KeralaNews

സംസ്ഥാനത്ത് ഇന്ന് കെ.എസ്.യു വിദ്യാഭ്യാസ ബന്ദ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കെ.എസ്.യുവിൻ്റെ വിദ്യാഭ്യാസ ബന്ദ്. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍.ബിന്ദുവിന്‍റെ വസതിയിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ചിന് നേരെയുണ്ടായ പൊലീസ് നടപടിയില്‍ പ്രതിഷേധിച്ചാണ് ബന്ദ് ആചരിക്കുന്നത്.

സംഘര്‍ഷത്തില്‍ വനിതാ പ്രവര്‍ത്തക അടക്കം നിരവധി നേതാക്കള്‍ക്ക് പരിക്കേറ്റിരുന്നു.

തലക്ക് സാരമായി പരിക്കേറ്റ രണ്ട് പേര് ആശുപത്രിയില്‍ ചികിത്സയിലാണ്. സംസ്ഥാന വ്യാപകമായി പ്രതിഷേധ പ്രകടനങ്ങള്‍ നടത്താനും കെ.എസ്.യു. തീരുമാനിച്ചിട്ടുണ്ട്.പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് ക്രൂരമായ അതിക്രമമാണ് നടത്തിയതെന്നും വനിതാ പ്രവര്‍ത്തകരെയടക്കം മര്‍ദിച്ചെന്നും കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവിയര്‍ ആരോപിച്ചിരുന്നു.

കേരളവര്‍മയിലെ തെരഞ്ഞെടുപ്പ് എസ്.എഫ്.ഐ അട്ടിമറിച്ചുവെന്നും മന്ത്രി ആര്‍. ബിന്ദു ഇതിനായി ഇടപെടല്‍ നടത്തിയെന്നും ആരോപിച്ചാണ് കെ.എസ്.യു തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മന്ത്രിയുടെ വസതിയിലേക്ക് മാര്‍ച്ച്‌ നടത്തിയത്.

പ്രവര്‍ത്തകര്‍ ബാരിക്കേഡ് മറിച്ചിടാൻ ശ്രമിച്ചതിന് പിന്നാലെയാണ് പൊലീസും പ്രവര്‍ത്തകരും ഏറ്റുമുട്ടിയത്. സംഘര്‍ഷത്തില്‍ കെ.എസ്.യു സംസ്ഥാന സെക്രട്ടറി നസിയയുടെ മൂക്കിന് പരിക്കേറ്റു. തടയാൻ ശ്രമിച്ച പ്രവര്‍ത്തകന്റെ തലക്കും അടിയേറ്റു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button