24.9 C
Kottayam
Saturday, June 6, 2026

‘പ്രശ്നങ്ങളില്ലെന്ന് അഭിനയിച്ച് മടുത്തു’; അഭിഷേകിനോട് വെറുപ്പ് പ്രകടിപ്പിച്ച് ഐശ്വര്യ റായ്, കമന്റുകൾ വൈറൽ!

Must read

മുംബൈ:കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്നതും വാർത്തകളിൽ നിറയുന്നതുമായ ഒരു ജോഡിയാണ് അഭിഷേക് ബച്ചനും ഐശ്വര്യ റായിയും. ഇരുവരും വേർപിരിയാൻ ഒരുങ്ങുന്നുവെന്നാണ് അടുത്തിടെയായി വരുന്ന റിപ്പോർട്ടുകൾ. ‌‌അതുകൊണ്ട് തന്നെ പാപ്പരാസികളുടെ ക്യാമറ കണ്ണുകൾ എപ്പോഴും അഭിഷേകിനും ഐശ്വര്യയ്ക്കും പിന്നാലെയാണ്. പൊതുപരിപാടികളിൽ ഇരുവരും ഒരുമിച്ച് എത്തുമ്പോഴും ക്യാമറകൾ താരങ്ങൾക്ക് പിന്നാലെയാണ്.

എന്നിരുന്നാലും ഇരുവരും കഴിഞ്ഞ ദിവസം തങ്ങളുടെ മകൾ ആരാധ്യ ബച്ചനായി ഒരുമിച്ച് ധിരുഭായ് അംബാനി ഇന്റർനാഷണൽ സ്‌കൂളിൽ എത്തിയിരുന്നു. ഒരുമിച്ച് പൊതുപരിപാടികൾ പ്രത്യക്ഷപ്പെടുന്ന സാഹചര്യം ഒഴിവാക്കിയവർ മകൾക്കായി വീണ്ടും ഒരുമിച്ച് എത്തിയത് ആരാധകരുടെയും ശ്രദ്ധനേടാൻ കാരണമായി. ആരാധ്യ മാത്രമല്ല തൈമൂർ അലി ഖാൻ, അബ്രാം ഖാൻ എന്നീ താരപുത്രന്മാരും ധിരുഭായ് അംബാനി ഇന്റർനാഷണൽ സ്‌കൂളിലാണ് പഠിക്കുന്നത്.

കഴിഞ്ഞ ദിവസം സ്കൂളിന്റെ ആന്വൽ ഡെയായിരുന്നു. ആരാധ്യ ബച്ചനും ഷാരൂഖിന്റെ മകൻ അബ്രാമുമെല്ലാം ആന്വൽ ഡെയിൽ പരിപാടികൾ അവതരിപ്പിച്ചിരുന്നു. അത് ആസ്വദിക്കാനാണ് വിവാഹമോചനവുമായി ബന്ധപ്പെട്ട റൂമറുകൾ പ്രചരിക്കുമ്പോഴും ഐശ്വര്യയും അഭിഷേകും ഒന്നിച്ച് എത്തിയത്.

പരിപാടി ആസ്വദിക്കാനായി സ്കൂളിൽ ഇരുവരും ഒരുമിച്ചാണ് എത്തിയതെങ്കിലും ഇരുവരും തമ്മിൽ ശീതയുദ്ധം നടക്കുന്നതായി തോന്നുന്നുണ്ടെന്നും കാരണം ഐശ്വര്യയുടെ മുഖത്ത് അഭിഷേകിനോടുള്ള പിണക്കവും രോഷവും കാണാമായിരുന്നുവെന്നുമാണ് വീഡിയോ കണ്ട് ആരാധകർ കുറിച്ചത്. കാറിൽ നിന്ന് ഇറങ്ങിയപ്പോൾ മുതൽ ഐശ്വര്യയുടെ മുഖപ്രസാദം നഷ്ടപ്പെട്ടിരുന്നുവെന്നും ആരാധകർ കുറിക്കുന്നു.

- Advertisement -

അടുത്തിടെ ദീപാവലി ആഘോഷത്തിൽ പങ്കെടുക്കാൻ എത്തിയപ്പോഴും ഐശ്വര്യ അഭിഷേകിനോടുള്ള വെറുപ്പ് പരസ്യമായി കാണച്ചിരുന്നതായും പുതിയ വീഡിയോ വൈറലായതോടെ ആരാധകർ കുറിക്കുന്നു. ഐശ്വര്യ-അഭിഷേക് താരജോഡിയു‍ടെ പുത്തൻ വീഡിയോകൾ പുറത്ത് വരാൻ തുടങ്ങിയതോടെ ഇരുവരും തമ്മിൽ പിണക്കാമാണെന്ന റൂമറുകൾ ആരാധകരും വിശ്വസിക്കാൻ തുടങ്ങി. പ്രശ്നങ്ങളില്ലെന്ന് പൊതുവേദികളിൽ പ്രത്യക്ഷപ്പെടുമ്പോൾ അഭിനയിച്ച് ഐശ്വര്യയ്ക്ക് മടുത്തുവെന്ന് തോന്നുന്നു, ചില വിവാഹങ്ങൾ വർക്കൗട്ടാകില്ല.

- Advertisement -

അത് മനസിലാക്കാൻ ഒരു കക്ഷിയുടെയും വില്ലന്റെയും ആവശ്യമില്ല, പണ്ട് ഐശ്വര്യ അഭിഷേകിനോട് അമിതമായി സ്നേഹം പ്രകടിപ്പിച്ചിരുന്നു. അവനോട് മാത്രമല്ല എല്ലാ കുടുംബാംഗങ്ങളോടും. ചിലപ്പോൾ അത് ക്രിഞ്ചായി തോന്നിയിരുന്നു. കുടുംബജീവിതം മുന്നോട്ട് കൊണ്ടുപോകാൻ ഐശ്വര്യ ഒരുപാട് ശ്രമിച്ചുവെന്ന് തോന്നി.

Aishwarya Rai Abhishek Bachchan

പക്ഷെ എത്ര നേരം ശ്രമിക്കാനാകും?. എനിക്കിപ്പോൾ തോന്നുന്നു അവൾ അത് കാര്യമാക്കുന്നില്ല. ഇപ്പോൾ ഐശ്വര്യ മകളെ കൂടുതൽ ശ്രദ്ധിക്കുന്നുവെന്നാണ് ആരാധകർ ഐശ്വര്യയുടെയും അഭിഷേകിന്റെയും കുടുംബപ്രശ്നങ്ങളെ കുറിച്ച് സോഷ്യൽമീഡിയയിൽ കുറിച്ചത്. കുറച്ച് ദിവസം മുമ്പ് ദി ആർച്ചീസിന്റെ താരനിബിഡമായ പ്രീമിയറിൽ പങ്കെടുക്കാൻ ഐശ്വര്യയും അഭിഷേകും ആരാധ്യയും എത്തിയിരുന്നു.

സഹോദരി ശ്വേതയുടെ മകൻ അഗസ്ത്യ നന്ദ ആർച്ചീസിൽ അഭിനയിച്ചിരുന്നു. അന്ന് ചടങ്ങിൽ താരകുടുംബം പങ്കെടുത്തതിന്റെ വീഡിയോയിൽ ഐശ്വര്യയും അഭിഷേകും കുശലം പറയുന്നത് കാണാമായിരുന്നു. 2023ൽ സുഭാഷ് ഘായിയുടെ പാർട്ടിയിൽ പങ്കെടുക്കുമ്പോൾ ഐശ്വര്യ റായ് അഭിഷേക് ബച്ചനോട് രോഷം പ്രകടപ്പിച്ച പഴയ വീഡിയോകളും ആരാധകർ കുത്തിപ്പൊക്കുന്നുണ്ട്.

- Advertisement -

അടുത്തിടെ ശ്വേത ബച്ചന്‍ ജല്‍സയിലേക്ക് താമസിക്കാനെത്തിയിരുന്നു. അമിതാഭിന്റെ കുടുംബവീടായ ജല്‍സ മകളുടെ പേരിലേക്ക് എഴുതി കൊടുക്കുകയായിരുന്നു. അങ്ങനെ ശ്വേത കൂടി വീട്ടിലേക്ക് വന്നതും മറ്റുമാണോ ഐശ്വര്യയുമായിട്ടുള്ള പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന സംശയവും ആരാധകര്‍ക്കുണ്ട്.

2007ലായിരുന്നു ഐശ്വര്യ റായിയും അഭിഷേക് ബച്ചനും തമ്മിലുള്ള വിവാഹം നടന്നത്. 2011ലാണ് മകൾ ആരാധ്യ ബച്ചന്റെ ജനനം. പൊന്നിയിൻ സെൽവൻ’ രണ്ടാം ഭാഗത്തിലാണ് ഐശ്വര്യ റായ് ഏറ്റവും ഒടുവിലായി വേഷമിട്ടത്. 2023 ഏപ്രിൽ മാസത്തിലായിരുന്നു റിലീസ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week