27.6 C
Kottayam
Monday, November 18, 2024
test1
test1

'സന്തോഷമായി സമാധാനത്തോടെ ജീവിക്കണം'; മീരയുടെ ആദ്യ പ്രതികരണം, ശ്രീജു പറഞ്ഞത് ഇങ്ങനെ..

Must read

തൃശൂര്‍:മലയാളികളുടെ പ്രിയ നടി മീര നന്ദൻ വിവാഹിതയായിരിക്കുകയാണ്. ​ഗുരുവായൂർ അമ്പലത്തിൽ വെച്ചായിരുന്നു ശ്രീജു മീരയ്ക്ക് താലി ചാർത്തിയത്. തന്റെ വിവാഹം ​ഗുരുവായൂരിൽ വെച്ചാകണം എന്ന് പണ്ടേ ആ​ഗ്രഹം ഉണ്ടായിരുന്നുവെന്നും കണ്ണൻ അത്രയും തനിക്ക് പ്രധാനപ്പെട്ടതാണെന്നും മീര വിവാഹത്തിന് ശേഷം പ്രതികരിച്ചു. വിവാഹച്ചടങ്ങിൽ അടുത്ത ബന്ധുക്കൾ മാത്രമാണ് പങ്കെടുത്തത്. ലണ്ടനിൽ അക്കൗണ്ടന്റാണ് വരൻ ശ്രീജു.

എന്റെ ലവ് എന്റെ ലൈഫ് എന്ന ക്യാപ്ഷൻ നൽകിയാണ് മീര വിവാഹ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. ലവ് അറേഞ്ച്ഡ് മാര്യേജ് എന്നാണ് ശ്രീജു പറഞ്ഞത്. വിവാഹം നിശ്ചയിച്ചു. ആഫ്റ്റർ പ്രണയം എന്നും ശ്രീജു പറഞ്ഞു. എന്താണ് ഇനി ഭാവി പരിപാടി എന്ന് ചോദിച്ചപ്പോൾ സന്തോഷമായി ജീവിക്കണം ബ്രോ. സന്തോഷമായി സമാധാനത്തോടെ ഞങ്ങൾക്ക് ജീവിക്കണം. അത് മാത്രമാണ് സ്വപ്നം. പിന്നെ എഫ് എമ്മിലെ ജോലി ആണ് പ്രധാനമെന്നും മീര പറഞ്ഞു.

വിവാഹം എന്ന് ചിന്തിക്കുമ്പോൾ തന്നെ ​ഗുരുവായൂർ അമ്പല നടയിൽ എന്നാണ് തന്റെ മനസ്സിൽ വന്നതെന്നും ഒരുപാട് ഇമോഷൻസിലൂടെ കടന്നുപോവുകയാണെന്നും മീര പറഞ്ഞു. സൃന്ദ, ആൻ അ​ഗ്സ്റ്റിൻ ഉൾപ്പെടെയുള്ള മീരയുടെ സുഹൃത്തുക്കളും വിവാഹത്തിന് എത്തിയിരുന്നു. കേരള സാരിയാണ് മീര ധരിച്ചത്. ഉണ്ണിയാണ് മീരയെ അണിയിച്ചൊരുക്കിയത്.

വളരെ സിംപിളായാണ് മീര എത്തിയത്. സ്വർണം ഒഴിവാക്കിയാണ് മീര എത്തിയത്. മൂന്ന് ദിവസമായി വിവാഹത്തിന്റെ ആഘോഷം തുടങ്ങിയിട്ട്. കഴിഞ്ഞ ദിവസങ്ങളിൽ നടന്ന മെഹന്ദി, ഹൽദി ചടങ്ങുകൾക്ക് മീരയുടെ സുഹൃത്തുക്കളും താരങ്ങളുമെത്തിയിരുന്നു. കഴിഞ്ഞ സെപ്റ്റംബറിൽ ആയിരുന്നു മീരയുടെ വിവാഹ നിശ്ചയം. വിവാ നിശ്ചയത്തിന് പിന്നാലെ ചിത്രങ്ങളും വൈറലായിരുന്നു.

മാട്രിമോണി സൈറ്റ് വഴിയാണ് മീരയും ശ്രീജുവും പരിചയപ്പെട്ടത്. ഇതിന് ശേഷം രക്ഷിതാക്കൾ പരസ്പരം സംസാരിച്ചു. തുടർന്ന് വിവാഹം ഉറപ്പിച്ചു. കൊച്ചി എളമക്കര സ്വ​ദേശിനിയായ മീര നന്ദൻ മുല്ല എന്ന ചിത്രത്തിലൂടെയാണ് അഭിനയ രം​ഗത്തേക്ക് എത്തുന്നത്. 2008 ൽ ആണ് മുല്ല റിലീസ് ആയത്. നിലവിൽ ദുബായിൽ നിന്നുള്ള മലയാളം റേഡിയോ സ്റ്റേഷൻ ഗോൾഡ് 101. 3 എഫ് എമ്മിൽ ആർ ജെ യാണ് മീര. മലപ്പുറം സ്വദേശിയാണ് ശ്രീജു, ലണ്ടനിൽ അക്കൗണ്ടന്റാണ് ശ്രീജു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

‘ഇവിടെ നടക്കുന്നതൊന്നും നിങ്ങളറിയുന്നില്ലേ, നാണമില്ലേയെന്നും ചോദിച്ചു’ ധനുഷിനെതിരെ നടി രാധിക ശരത്കുമാറും

ചെന്നൈ: വിഗ്നേഷ് ശിവൻ - നയൻതാര പ്രണയ ബന്ധത്തെ കുറിച്ച് ധനുഷ് തന്നോട് വിളിച്ച് സംസാരിച്ചിരുന്നുവെന്ന് രാധിക ശരത് കുമാർ. ഇവിടെ നടക്കുന്നതൊന്നും നിങ്ങളറിയുന്നില്ലേ,  നിങ്ങൾക്ക് നാണം ഇല്ലേ എന്ന് ധനുഷ് ചോദിച്ചുവെന്നാണ്...

‘നയൻതാര: ബിയോണ്ട് ദി ഫെയ്റി ടേൽ’ എത്തി;താരത്തിന്‌ നെറ്റ്ഫ്ലിക്സിന്റെ പിറന്നാൾ സമ്മാനം

ചെന്നൈ:ഏറെ നാളത്തെ കാത്തിരിപ്പിന് ഒടുവിൽ തെന്നിന്ത്യൻ താരസുന്ദരി നയൻതാരയുടെ വിവാഹ ഡോക്യുമെന്ററി സ്ട്രീമിം​ഗ് ആരംഭിച്ചു. പ്രമുഖ ഒടിടി പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സിലൂടെയാണ് സ്ട്രീമിം​ഗ്. നയൻതാരയുടെ ജന്മദിനത്തിലാണ് വീഡിയോ പുറത്തിറങ്ങിയിരിക്കുന്നത് എന്നത് ഏറെ ശ്രദ്ധേയമാണ്. ഗൗതം...

‘ഉള്ളിലെ സംഘി ഇടയ്ക്കിടെ പുറത്ത് വരും’ പാണക്കാട് തങ്ങൾക്കെതിരായ പിണറായുടെ പരമാർശത്തിനെതിരെ രാഹുൽ

പാലക്കാട്: മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങള്‍ക്കെതിരേയുള്ള  മുഖ്യമന്ത്രി പിണറായ വിജയന്‍റെ പ്രസ്കതാവനക്കെതിരെ  വിമർശനവുമായി പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. പാണക്കാട് തങ്ങൾക്കെതിരെ പിണറായിയുടെ പരാമർശം  പൊളിറ്റിക്കൽ അറ്റാക്ക്...

കൊച്ചിയില്‍ വാഹനാപകടത്തില്‍ രണ്ട് മരണം; വയനാട് സ്വദേശിയായ യുവതിയും കൊല്ലം സ്വദേശിയായ യുവാവും മരിച്ചു

കൊച്ചി: എറണാകുളത്ത് വാഹനാപകടത്തിൽ യുവതിയും യുവാവും മരിച്ചു. തൃപ്പൂണിത്തുറ മാത്തൂർ പാലത്തിനു മുകളിൽ വച്ച് ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് അപകടം ഉണ്ടായത്. വയനാട് മേപ്പാടി കടൂർ സ്വദേശിയായ നിവേദിത (21), കൊല്ലം...

വേമ്പനാട് കായൽ ഇരു കൈകാലുകളും ബന്ധിച്ച് ഏഴു കിലോമീറ്റർ നീന്തി കടന്ന് ആറാം ക്ലാസ് വിദ്യാർത്ഥി;വേൾഡ് വൈഡ് ബുക്ക് ഓഫ് റെക്കോർഡ്

കോതമംഗലം :ആറാം ക്ലാസ് വിദ്യാർത്ഥി വേമ്പനാട് കായൽ ഇരു കൈകാലുകളും ബന്ധിച്ച് ഏഴു കിലോമീറ്റർ നീന്തി കടന്ന് വേൾഡ് വൈഡ് ബുക്ക് ഓഫ് റെക്കോർഡ് ഇടം നേടി. കടവൂർ മണിപ്പാറ തൊണ്ടാറ്റിൽ വീട്ടിൽ...

Popular this week

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.