KeralaNews

ഭീതി പരത്തിയ കടുവ കൂട്ടിലായി

വയനാട്: ഒരു പ്രദേശത്തെ ഒന്നടക്കം ഭീതിയിലാഴ്ത്തിയ കടുവ വനംവകുപ്പിന്റെ കൂട്ടിലായി. വയനാട്ടിലെ പുല്‍പ്പള്ളി ചീയമ്പം 73ല്‍ ഭീതി പരത്തിയ കടുവ വനം വകുപ്പ് സ്ഥാപിച്ച കൂട്ടില്‍ കുടുങ്ങി. ഇന്ന് പുലര്‍ച്ചെ ആറു മണിയോടെയാണ് ചീയമ്പം 73 ആനപന്തിയില്‍ സ്ഥാപിച്ച കൂട്ടില്‍ കടുവ അകപ്പെട്ടത്. കൂട്ടില്‍ അകപ്പെട്ട കടുവയ്ക്ക് ഏകദേശം ഒന്‍പത് വയസോളം പ്രായമുണ്ടാവുമെന്ന് വനപാലകര്‍ പറഞ്ഞു.

പ്രദേശത്ത് കഴിഞ്ഞ ഒരു മാസത്തിലേറെയായി ജനവാസ മേഖലയില്‍ നിരവധി വളര്‍ത്തുമൃഗങ്ങളെയടക്കം പിടികൂടിയ കടുവയാണിത്. ഈ മാസം എട്ടിനാണ് കടുവയെ പിടികൂടാന്‍ കൂട് സ്ഥാപിച്ചത്. കടുവയെ പിടികൂടാത്തതിനെതിരെ പ്രദേശവാസികള്‍ പ്രതിഷേധത്തിലായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button