EntertainmentNews

ശരിക്കും ഡോക്ടറാണോ? അതോ തെണ്ടിത്തിരിഞ്ഞ് നടക്കുകയാണോ? വിദ്യാഭ്യാസ യോ​ഗ്യതയെക്കുറിച്ച് എലിസബത്ത്

കൊച്ചി:ബാലയുടെ ഭാര്യ ഡോ. എലിസബത്ത് സോഷ്യൽ മീഡിയയിൽ സജീവമാണ്. വിദേശത്ത് യാത്ര പോകുന്ന വിശേഷങ്ങളാെക്കെ എലിസബത്ത് പങ്കുവെച്ചിരുന്നു. കുറച്ച് കാലമായി ബാലയുടെ കൂടെയല്ല എലിസബത്ത്. ഇവർ തമ്മിൽ വേർപിരിഞ്ഞോ എന്ന് ആരാധകർ ചോദിക്കാറുണ്ടെങ്കിലും ബാലയോ എലിസബത്തോ ഇതിന് മറുപടി പറഞ്ഞിട്ടില്ല. ​ഗുജറാത്തിൽ ഡോക്ടർ ആയി ജോലി ചെയ്യുന്നതിനിടെയാണ് ലോം​ഗ് ലീവ് എടുത്ത് യാത്ര പോയത്. ഇതിന് പിന്നാലെ എലിസബത്തിനെതിരെ പരിഹാസവുമായി നിരവധിപേർ എത്തിയിരുന്നു. ഇപ്പോൾ ഇതിന് മറുപടി നൽകിയിരിക്കുകയാണ് എലിസബത്ത്.

പണിയില്ലേ പണിക്ക് പോകുന്നില്ല, ശരിക്കും ഡോക്ടർ തന്നെയല്ലേ, തെണ്ടിത്തിരിഞ്ഞ് നടക്കുകയാണോ എന്നുള്ള ചോദ്യങ്ങൾ ഒക്കെയാണ് എന്നോട് ചോദിക്കുന്നത്. യോ​ഗ ചെയ്ത് നടക്കുന്നു, വീഡിയോ ചെയ്യുന്നു ഭക്ഷണം കഴിക്കുന്നു ഉറങ്ങുന്നു എന്നൊക്കെയുള്ള ചോ​ദ്യങ്ങൾ നിരന്തരമാണ്. സനേഹത്തോടെ എന്നോട് ചോദിക്കുന്നത് കേട്ടാൽ മനസ്സിലാകും.

അല്ലാതെയുള്ള ചോദ്യങ്ങളുടെ അർത്ഥവും എനിക്കറിയാം. എല്ലാത്തിനും മറുപടി നൽകാൻ സാധിക്കുന്നില്ല. പറ്റുന്നതിന് ഒക്കെ മറുപടി നൽകാറുണ്ട്. പക്ഷേ ചില നെ​ഗറ്റീവ് കമന്റുകൾക്ക് മറുപടി നൽകാൻ ആവില്ല. ഇതൊക്കെ എനിക്ക് ശീലമായി. സ്വയം ക്ലെൻസിം​ഗിന് അല്പം സമയം വേണം ഇന്നുണ്ടായി. ബ്രേക്ക് എടുത്തപ്പോൾ തന്നെ ഞാൻ പറഞ്ഞിരുന്നു. എനിക്ക് വേണ്ടി കുറച്ച് സമയം വേണം. അതിനായിരുന്നു ലോം​ഗ് ബ്രേക്ക്.

അന്നുവന്ന സമയത്ത് തന്നെ ഞാൻ ഇതൊക്കെ പറഞ്ഞതാണ്. ​ഗുജറാത്തിലാണ് ജോലി ചെയ്യുന്നത്. ഒരു ലോം​ഗ് ലീവ് എടുത്താണ് ഞാൻവന്നിരിക്കുന്നത്. എനിക്ക് ഒരു പ്രയോറിറ്റി കൊടുക്കുക എന്നതാണ് ഇപ്പോൾ പ്രധാനം. സെൽഫ് പ്രയോറിറ്റി എന്ന് പറയില്ലേ അതിനായിരുന്നു ഇത്തരം ഒരു ബ്രേക്ക് ഞാൻ തെണ്ടിത്തിരിയുന്നു എന്നൊക്കെയാണ് യാത്ര പോകുന്നത് കണ്ടപ്പോൾ ചിലർ പറഞ്ഞത്.

പക്ഷേ നമ്മൾ ഇന്ത്യയ്ക്ക് പുറത്തേക്കാണ് യാത്ര പോകുന്നത്. അത്തരം യാത്രകൾ മനസ്സിന് സന്തോഷം നൽകുന്നതിനൊപ്പം തന്നെ അവരുടെ കൾച്ചർ പഠിക്കാനുള്ള അവസാരമാണെന്നും എലിസബത്ത് പറഞ്ഞു. അതിനെ തെണ്ടി തിരിഞ്ഞ് നടക്കുന്നു എന്ന് പറയുന്നത് ശരിയല്ലെന്നും പിന്നെ ഉറങ്ങാൻ അല്പം സമയം, അത് ബോഡിയിലെ എല്ലാ പ്രവർത്തനങ്ങളെയും നിയന്ത്രിക്കും. ഇതിനൊക്കെ സമയം വേണമായിരുന്നു, എലിസബത്ത് പറഞ്ഞു.

ബാലയുമായി വേർപിരിഞ്ഞോ എന്ന് പലരും ചോദിക്കുന്നുണ്ടെങ്കിലും വ്യക്തി ജീവിതത്തെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടി തരാൻ ഉദ്ദേശിക്കുന്നില്ലെന്നായിരു എലിസബത്ത് പറഞ്ഞത്. തന്റെ വിദ്യാഭ്യാസത്തെക്കുറിച്ചും പ്രൊഫഷനെക്കുറിച്ചുമുള്ള തെറ്റായ പ്രചാരണങ്ങളെക്കുറിച്ച് എലിസബത്ത് പറയുന്നു. താൻ എം ബി ബി എസ് പൂർത്തിയാക്കി മെഡിസിനൽ ഡിപ്പാർട്ട്‌മെന്റിൽ ജൂനിയർ ഡോക്ടറായി ജോലി ചെയ്ത് വരികയാണെന്നാണ് എലിസബത്ത് പറഞ്ഞത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker