24.3 C
Kottayam
Saturday, June 6, 2026

‘ശമ്പളരഹിത സേവനം 41–ാം ദിവസ’മെന്ന ബാഡ്ജ് ധരിച്ച് ജോലിക്ക്; അഖിലയെ സ്ഥലംമാറ്റിയ നടപടി റദ്ദാക്കി

Must read

തിരുവനന്തപുരം: കെഎസ്ആർടിസിയിൽ ശമ്പളം കിട്ടാത്തതിൽ പ്രതിഷേധിച്ച് പോസ്റ്റർ എഴുതി യൂണിഫോമിൽ ധരിച്ച വൈക്കം ഡിപ്പോയിലെ കണ്ടക്ടർ അഖില എസ്.നായരെ പാലായിലേക്ക് സ്ഥലം മാറ്റിയ നടപടി റദ്ദാക്കി. സിഎംഡിയുടെ റിപ്പോർട്ടിനെ തുടർന്നാണ് നടപടിയെന്ന് ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു.

അതേസമയം, അഖില ബാഡ്ജില്‍ പ്രദര്‍ശിപ്പിച്ച കാര്യങ്ങള്‍ വസ്തുതാ വിരുദ്ധമാണെന്നും മന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. 6 ദിവസം മാത്രമാണ് ശമ്പളം വൈകിയത്, എന്നാല്‍ 41 ദിവസം മുടങ്ങിയെന്നാണ് ബാഡ്ജില്‍ ജീവനക്കാരി പ്രദർശിപ്പിച്ചതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. അഞ്ചാം തീയതിയാണ് കെഎസ്ആര്‍ടിസിയിലെ ശമ്പള ദിവസം. സ്ഥലം മാറ്റം ശിക്ഷാ നടപടിയല്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

‘ശമ്പളരഹിത സേവനം 41–ാം ദിവസ’മെന്ന ബാഡ്ജ് ധരിച്ചു ജോലി ചെയ്തതിനു കഴിഞ്ഞ ദിവസമാണ് അഖിലയെ വൈക്കം ഡിപ്പോയിൽനിന്നു പാലായിലേക്കു സ്ഥലംമാറ്റിയത്. പ്രതിഷേധം സർക്കാരിനെ അപകീർത്തിപ്പെടുത്തിയെന്നാണു കെഎസ്ആർടിസി നിലപാട്. ജനുവരി 11ന് ആണ് ഇവർ പ്രതിഷേധ ബാഡ്ജ് ധരിച്ചു ജോലിക്കെത്തിയത്.

- Advertisement -

യാത്രക്കാരിൽ ഒരാൾ ഇതിന്റെ ചിത്രമെടുത്ത് സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുകയും ഇത് വ്യാപകമായി ചർച്ചയാകുകയും ചെയ്തു. തുടർന്ന് കോർപറേഷൻ നടത്തിയ അന്വേഷണത്തിൽ അഖില അച്ചടക്ക ലംഘനം നടത്തിയെന്നും സർക്കാരിനെയും കോർപറേഷനെയും അപകീർത്തിപ്പെടുത്തുകയും ചെയ്‌തെന്നും ഭരണപരമായ സൗകര്യാർഥം സ്ഥലം മാറ്റിയെന്നുമാണ് സ്ഥലംമാറ്റ ഉത്തരവിൽ വ്യക്തമാക്കിയിരുന്നത്. ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയരുന്നതിനിടെയാണ് ഉത്തരവ് റദ്ദാക്കിയത്.

- Advertisement -

എംഎസ്‌സിയും ബിഎഡുമുള്ള അഖില 13 വർഷമായി കെഎസ്ആർടിസി ജീവനക്കാരിയാണ്. കഴിഞ്ഞവർഷം മാർച്ച്, ഏപ്രിൽ മാസങ്ങളിലെ ശമ്പളം കിട്ടാതെ വന്നപ്പോൾ വിഷു ദിവസം വൈക്കം ഡിപ്പോയിൽ നിരാഹാരസമരം നടത്തിയിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

മെമ്മറി കാർഡ് വിവാദം: വിചാരണക്കോടതി റിപ്പോർട്ട് റദ്ദാക്കണമെന്ന് അതിജീവിത; പുതിയ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ നീതിക്കുവേണ്ടിയുള്ള തങ്ങളുടെ കടുത്ത നിയമപോരാട്ടം ഒരിയ്ക്കലും അവസാനിപ്പിക്കാൻ തയ്യാറാകാതെ വീണ്ടും ശക്തമായ നിയമനടപടികളുമായി അതിജീവിത മുന്നോട്ട്. കേസിലെ അതീവ സുപ്രധാന തെളിവായ ആക്രമണ ദൃശ്യങ്ങളുള്ള മെമ്മറി കാർഡിലെ...

തൃണമൂലിലെ പൊട്ടിത്തെറി പാർലമെന്റിലേക്കും; മമതയുടെ യോഗത്തിൽ പങ്കെടുത്തത് മൂന്ന് ലോക്‌സഭാ എംപിമാർ മാത്രം,23 എംപിമാർ വിമത പക്ഷത്തേക്ക് പിളർപ്പിലേക്ക്

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര പൊട്ടിത്തെറി സംസ്ഥാന നിയമസഭയ്ക്ക് പിന്നാലെ ഇപ്പോൾ രാജ്യതലസ്ഥാനമായ ഡൽഹിയിലെ പാർലമെന്റിലേക്കും അതീവ വേഗത്തിൽ വ്യാപിക്കുന്നു. തൃണമൂൽ കോൺഗ്രസിന്റെ ഔദ്യോഗിക പാർലമെന്ററി പാർട്ടിയിൽ വലിയ...

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

Popular this week