കൊച്ചി: അനുരാഗ ഗാനം പോലെ പരമ്പരയിൽ മികവാർന്ന വേഷം അഭിനയിച്ചുവരികയാണ് തുഷാര. പണ്ടത്തെ സീരിയലുകൾ കാണാൻ ഒരുപാട് ഇഷ്ടമായിരുന്നു, എന്നാൽ ഇന്നത്തെ സീരിയലുകൾ കുറച്ച് ടോക്സിക്ക് ആയി തോന്നാറുണ്ട്. പക്ഷേ റിയൽ ലൈഫിലും നമ്മള്‍ക്ക് ഇത്തരം ആളുകളെ കാണാൻ കഴിയും എന്നതാണ് വാസ്തവം എന്നും തുഷാര മനസ്സ് തുറക്കുന്നു.
അനുരാഗഗാനം പോലെ അത്തരത്തിൽ ഒരു സീരിയൽ അല്ല. അതിലെ നായിക ആണെങ്കിലും നായകൻ ആണെങ്കിലും വ്യത്യസ്തമാണ് തുഷാര പറഞ്ഞു. തനിക്ക് പെർഫോം ചെയ്യാൻ പറ്റുന്ന ഒരു കഥാപാത്രമാകും തനിക്ക് ഇഷ്ടം. അഭിനയിക്കുന്ന പ്രോസസ് ആണ് എനിക്ക് ഇഷ്ടം. ഒരുപക്ഷെ നാടകം എനിക്ക് ഇത്ര ഇഷ്ടമാകാൻ കാരണം അതാകാം. നല്ല സിനിമയുടെയും സീരിയലിന്റെയും ഭാഗം ആകണം എന്നാണ് ആഗ്രഹം.
നെഗറ്റിവ് കമന്റ്സ് ഒന്നും ഇത് വരെയും കണ്ടിട്ടില്ല. ഈ വേഷം ശരിയായില്ല എന്ന് പറഞ്ഞാൽ ഞാൻ ശ്രദ്ധിക്കും. അല്ലാതെ ചിത്രങ്ങൾക്ക് മോശം കമന്റുകൾ വന്നാൽ നോക്കാറില്ല. ജീവിതത്തിൽ പ്രണയവും തേപ്പും ഉണ്ടായിട്ടുണ്ട് എന്നും സീരിയൽ ടുഡേക്ക് നൽകിയ അഭിമുഖത്തിൽ പറയുന്നു.
തനി നാട്ടിന്‍പുറത്തുകാരിയാണ് ഞാൻ. തേപ്പ് കിട്ടിയതിൽ ഒരുപാട് തകർന്നു പോയി. ആദ്യമായി ബിയർ അടിച്ചത് എന്റെ ആദ്യ പ്രണയം പൊട്ടിയപ്പോഴാണ്. പിന്നെ മൂന്നു ദിവസം മൂകാംബികയിൽ പോയി പ്രാർത്ഥിച്ചിരുന്നു- തുഷാര പറഞ്ഞു.
സിനിമ ഒന്ന് ചെയ്തുകൊണ്ടിരിക്കുന്നു, ഒന്നുരണ്ടെണ്ണം വന്നിട്ടുണ്ട്. ‘എന്നും എപ്പോഴും’, സിനിമയിൽ ലാലേട്ടന്റെ കൂടെ അഭിനയിക്കാൻ സാധിച്ചു. ആദ്യത്തെ സിനിമയിൽ തന്നെ ലാലേട്ടന്റെ കൂടെ അഭിനയിക്കാൻ കഴിഞ്ഞത് വലിയ ഭാഗ്യമായി കരുതുന്നുവെന്നും തുഷാര പറയുന്നു.