27.6 C
Kottayam
Thursday, June 4, 2026

പുലി കുറുകെച്ചാടി: ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞു, വ്യാപാരിക്ക് പരിക്ക്

Must read

വയനാട്: മൂപ്പൈനാട് നല്ലന്നൂരില്‍ പുലി ബൈക്കിനു കുറുകെച്ചാടി ഒരാള്‍ക്ക് വീണുപരിക്കേറ്റു. നല്ലന്നൂര്‍ പുളിക്കായത്ത് ജോസിനാണ് കാലിന് പരിക്കേറ്റത്. തിങ്കളാഴ്ച രാത്രി എട്ടുമണിയോടെയായിരുന്നു സംഭവം. നല്ലന്നൂര്‍ പുന്നമറ്റത്തില്‍ ജോയിയുടെ തൊഴുത്തില്‍ക്കെട്ടിയ പശുക്കിടാവിനെയും രാത്രിയില്‍ പുലി ആക്രമിച്ചു.

മൂപ്പൈനാട് ഗ്രാമപ്പഞ്ചായത്തിലെ നല്ലന്നൂര്‍ പ്രദേശം ഏറെക്കാലമായി പുലിപ്പേടിയിലാണ്. കുറച്ചുമാസങ്ങളായി വലിയഭീതിയിലാണിവര്‍. രണ്ടുമാസത്തിനിടെ ഏഴുപശുക്കളെയാണ് പുലി പിടിച്ചത്. ഇതില്‍ മൂന്നെണ്ണം ചത്തു. പല പശുക്കളും ഇപ്പോഴും പൂര്‍ണ ആരോഗ്യം വീണ്ടെടുത്തിട്ടില്ല.

റിപ്പണ്‍ 52-ല്‍ കച്ചവടം നടത്തുന്ന ജോസ്, രാത്രിയില്‍ കടയടച്ചുവരുമ്പോഴാണ് പുലിയുടെ മുന്നില്‍പ്പെടുന്നത്. വീടിന്റെ അരക്കിലോമീറ്റര്‍ അകലെയുള്ള തേയിലത്തോട്ടത്തില്‍വെച്ചാണ് പുലി കുറുകെച്ചാടിയത്. ”കൂരിരുട്ടും ശക്തമായ മഴയുമുണ്ടായിരുന്നു. പെട്ടെന്ന് പുലിയുടെ മുന്നില്‍പ്പെട്ടതോടെ നിയന്ത്രണം നഷ്ടമായി ബൈക്ക് മറിയുകയായിരുന്നു” -ജോസ് പറഞ്ഞു. കാലിനുപരിക്കേറ്റ ഇദ്ദേഹത്തെ രാവിലെ വനപാലകരെത്തി ആശുപത്രിയിലേക്ക് കൊണ്ടുപോയി.

അര്‍ധരാത്രിയോടെയാണ് നല്ലന്നൂര്‍ പുന്നമറ്റത്തില്‍ ജോയിയുടെ തൊഴുത്തില്‍ പുലിയെത്തിയത്. രണ്ടരവയസ്സുള്ള പശുക്കിടാവിനെ പുലി ആക്രമിച്ചു.
പശുക്കളുടെ കൂട്ടക്കരച്ചില്‍ കേട്ടാണ് വീട്ടുകാര്‍ ഉണര്‍ന്നത്. വൈദ്യുതിയില്ലാത്ത സമയമായതിനാല്‍ തൊഴുത്തിനടുത്തേക്ക് ടോര്‍ച്ചടിച്ചു. തൊഴുത്തില്‍നിന്നിറങ്ങിയ പുലി തങ്ങള്‍ക്കുനേരേയും ചീറിയടുക്കാന്‍നോക്കിയെന്ന് ജോയി പറഞ്ഞു.

- Advertisement -

ഭാര്യയെയും മകനെയും കൂട്ടി അകത്തുകയറി വാതിലടയ്ക്കുകയായിരുന്നു ജോയി. കഴുത്തിന് പരിക്കേറ്റ പശുക്കിടാവ് അപകടനില തരണംചെയ്തിട്ടില്ല. രാവിലെ ഡോക്ടറെത്തി കുത്തിവെപ്പെടുത്തു. കഴുത്തില്‍ ആഴത്തില്‍ മുറിവുള്ളതിനാല്‍ പശുക്കിടാവിനെ തിരിച്ചുകിട്ടുമെന്ന പ്രതീക്ഷയില്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഇതുവരെ പ്രസിദ്ധീകരിച്ച ധവളപത്രങ്ങളൊക്കെ പൊളിറ്റിക്കൽ ഡോക്യുമെന്റായിരുന്നുവെന്ന‘വിചിത്രവാദം’, വി.ഡി സതീശനെതിരേ പിണറായി, വായിച്ചു നോക്കാതെ മറുപടിയെന്ന് മുഖ്യമന്ത്രിസഭയിൽ പോര്

തിരുവനന്തപുരം: നിയമസഭയിൽ ധവളപത്രത്തെച്ചൊല്ലി മുഖ്യമന്ത്രി വി.ഡി. സതീശനും പ്രതിപക്ഷ നേതാവ് പിണറായി വിജയനും തമ്മിൽ വാക്കുതർക്കം. കേരളം ഇന്നേവരെ പ്രസിദ്ധീകരിച്ച ധവളപത്രങ്ങളൊക്കെ പൊളിറ്റിക്കൽ ഡോക്യുമെന്റായിരുന്നുവെന്ന മുഖ്യമന്ത്രി വി.ഡി. സതീശന്റെ പരാമർശം വീണിടത്ത് കിടന്ന് ഉരുളലാണെന്ന് പ്രതിപക്ഷ...

ട്രക്കിങ്ങിനിടെ എംബിഎ വിദ്യാർഥിനിയെ കാണാതായിട്ട് ആറുദിവസം, വനത്തിൽ തിരച്ചിൽ; സുഹൃത്തുക്കൾ കസ്റ്റഡിയിൽ

ദെഹ്‌റാദൂൺ: ഉത്തരാഖണ്ഡിൽ ട്രക്കിങ്ങിനിടെ എംബിഎ വിദ്യാർഥിനിയെ കാണാതായിട്ട് ആറുദിവസം. നൈനിറ്റാൾ സ്വദേശിനിയായ ബബിത പാണ്ഡെ(24)യെയാണ് ഉത്തരകാശിയിലെ ദയാറ ബുഗ്യാലിലേക്കുള്ള ട്രക്കിങ്ങിനിടെ കാണാതായത്. പെൺകുട്ടിയെ കണ്ടെത്താനായി സൈന്യവും സംസ്ഥാന-ദേശീയ ദുരന്തനിവാരണസേനയും ഉൾപ്പെടെ തിരച്ചിൽ തുടരുകയാണ്....

നാലാഞ്ചിറയിൽ ഭാര്യയെ കഴുത്തറുത്ത് കൊന്ന സുരേഷ് തമിഴ്‌നാട്ടിൽ മരിച്ച നിലയിൽ; മൃതദേഹം റെയിൽവേ ട്രാക്കിൽ

തിരുവനന്തപുരം:നാലാഞ്ചിറയിൽ മക്കളുടെ മുന്നിൽവച്ച് ഭാര്യയെ കഴുത്തറുത്ത് കൊന്ന കേസിലെ പ്രതി സുരേഷിനെ മരിച്ച നിലയിൽ കണ്ടെത്തി. തമിഴ്‌നാട് ചിദംബരത്ത് റെയിൽവേ ട്രാക്കിലാണ് മൃതദേഹം കണ്ടെത്തിയത്. കാർ ബാലരാമപുരത്ത് ഇട്ട ശേഷമാണ് സുരേഷ്...

കേരളം കടക്കെണിയിൽ;5.07 ലക്ഷം കോടിയുടെ ബാധ്യത, ‘ധവളപത്ര’ത്തിലെ വിവരങ്ങൾ ഇങ്ങനെ

തിരുവനന്തപുരം: 2026-ൽ അധികാരമേറ്റ പുതിയ സർക്കാരിന് ലഭിച്ചത് അതീവ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയാണെന്ന് വ്യക്തമാക്കുന്ന സംസ്ഥാന ധനകാര്യ സ്ഥിതി റിപ്പോർട്ട് പുറത്തുവന്നു. കേരളത്തിന്റെ ആകെ കടബാധ്യത 5.07 ലക്ഷം കോടി രൂപയായി വർദ്ധിച്ചിരിക്കുകയാണെന്ന്...

എസ്.ജെ. സൂര്യ സംവിധാനം ചെയ്യുന്ന ‘കില്ലർ’ ചിത്രീകരണത്തിനിടെ സ്ഫോടനം; ഒരാൾ മരിച്ചു

ചെന്നൈ: ചെന്നൈയ്ക്കടുത്ത് ഒട്ടേരിയിലുള്ള പ്രശസ്തമായ ബിന്നി മിൽസ് വളപ്പിലാണ് ബുധനാഴ്ച പുലർച്ചെയോടെ സിനിമാ ലോകത്തെ ഞെട്ടിച്ച ദുരന്തമുണ്ടായത്. ചിത്രത്തിന്റെ വളരെ നിർണ്ണായകമായ ഒരു സംഘട്ടനരംഗം (Action Sequence) ചിത്രീകരിക്കുന്നതിനിടയിലാണ് അപ്രതീക്ഷിതമായി സ്ഫോടനമുണ്ടായത്. അപകടത്തിൽ...

Popular this week