കൊച്ചി: എറണാകുളം നഗരത്തിന്റെ പ്രധാന ഭാഗങ്ങളിൽ ചിലയിടത്ത് അടുത്ത രണ്ട് ദിവസം കുടിവെള്ളം മുടങ്ങുമെന്ന് അറിയിപ്പ്. ആലുവയിൽ നിന്ന് തമ്മനം ഭാഗത്തേക്കുള്ള പ്രധാന ജലവിതരണ പൈപ്പ് ലൈൻ പൊട്ടിയതാണ് കാരണം. സംസ്കാര ജങ്ഷനിലാണ് പ്രധാന പൈപ്പിൽ പൊട്ടലുണ്ടായത്.
ഈ സാഹചര്യത്തിൽ എറണാകുളം നഗരത്തിലെ കടവന്ത്ര, കലൂർ, കതൃക്കടവ്, ഇടപ്പള്ളി, പോണേക്കര, തമ്മനം, പൊന്നുരുന്നി, പാലാരിവട്ടം, വെണ്ണല അടക്കമുള്ള പ്രദേശങ്ങളിലാണ് കുടിവെള്ളം മുടങ്ങുക. അടുത്ത രണ്ട് ദിവസം ഈ ഭാഗത്തേക്ക് കുടിവെള്ളം ഒട്ടും വിതരണം ചെയ്യാനാവില്ലെന്നാണ് അറിയിച്ചിരിക്കുന്നത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News