KeralaNews

കടുവ ഉടൻ പിടിയിൽ

വയനാട്: വയനാട് കുറുക്കൻമൂലയിലെ ജനവാസമേഖലയിൽ ഇറങ്ങിയ കടുവയെ പിടികൂടാനുള്ള ദൗത്യം അന്തിമഘട്ടത്തിലെത്തി.

ബേഗൂർ സംരക്ഷിത വന മേഖലയിലുള്ള കടുവവനംവകുപ്പിന്റെ നിരീക്ഷണത്തിലാണ്.മയക്കുവെടി സംഘവും സ്ഥലത്തുണ്ട്.കടുവയുടെ ആരോഗ്യസ്ഥിതി കണക്കിലെടുത്താകുംവനപാലക സംഘത്തിന്റെ നീക്കങ്ങൾ.കടുവ നിരീക്ഷണ വലയത്തിൽ നിന്ന്രക്ഷപ്പെടാതിരിക്കാൻ കൂടുതൽ വനപാലകസംഘത്തെ പ്രദേശത്ത് നിയോഗിച്ചു.

കഴിഞ്ഞ 20 ദിവസങ്ങളായി കടുവ കുറുക്കൻമൂല നിവാസികളെ ഭീതിയിലാക്കി പ്രദേശത്തെ വളർത്തുമൃഗങ്ങളെ കൊന്നൊടുക്കുകയായിരുന്നു. 

കടുവയെ പിടിക്കാൻ പറ്റാതായതോടെ നാട്ടുകാർ വനംവകുപ്പിനെതിരെ തിരിയുന്ന സാഹചര്യവും ഉണ്ടായി. രണ്ട് കുങ്കിയാനകളും ഡ്രോണുകളും അടക്കം കടുവയെ പിടിക്കാനായ വിപുലമായ സന്നാഹങ്ങളാണ് വനം വകുപ്പ് ഒരുക്കിയത്. എന്നാൽ ഇത്രയും ദിവസം കടുവ തെരച്ചിൽ സംഘത്തിന് പിടി നൽകാതെ പ്രദേശത്ത് കറങ്ങി നടക്കുകയായിരുന്നു. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button