27.6 C
Kottayam
Thursday, June 4, 2026

ധ്യാന്‍ ശ്രീനിവാസന് മറുപടിയുമായി ടിനി ടോം,വിവാദ പരാമർശത്തിൽ വിശദീകരണം

Must read

കൊച്ചി: സിനിമ രംഗത്തെ ലഹരി ഉപയോഗം സംബന്ധിച്ച് നടന്‍ ടിനി ടോം നടത്തിയ വെളിപ്പെടുത്തല്‍ ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. സിനിമ രാഷ്ട്രീയ രംഗത്തെ പലരും ടിനിയെ അനുകൂലിച്ച് രംഗത്ത് എത്തിയിരുന്നു. ഇതിന് പിന്നാലെ ടിനിയെ എതിര്‍ത്തും പലരും രംഗത്ത് എത്തി. ധ്യാന്‍ ശ്രീനിവാസന്‍ അടക്കം ടിനിയുടെ അഭിപ്രായത്തോട് വിയോജിച്ചു. മയക്കുമരുന്ന് ഉപയോഗത്താല്‍ പല്ലുപൊടിഞ്ഞ നടന്‍റെ കാര്യം ടിനി പറഞ്ഞതോടെ അത് ആരെന്ന് വെളിപ്പെടുത്തണം എന്നാണ് ചിലര്‍ ആവശ്യപ്പെട്ടത്. ഇപ്പോഴിതാ ഈ വിവാദത്തെക്കുറിച്ച് തുറന്നുപറയുകയാണ് ടിനി ടോം. 

കൈയ്യടി കിട്ടാന്‍ വേണ്ടി പറഞ്ഞതല്ല എന്നാണ് ടിനി ടോം പറയുന്നത്. മമ്മൂട്ടിയും മോഹന്‍ലാലും സുരേഷ് ഗോപിയും ഒക്കെയാണ് എന്‍റെ റോള്‍ മോഡല്‍സ്. എന്‍റെ സഹപ്രവര്‍ത്തകരെ മോശമാക്കാന്‍ ആല്ല അന്ന് പ്രസ്താവന നടത്തിയത്. യൂണിവേഴ്സിറ്റി കലോത്സവത്തിന് എത്തി ലഹരിക്കെതിരെ ഒരു സന്ദേശം കൊടുത്തതാണ്. 

മമ്മൂക്ക എപ്പോഴും ഉപദേശിക്കും ഫാമിലിയാണ് ഒന്നാമത് എന്ന്. നമ്മുക്ക് ഒരു കാറില്‍ ഒന്നിച്ച് പോകാന്‍ കഴിയുന്ന കുടുംബം അല്ലാതെ മറ്റൊരു ബന്ധം ഏതാണ് ഉള്ളത് എന്ന് അദ്ദേഹം ചോദിക്കും. എന്‍റെ കുടുംബം സിനിമ കുടുംബം അല്ല. അതിനാല്‍ തന്നെ വീട്ടുകാര്‍ക്ക് സിനിമക്കാരന്‍ എന്ന് പറയുമ്പോ ആശങ്കയുണ്ടായിരുന്നു. 

എന്റെ കുടുംബാംഗങ്ങൾ ആയിട്ടാണ് ഞാൻ എന്റെ സഹപ്രവർത്തകരെ കാണുന്നത്. അവരെ മോശമായി ചിത്രീകരിക്കില്ല. ഇങ്ങനെ ഉള്ളവരെ റോൾ മോഡൽ ആക്കരുത് എന്ന് ആണ് ഞാൻ പറഞ്ഞത്. ആരുടേയും പേര് പറഞ്ഞിട്ടില്ല. ഞാന്‍ പറഞ്ഞതിനോട് ആദ്യം എതിർപ്പുമായി വന്നത് ധ്യാനാണ്. ടിനി ചേട്ടനെതിരെയല്ലെന്ന് ധ്യാന്‍ തന്നെ പിന്നീട് പറഞ്ഞിട്ടുണ്ട്. 

- Advertisement -

ധ്യാന്‍ പറഞ്ഞതില്‍ പ്രധാനമായും പറഞ്ഞത് മകന്‍റെ വായിൽ ആരും കുത്തികേറ്റില്ല എന്നാണ്. എന്നാൽ കയറ്റും. എന്റെ വായിൽ കുത്തികയറ്റിയിട്ടുണ്ട്. ഒന്ന് ടെസ്റ്റ് ചെയ്തു നോക്ക് എന്ന് പറഞ്ഞാണ് അത് ചെയ്തത്. അവൻ എന്റെ മകൻ തന്നെ ആണല്ലോ. ഉറപ്പായും അവന്‍ ഈ രംഗത്ത് എത്തുമ്പോള്‍ അത് സംശയിക്കാം. സിനിമയിൽ എനിക്ക് കോൺഫിഡൻസ് ഉണ്ടായാലും വീട്ടുകാർക്ക് അത് ഉണ്ടാകണം എന്നില്ലല്ലോ എന്നും ടിനി കൌമുദി ടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ ചോദിക്കുന്നു. 

- Advertisement -

ധ്യാനിന്‍റെ അഭിമുഖത്തില്‍ കാര്യങ്ങള്‍ പറയുന്നുണ്ട്. ലഹരി ഉപയോഗിച്ചതിന് വീട്ടില്‍ നിന്നും പുറത്തായത് അടക്കം ധ്യാന്‍ പറയുന്നുണ്ട്. അത് അടക്കം വന്നില്ല. ധ്യാന്‍ ടിനിയെ തള്ളി എന്നത് മാത്രമാണ് വന്നത്. നടന്‍റെ പേര് പറയ് എന്ന് എല്ലാവരും പറയുന്നു. അദ്ദേഹത്തെ നമ്മുക്ക് നാളെ വേണം. റോള്‍ മോഡല്‍ ഒരിക്കലും മോശം മാതൃക ആകരുത് എന്നാണ് ഞാന്‍ പറഞ്ഞത്. അയാളുടെ പേര് പറഞ്ഞിട്ടെന്താണ് നമ്മുക്ക് രക്ഷിക്കേണ്ടത് സമൂഹത്തെയാണ്. 

നേരത്തെ ഒരു വേദിയിലാണ് മലയാള സിനിമയിൽ പലരും ലഹരി ഉപയോ​ഗിക്കുന്നുണ്ടെന്ന് ടിനി ടോം പറഞ്ഞത്. തന്‍റെ മകന് സിനിമയിൽ അവസരം ലഭിച്ചെന്നും എന്നാലർ ലഹരിയോടുള്ള ഭയം മൂലം അതു വേണ്ടെന്നു വച്ചെന്നും ആണ് ടിനി പറയുന്നത്.ലഹരിക്ക് അടിമയായ ഒരു നടനെ അടുത്തിടെ കണ്ടു. അദ്ദേഹത്തിന്‍റെ പല്ലുകള്‍ പൊടിഞ്ഞ് തുടങ്ങി. ലഹരി ഉപയോഗിക്കുന്നത് കൊണ്ട് അദ്ദേഹം നന്നായി അഭിനയിക്കുന്നുണ്ടെന്നും പലരും പറയുന്നു. ഇപ്പോള്‍ പല്ല്, അടുത്തത് എല്ല് പൊടിയും. അതുകൊണ്ട് കലയാകണം നമുക്ക് ലഹരി”, എന്നായിരുന്നു ടിനി ടോമിന്‍റെ വാക്കുകള്‍.  കേരള പൊലീസിന്റെ ‘യോദ്ധാവ്’ എന്ന ബോധവൽക്കരണ പരിപാടിയുടെ അംബാസഡർ കൂടിയാണ് ടിനി ടോം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നാലാഞ്ചിറയിൽ ഭാര്യയെ കഴുത്തറുത്ത് കൊന്ന സുരേഷ് തമിഴ്‌നാട്ടിൽ മരിച്ച നിലയിൽ; മൃതദേഹം റെയിൽവേ ട്രാക്കിൽ

തിരുവനന്തപുരം:നാലാഞ്ചിറയിൽ മക്കളുടെ മുന്നിൽവച്ച് ഭാര്യയെ കഴുത്തറുത്ത് കൊന്ന കേസിലെ പ്രതി സുരേഷിനെ മരിച്ച നിലയിൽ കണ്ടെത്തി. തമിഴ്‌നാട് ചിദംബരത്ത് റെയിൽവേ ട്രാക്കിലാണ് മൃതദേഹം കണ്ടെത്തിയത്. കാർ ബാലരാമപുരത്ത് ഇട്ട ശേഷമാണ് സുരേഷ്...

കേരളം കടക്കെണിയിൽ;5.07 ലക്ഷം കോടിയുടെ ബാധ്യത, ‘ധവളപത്ര’ത്തിലെ വിവരങ്ങൾ ഇങ്ങനെ

തിരുവനന്തപുരം: 2026-ൽ അധികാരമേറ്റ പുതിയ സർക്കാരിന് ലഭിച്ചത് അതീവ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയാണെന്ന് വ്യക്തമാക്കുന്ന സംസ്ഥാന ധനകാര്യ സ്ഥിതി റിപ്പോർട്ട് പുറത്തുവന്നു. കേരളത്തിന്റെ ആകെ കടബാധ്യത 5.07 ലക്ഷം കോടി രൂപയായി വർദ്ധിച്ചിരിക്കുകയാണെന്ന്...

എസ്.ജെ. സൂര്യ സംവിധാനം ചെയ്യുന്ന ‘കില്ലർ’ ചിത്രീകരണത്തിനിടെ സ്ഫോടനം; ഒരാൾ മരിച്ചു

ചെന്നൈ: ചെന്നൈയ്ക്കടുത്ത് ഒട്ടേരിയിലുള്ള പ്രശസ്തമായ ബിന്നി മിൽസ് വളപ്പിലാണ് ബുധനാഴ്ച പുലർച്ചെയോടെ സിനിമാ ലോകത്തെ ഞെട്ടിച്ച ദുരന്തമുണ്ടായത്. ചിത്രത്തിന്റെ വളരെ നിർണ്ണായകമായ ഒരു സംഘട്ടനരംഗം (Action Sequence) ചിത്രീകരിക്കുന്നതിനിടയിലാണ് അപ്രതീക്ഷിതമായി സ്ഫോടനമുണ്ടായത്. അപകടത്തിൽ...

സംസ്ഥാനത്ത് കനത്ത മഴ മുന്നറിയിപ്പ്:എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്: കാലവര്‍ഷം ഇന്ന് കേരളത്തിലെത്തിയേക്കും

തിരുവനന്തപുരം: തിരുവനന്തപുരം മുതല്‍ തൃശ്ശൂര്‍ വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ കേന്ദ്രം. എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളിലാണ്...

തനിച്ചുതാമസിക്കുന്ന 75-കാരിയെ പീഡിപ്പിച്ച കേസ്; 74കാരന്‍ അറസ്റ്റില്‍

കോഴിക്കോട്: കോഴിക്കോട് കക്കോടിയിൽ വീട്ടിൽ ആരുമില്ലാത്ത സമയം നോക്കി തനിച്ചുതാമസിക്കുന്ന എഴുപത്തിയഞ്ചുകാരിയായ വയോധികയെ ക്രൂരമായി പീഡിപ്പിച്ച കേസിൽ എഴുപത്തിനാലുകാരൻ പോലീസ് പിടിയിലായി. കക്കോടി മോരിക്കര പൊറ്റമ്മൽത്താഴം സ്വദേശിയായ ബിലാൽ എന്ന വൃദ്ധനെയാണ് എലത്തൂർ...

Popular this week