കുട്ടനാട് ഉപതിരഞ്ഞെടുപ്പ് ഏപ്രിലില്‍? സൂചന നല്‍കി മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍
തിരുവന്തപുരം: കുട്ടനാട് ഉപതിരഞ്ഞെടുപ്പ് ഏപ്രിലില്‍ ഉണ്ടായേക്കും. മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയാണ് ഇതുസംബന്ധിച്ച് സൂചന നല്‍കിയത്. സാമ്പത്തിക വര്‍ഷ അവസാനമായതിനാല്‍ മാര്‍ച്ചില്‍ തിരഞ്ഞെടുപ്പിന് സാധ്യതയില്ലെന്നും അന്തിമ തീരുമാനം പറയേണ്ടത് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനാണെന്നും അദ്ദേഹം പറഞ്ഞു.
ഉപതിരഞ്ഞെടുപ്പ് ഏത് സമയത്ത് വന്നാലും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ പൂര്‍ണ്ണസജ്ജമാണെന്നും ടിക്കാറാം മീണ വ്യക്തമാക്കി. മുന്‍ മന്ത്രിയും എംഎല്‍എയുമായ തോമസ് ചാണ്ടിയുടെ വിയോഗത്തോടെയാണ് കുട്ടനാട് ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.
സംസ്ഥാനത്ത് നടന്ന ഉപതിരഞ്ഞെടുപ്പുകളില്‍ എല്‍.ഡി.എഫിനാണ് മേല്‍കൈ. തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായി രാഷ്ട്രീയ ബലാബലം പരീക്ഷിക്കുന്ന ഉപതിരഞ്ഞെടുപ്പ് എന്ന നിലയില്‍ വലിയ പ്രാധാന്യമാണ് കുട്ടനാട് ഉപതിരഞ്ഞെടുപ്പിന് എല്‍ഡിഎഫും യുഡിഎഫും ബിജെപിയും കല്‍പ്പിക്കുന്നത്.