KeralaNews

മാനന്തവാടി കുറുക്കന്‍ മൂലയില്‍ വീണ്ടും കടുവയിറങ്ങി; ആടിനെ പിടിച്ചു

മാനന്തവാടി: വയനാട് മാനന്തവാടിയിലെ കുറുക്കന്‍ മൂലയില്‍ വീണ്ടും കടുവയിറങ്ങി. ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്നോടെ ഇറങ്ങിയ കടുവ പടമല കുരുത്തോല സുനിയുടെ ആടിനെ പിടിച്ചു. ഇതോടെ കടുവ കൊന്ന വളര്‍ത്തു മൃഗങ്ങളുടെ എണ്ണം 15 ആയി.

പ്രദേശത്ത് കൂട് സ്ഥാപിച്ച് കടുവയെ പിടിക്കാന്‍ ഉള്ള ശ്രമങ്ങള്‍ക്കിടയിലാണ് കടുവ വീണ്ടും ഇറങ്ങിയത്. ഇതോടെ പയ്യംന്പള്ളി കുറുക്കന്‍മൂല, പടമല പ്രദേശങ്ങളിലെ ജനങ്ങള്‍ ഏറെപ്രതിസന്ധിയിലായി. കടുവയെ മയക്കുവെടിവയ്ക്കാന്‍ വെറ്ററിനറി സര്‍ജന്റെ ഡോ. അരുണ്‍ സക്കറിയുടെ നേതൃത്ത്വത്തിലുള്ള സംഘം സ്ഥലത്ത് ക്യാംപ് ചെയ്യുന്നുണ്ട്.

കുറുക്കന്‍മൂലയിലും പരിസര പ്രദേശങ്ങളിലും രാവിലെ പാല്‍ അളക്കുന്ന സമയത്തും കുട്ടികള്‍ സ്‌കൂളില്‍ പോകുന്ന സമയത്തും പോലീസിന്റെയും വനം വകുപ്പിന്റെയും പ്രത്യേക സ്വകാഡും സ്ഥലത്ത് ക്യാന്പ് ചെയ്യുന്നതിനും സബ് കളക്ടര്‍ ആര്‍. ശ്രീലക്ഷ്മിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button