ഷാപ്പിലെ തര്‍ക്കം കലാശിച്ചത് വീടുകയറിയുള്ള വെട്ടില്‍,രണ്ടുപേര്‍ക്ക് പരുക്ക്,നാലുപേര്‍ കസ്റ്റഡിയില്‍,സംഭവം കോട്ടയം ചിറക്കടവില്‍

കോട്ടയം: പൊന്‍കുന്നം ചിറക്കടവില്‍ ഷാപ്പിലുണ്ടായ തര്‍ക്കം സംഘര്‍ഷത്തിലും വീടുകയറിയുള്ള ആക്രമണത്തിലും കലാശിച്ചു.സംഘര്‍ഷത്തിനിടെ രണ്ടുപേര്‍ക്ക് വെട്ടേറ്റു.സംഭവവുമായി ബന്ധപ്പെട്ട് നാലു പേരെ പോലീസ് കസ്റ്റഡിയിലെടുത്തു.വെട്ടേറ്റ പ്രകാശ്,പ്രദീപ് എന്നിവര്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.ഇതില്‍ തലയ്ക്ക് വെട്ടേറ്റ ഒരാളുടെ നില ഗുരുതരമാണ്.

ഷാപ്പ് ഉടമ മണിയന്‍,കുമരകം സ്വദേശി അനീഷ്,ഹരി എന്നിവരാണ് കസ്റ്റഡിയിലായത്.സാമ്പത്തിക തര്‍ക്കങ്ങളാണ് സംഘര്‍ഷത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു.ഷാപ്പിലുണ്ടായ സംഘര്‍ഷത്തിന് തുടര്‍ച്ചയായി വീട് കയറി വെട്ടുകയായിരുന്നു.ആദ്യം ഘട്ടത്തില്‍ ഇരു കൂട്ടരും ഷാപ്പിനുള്ളിലും പിന്നീട് വഴിയിലും ഏറ്റുമുട്ടി. ഒടുവിലാണ് വീടുകളിലേക്ക് നീങ്ങിയത്.ഷാപ്പിനുള്ളില്‍വെച്ച് മര്‍ദ്ദമേറ്റയാള്‍ വെല്ലുവിളിയുമായി മറുപക്ഷം വീടിനു മുന്നിലെത്തിയതോടെ വാക്കത്തിയുമായി പുറത്തേക്കിറങ്ങുകയായിരുന്നു.ഈ വാക്കത്തി പിടിച്ചുവാങ്ങി തിരികെ വെട്ടുകയായിരുന്നു.ഷാപ്പിലെ തൊഴിലാളിയ്ക്ക് മര്‍ദ്ദനമേറ്റത് ചോദ്യം ചെയ്യാനായിരുന്നു ഈ സംഘം വീട്ടിലെത്തിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News