KeralaNews

ഷംന കാസിം കേസ്: കണ്ണീരോടെ ടിനി ടോം, തനിയ്‌ക്കെതിരെ വ്യാജപ്രചാരണം നടക്കുന്നെന്നും താരം

ഷംനാ കാസിം ബ്ലാക്ക്മെയില്‍ കേസില്‍ തനിക്കെതിരെ വ്യാജ പ്രചരണം നടക്കുന്നുണ്ടെന്ന് നടന്‍ ടിനി ടോം. ഇതിനെതിരെ പരാതി നല്‍കുന്നതിനെ കുറിച്ച് ആലോചിക്കുന്നുണ്ടെന്നും ടിനി ടോം പറയുന്നു. ‘എന്റെ അമ്മ കണ്ണുനിറഞ്ഞ് എന്നോട് ചോദിച്ച്, നീ ഇതിനകത്ത് ഉണ്ടോയെന്ന്..’ കണ്ണീരോടെയാണ് താരം ഫെയ്‌സ്ബുക്ക് ലൈവില്‍ എത്തിയത്. ഷംനാ കാസിമിനെ ഭീഷണിപ്പെടുത്തിയ സംഘവുമായി തനിക്കൊരു ബന്ധവുമില്ല. ഇതുമായി ബന്ധപ്പെട്ട് തന്നെ പൊലീസ് വിളിപ്പിച്ചിട്ടില്ല, ചോദ്യം ചെയ്തിട്ടുമില്ല.പൊലീസിനോടോ, ഷംനയോടോ ഇക്കാര്യം ചോദിക്കാം. ഏറ്റവും ചെറിയ നടനാണ് ഞാന്‍.

ഒരുപാട് കഷ്ടപ്പെട്ടാണ് ഇതുവരെ എത്തിയത്. സെര്‍വിക്കല്‍ സ്പോണ്ടിലോസിസ് എന്ന അസുഖം തന്നെ വന്നത് എന്റെ പതിവായ കെഎസ്ആര്‍ടിസി മൂലമായിരുന്നു. അത്രയേറെ കഷ്ടപ്പെട്ടിട്ടാണ് ഞാന്‍ ഇവിടെ വരെ എത്തിയത്.- ടിനി ടോം പറയുന്നു ‘ചെയ്യാത്ത കാര്യം പറഞ്ഞാല്‍ ദൈവം കേള്‍ക്കും. ദൈവത്തിന്റെ ശക്തി വലുതാണ്. എന്നെ ഭീഷണിപ്പെടുത്തിയ വ്യക്തി അസ്തി ഉരുകുന്ന അപൂര്‍വമായ അസുഖം ബാധിച്ചാണ് മരിക്കുന്നത്.പ്രതികളോ ഷംനയോ പറയാത്ത കാര്യങ്ങള്‍ എന്തിനാണ് അന്തരീക്ഷത്തില്‍ നിന്ന് ഊഹിച്ചെടുത്ത് പറയുന്നതെന്നും ടിനി ടോം പറയുന്നു.ഒരുപാട് സൈബര്‍ ആക്രമണങ്ങള്‍ നേരിട്ട ഒരാളാണ് ഞാന്‍ തനിക്കെതിരെ വ്യാജ പ്രചരണം നടത്തിയവര്‍ക്കെതിരെ കേസ് കൊടുക്കാന്‍ ഉള്ള തീരുമാനത്തിലാണ് ടിനി ടോം.

സുരേഷ് ഗോപി ചേട്ടനെ ഒത്തിരി ഇഷ്ടമാണ് ജീവിതത്തില്‍ ഏറെ സ്വാധിനിച്ചിട്ടുള്ള വ്യക്തിത്വങ്ങളില്‍ ഒരാളാണ് സുരേഷ്ഗോപി.അദ്ദേഹത്തിനൊപ്പമുള്ള ഫോട്ടോ ഇട്ടാല്‍ അത് രാഷ്ട്രീയവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ പ്രചരിക്കും,അതുപോലെ ശൈലജ ടീച്ചറെ പ്രകീര്‍ത്തിച്ച് പോസ്റ്റ് ഇട്ടാല്‍ ഞാന്‍ കമ്മിയാകും. ഒരു രാഷ്ട്രീയപാര്‍ട്ടിയിലും വിശ്വസിക്കാത്ത ഒരാളാണ് ഞാന്‍.

ആദ്യം പ്രധാനമന്ത്രിയുമായി ബന്ധപ്പെട്ട വിഷയവുമായി ബന്ധപ്പെട്ട്. പിന്നീട് രജിത്ത് കുമാറിന്റെ സംഭവവും ഒരു ഭാര്യയും ഭര്‍ത്താവും ചേര്‍ന്ന് പച്ചത്തെറി എന്നെ ഫോണില്‍ വിളിച്ചു. ഞാന്‍ പുണ്യവാനൊന്നുമല്ല, ഒരുവാക്ക് മാത്രം തിരിച്ചു വിളിച്ചു. എന്നാല്‍ അത് മാത്രം എഡിറ്റ് ചെയ്ത് അവര്‍ പ്രചരിച്ചു. പക്ഷേ അത് മറ്റുളളവര്‍ക്ക് മനസ്സിലായിരുന്നു. ഇപ്പോള്‍ വന്നിരിക്കുന്നത് ഞാന്‍ ഒരു രീതിയിലും ബന്ധപ്പെടാത്ത കാര്യത്തിലാണ്.’-ടിനി ടോം പറയുന്നു. ‘ഈ വിഷയത്തില്‍ ഞാന്‍ നിയമപരമായി പരാതി കൊടുത്തിട്ടുണ്ട്.എന്റെ അമ്മ വരെ എന്നോട് ചോദിച്ചു. എനിക്കൊരു കുടുംബമുണ്ട്. കുട്ടിയുണ്ട്. അവര്‍ക്കും വിഷമമുണ്ടാകും. ഒരുപാട് കഷ്ടപ്പെട്ട് ആണ് ഇവിടെ വരെ എത്തിയത്. ലോണെടുത്താണ് കാറും വീടും ഒക്കെ ഉണ്ടാക്കിയത്.’-ടിനി ടോം.

ഒരുപാട് വേദനയോടെ ആണ് അദ്ദേഹം തനിക്ക് സംഭവിച്ച സൈബര്‍ ആക്രമണത്തെ പറ്റി ഫേസ്ബുക്കില്‍ വിവരിച്ചതും.തനിക്കെതിരെ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പുക്കവര്‍ക്ക് തക്കതായ ശിക്ഷ ലഭിക്കും. ഞാന്‍ വിശ്വസിക്കുന്ന എന്റെ ദൈവം എനിക്കൊപ്പം കൂടെ ഉണ്ട് ടിനി ടോം പറയുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button