കൊച്ചി: തീവണ്ടികളിലെ ടിക്കറ്റില്ലായാത്രയ്ക്ക് റെയിൽവേ വൻ പിഴത്തുക പിടിച്ചു തുടങ്ങി. ഇനി ജനറൽ കോച്ചിൽ പിടിക്കപ്പെട്ടാൽ അടയ്ക്കേണ്ടുന്ന ചുരുങ്ങിയ ദൂരത്തിനുള്ള തുക 570 രൂപയാണ്. നിലവിൽ 320 രൂപയായിരുന്നു. ജൻ വിശ്വാസ്-2026 നിയമപ്രകാരം ടിക്കറ്റില്ലായാത്രയ്ക്കുള്ള കുറഞ്ഞ പിഴ 250 രൂപയിൽ നിന്ന് 500 രൂപയാക്കി
ഉയർത്തിയതോടെയാണ് ഈ വർധന വന്നത്. ടിക്കറ്റ് പരിശോധകർ ശനിയാഴ്ച മുതൽ തീവണ്ടികളിൽ പുതുക്കിയ പിഴത്തുക ഈടാക്കിത്തുടങ്ങി.
വർധിപ്പിച്ച തുക: ബ്രാക്കറ്റിൽ പഴയ തുക
*പുകവലിച്ചാൽ ഇനി 2000 രൂപ (200 രൂപ).
*യാചകവൃത്തി പിടിച്ചാൽ 2000 രൂപ (പിഴ കുറവ്)
*അനധികൃതമായി സ്റ്റേഷനിൽ പ്രവേശിച്ചാൽ 5000 രൂപ വരെ (1000 രൂപ).
*സ്ത്രീ യാത്രക്കാരുടെ റിസർവ് ഇടത്തിൽ പ്രവേശിച്ചാൽ 2500-5000 രൂപ (500 രൂപ).
*മദ്യപിച്ചുള്ള യാത്ര 1000 രൂപയും സാമൂഹിക സേവനവും.
ടിക്കറ്റില്ലാ പിഴ (ചുരുങ്ങിയത്): മെയിൽ/എക്സ്പ്രസ് വണ്ടികൾ:
- ജനറൽ കോച്ച് (50 കി.മീറ്റർ വരെ) – 320 രൂപ – 570
- സിറ്റിങ് റിസർവ്ഡ് (50 കി.മിറ്റർ) – 335 രൂപ – 585
- സ്ലീപ്പർ (200 കി.മിറ്റർ) – 530 രൂപ – 780
- എ.സി. ചെയർകാർ (150 കി.മീറ്റർ) – 765 രൂപ – 1025
- തേർഡ് എ.സി. (300 കി.മിറ്റർ) – 1480 രൂപ – 1525
- സെക്കൻഡ് എ.സി. (300 കി.മിറ്റർ) – 2070 രൂപ -2070


