KeralaNews

ബാബു മലയില്‍ കുടുങ്ങിയത് ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ചില്ല; ഫയര്‍ ഫോഴ്സിനോട് വിശദീകരണം തേടി

മലമ്പുഴ: ചെറാട് മലയില്‍ കുടുങ്ങിയ ബാബുവിനായുള്ള രക്ഷാ പ്രവര്‍ത്തനത്തില്‍ പാലക്കാട് ജില്ലാ ഫയര്‍ ഓഫീസറോട് വിശദീകരണം തേടി ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഡയറക്ടര്‍. യുവാവ് മലയില്‍ കുടുങ്ങിക്കിടക്കുന്നത് ഉദ്യോഗസ്ഥര്‍ യഥാസമയം ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ചില്ലെന്ന കാരണം കാണിച്ച് ജില്ലാ ഫയര്‍ ഓഫീസര്‍ക്ക് ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഡയറക്ടര്‍ കത്തയച്ചു.

ആവശ്യമായ ജീവനക്കാരെ നിയോഗിച്ചില്ല, സാങ്കേതിക സഹായം നല്‍കുന്നതില്‍ പരാജയപ്പെട്ടു എന്നീ കാരണങ്ങളാണ് നോട്ടീസില്‍ ഉള്ളത്.കഴിഞ്ഞ തിങ്കളാഴ്ച ഉച്ചയോടെയാണ് ബാബുവും സുഹൃത്തുക്കളും ചോറോട് മല കയറിയത്. തിരിച്ചിറങ്ങുന്നതിനിടെ ബാബു മലയിടുക്കില്‍ കുടുങ്ങി.

കുടുങ്ങിയ ബാബു തന്നെയാണ് ഫയര്‍ഫോഴ്സിനെ വിവരം അറിയിച്ചത്. നാട്ടുകാരും സന്നദ്ധപ്രവര്‍ത്തകരും ഫയര്‍ഫോഴ്സും രക്ഷപ്പെടുത്താന്‍ പലവിധ ശ്രമങ്ങള്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്ന് സൈന്യവും എന്‍ഡിആര്‍എഫും സംയുക്തമായി രക്ഷാപ്രവര്‍ത്തനം നടത്തി ബാബുവിനെ രക്ഷിക്കുകയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button