുത്തിയ ശേഷം കൊലപാതകം

വാഷിങ്ടൻ:യുഎസില്‍ പീത്‍സ ഡെലിവറി ബോയി ആയി ജോലിചെയ്തിരുന്ന ഇന്ത്യന്‍ യുവാവ് വെടിയേറ്റ് മരിച്ചു. അന്‍ഷുല്‍ കുന്‍ചയാണ് (28) നോര്‍ത്ത് ഫിലാഡല്‍ഫിയയില്‍ വച്ച് കൊല്ലപ്പെട്ടത്. തെലങ്കാന സ്വദേശിയായ യുവാവ് പഠനത്തിനായാണ് യുഎസിലെത്തിയത്.  ഒഴിവുസമയങ്ങളില്‍ പീത്‍സ ഡെലിവര്‍ ചെയ്തായിരുന്നു...

ഭാര്യയെ കൊല്ലാൻ 19-കാരന് ക്വട്ടേഷൻ: അഗതിമന്ദിരത്തിലെ അന്തേവാസിയും സുഹൃത്തും അറസ്റ്റിൽ

ചേർപ്പ്: അഗതിമന്ദിരത്തിൽ കഴിയുന്ന അന്തേവാസി ഭാര്യയെ കൊല്ലാൻ സഹവാസിയായ പത്തൊമ്പതുകാരന് ക്വട്ടേഷൻ നൽകി. സംഭവത്തിൽ ഭർത്താവും സഹവാസിയും അറസ്റ്റിൽ. അരയ്ക്ക് താഴെ തളർന്ന നിലയിലുള്ള ഭർത്താവിനെ അഗതിമന്ദിരത്തിൽനിന്നാണ് പിടികൂടിയത്. ചേർപ്പ് തണ്ടാശ്ശേരി ഷിബു...

തൃണമൂലിലെ പ്രതിസന്ധി പാർലമെന്റിലും പ്രതിഫലിക്കും; മമതയ്ക്ക് മുന്നറിയിപ്പുമായി എംപി സുഖേന്ദു ശേഖർ റേ, പാർട്ടി തകർച്ചയിലേക്ക്

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസ് നിലവിൽ നേരിടുന്ന അതീവ കടുത്ത ആഭ്യന്തര പ്രതിസന്ധിക്ക് പിന്നാലെ രാജ്യസഭയിലും ലോക്സഭയിലും വൈകാതെ വലിയ രാഷ്ട്രീയ മാറ്റങ്ങൾ സംഭവിച്ചേക്കുമെന്ന കടുത്ത സൂചനകൾ പുറത്ത്. തൃണമൂൽ...

പശ്ചിമേഷ്യ വീണ്ടും പുകയുന്നു; രണ്ട് ഇറാനിയൻ ഡ്രോണുകൾ കൂടി വെടിവെച്ചിട്ട് അമേരിക്ക, നയതന്ത്ര ചർച്ചകളുമായി പാകിസ്താൻ

ടെഹ്‌റാൻ: ഹോർമുസ് കടലിടുക്കിലൂടെയുള്ള അന്താരാഷ്ട്ര കപ്പൽ ഗതാഗതത്തിന് ഭീഷണിയുയർത്തിയ രണ്ട് ഇറാനിയൻ ഡ്രോണുകളെ അമേരിക്കൻ സൈന്യം വെടിവെച്ചിട്ടതായി റിപ്പോർട്ട്. പശ്ചിമേഷ്യയിൽ തുടരുന്ന യുദ്ധം അവസാനിപ്പിക്കാൻ ഇരുരാജ്യങ്ങളും പരോക്ഷ ചർച്ചകളിൽ ഏർപ്പെട്ടിരിക്കുമ്പോഴും മേഖലയിൽ മിസൈൽ...

Popular this week