Facebook
  • Home
  • World
  • World
  • Tech
  • Life Style
  • More
    • Menu Title #1
      • Sub Menu #1
      • Sub Menu #2
      • Sub Menu #3
      • Sub Menu #4
      • Sub Menu #5
    • Menu Title #2
      • Sub Menu #1
      • Sub Menu #2
      • Sub Menu #3
      • Sub Menu #4
      • Sub Menu #5
    • Menu Title #3
      • Sub Menu #1
      • Sub Menu #2
      • Sub Menu #3
      • Sub Menu #4
      • Sub Menu #5
    • Menu Title #4
      • Sub Menu #1
      • Sub Menu #2
      • Sub Menu #3
      • Sub Menu #4
      • Sub Menu #5
Search
LogoBreaking Kerala
LogoBreaking Kerala
Sign in
Welcome! Log into your account
Forgot your password? Get help
Password recovery
Recover your password
A password will be e-mailed to you.
  • Home
Sign in / Join
23.8 C
Kottayam
LogoBreaking Kerala
Wednesday, July 1, 2026
Facebook
Twitter
Youtube
type here...
  • Home
  • Trending
  • News
    • Kerala
    • National
    • International
  • Sports
    • Cricket
    • Football
    • Other
  • Politics
  • Crime
  • Business
  • Entertainment
  • Health
  • pravasi
  • Technology
  • Top Stories
LogoBreaking Kerala
  • Home
  • Trending
  • News
    • Kerala
    • National
    • International
  • Sports
    • Cricket
    • Football
    • Other
  • Politics
  • Crime
  • Business
  • Entertainment
  • Health
  • pravasi
  • Technology
  • Top Stories
  • Crime
  • News
  • Kerala

കോട്ടയംകാരി തുമ്പിപ്പെണ്ണും ഗ്യാങും ചെറിയ മീനുകളല്ല ഹൈടെക്ക്‌ കടത്തുകാര്‍

October 15, 2023
Facebook
Twitter
WhatsApp
Email
Print
Telegram
Viber

    കൊച്ചി: എറണാകുളം ടൗണിലെ മയക്കുമരുന്ന് മൊത്ത വിതരണക്കാരായ  തുമ്പിപ്പെണ്ണിനേയും ശിങ്കിടികളെയും  എക്സൈസ് അതിസാഹസികമായി പിടികൂടി. കോട്ടയം ചിങ്ങവനം സ്വദേശിനി തുമ്പിപ്പെണ്ണ് എന്ന് വിളിക്കുന്ന സൂസിമോൾ എം സണ്ണി (24), ആലുവ ചെങ്ങമനാട് സ്വദേശി അമീർ സുഹൈൽ (23), കൊച്ചി മാലിപ്പുറം സൗത്ത് പുതുവൈപ്പ് സ്വദേശി അജിപ്പായി എന്ന് വിളിക്കുന്ന അജ്മൽ കെ എ (24), അങ്കമാലി മങ്ങാട്ട്കര സ്വദേശി എൽറോയ് വർഗ്ഗീസ് (21) എന്നിവരെയാണ് എക്സൈസ് അറസ്റ്റ് ചെയ്തത്.

    പ്രതികളുടെ പക്കൽ നിന്ന് 327.43 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. ഇവർ സഞ്ചരിച്ചിരുന്ന അഡംബര കാറും കസ്റ്റഡിയിൽ എടുത്തു. കലൂർ അന്താരാഷ്ട്ര സ്റ്റേഡിയത്തിന്റെ കിഴക്ക് ഭാഗത്ത് ഏജന്റുമാരെ കാത്ത് നിൽക്കവെ നാൽവർ സംഘം സഞ്ചരിച്ചിരുന്ന കാർ എക്സൈസ് ടീം വളയുകയായിരുന്നു. മാരക ലഹരിയിലായിരുന്ന നാല് പേരെയും ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് എക്സൈസ് സംഘത്തിന് കീഴ്പ്പെടുത്താനായത്.

    എറണാകുളം ടൗണിലെ ക്വട്ടേഷൻ ഗുണ്ടാ സംഘങ്ങളുമായി ബന്ധമുള്ള സൂസി മോളാണ് മയക്കുമരുന്നിന്റെ മൊത്തവിതരണം നേരിട്ട് നിയന്ത്രിച്ചിരുന്നത്. സംഘാംഗങ്ങളായ മൂന്ന് പേരും നിരവധി ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടവരാണ്. പ്രതികളെ ചോദ്യം ചെയ്തപ്പോൾ ഹിമാചൽ പ്രദേശിൽ നിന്ന് വൻ തോതിൽ രാസലഹരി എറണാകുളത്ത് എത്തിച്ചു വില്പന നടത്തുന്ന റാക്കറ്റിന്റെ രഹസ്യങ്ങൾ ചുരുളഴിഞ്ഞു.  കൊല്ലം സ്വദേശി സച്ചിൻ എന്നയാളാണ് ഇവരുടെ സംഘത്തലവൻ. ഇയാളാണ് ഹിമാചൽ പ്രദേശിൽ നിന്ന് മയക്കുമരുന്നുകൾ വാങ്ങി എറണാകുളത്ത് എത്തിച്ചിരുന്നത്.

    ഇതിനായി ഇയാൾ ഉപയോഗിച്ചിരുന്ന മാർഗ്ഗം ആരുടേയും ശ്രദ്ധയിൽ പെടാത്ത രീതിയിൽ മയക്കുമരുന്ന് പാക്കറ്റുകൾ പോളിത്തീൻ കവറിലാക്കി മാലിന്യം ഉപേക്ഷിക്കുന്നത് പോലെ എയർപോർട്ട് പരിസരത്ത് ഉപേക്ഷിക്കുക എന്നതായിരുന്നു. അതിന് ശേഷം കൃത്യമായ ലൊക്കേഷൻ സൂസിക്ക് അയച്ചു കൊടുക്കും. സൂസിയും സംഘവും ഇത് ശേഖരിച്ചു ചില്ലറ വില്‍പ്പനക്കാർക്ക് കൈമാറുന്നതാണ് രീതി.

    മയക്കുമരുന്ന് വിറ്റു കിട്ടുന്ന പണം ഇവരുടെ കമ്മീഷൻ കഴിച്ചു ഓൺലൈൻ വഴി  സച്ചിന്  കൈമാറും. ഹിമാലയൻ മെത്ത് എന്ന് വിളിപ്പേരുള്ള ഈ രാസലഹരിക്ക് ഡിമാന്റ് അനുസരിച്ച് ഗ്രാമിന് 4000 മുതൽ 7000 രൂപ വരെ ഇവർ ഈടാക്കിയിരുന്നു. ഇതിൽ അജിപ്പായ് എന്ന് അറിയപ്പെടുന്ന അജ്മൽ അടിപിടി, ഭവനഭേദനം ഉൾപ്പെടെയുള്ള കുറ്റകൃത്യങ്ങളിൽ പ്രതിയാണ്.

    ഹൈവേ റോബറി നടത്തി വരുന്ന എൽറോയ് ആയിരുന്നു കൂട്ടത്തിൽ ഏറ്റവും അപകടകാരി. അതിവേഗത്തിൽ മാരകമായി പരിക്കേപ്പിക്കാൻ സാധിക്കുന്ന സ്പ്രിംഗ് ബാറ്റൺ അടക്കം വ്യത്യസ്ത ഇനം വിദേശ നിർമ്മിത കത്തികൾ ഇവർ സഞ്ചരിച്ച കാറിൽ ഉണ്ടായിരുന്നു. അസിസ്റ്റന്‍റ് കമ്മീഷണറുടെ സ്പെഷ്യൽ ആക്ഷൻ ടീം,  എറണാകുളം ഐ ബി, എക്സൈസ് സ്പെഷ്യൽ സ്ക്വാഡ്, എറണാകുളം റേഞ്ച് പാർട്ടി എന്നിവർ  സംയുക്തമായിട്ടാണ് ഓപ്പറേഷൻ നടത്തിയത്.

    സംഘത്തലവൻ സച്ചിനെ പിടികൂടുന്നതിനുള്ള ശ്രമങ്ങളും ആരംഭിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. വ്യാവസായിക അളവിലുള്ള  സിന്തറ്റിക് ലഹരി കൈവശം വയ്ക്കുന്നത് 20 വർഷം വരെ കഠിന തടവും ഒരു ലക്ഷം രൂപ വരെ പിഴയും ലഭിക്കാവുന്ന കുറ്റകൃത്യമാണ്.

    ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News
    Facebook
    Twitter
    WhatsApp
    Email
    Print
    Telegram
    Viber
      Previous articleകോഴിക്കോട് റോഡ് മുറിച്ചുകടക്കുമ്പോൾ കാറിടിച്ച് വയോധിക മരിച്ചു
      Next articleഎറണാകുളം ജില്ലയില്‍ കനത്ത മഴ; നഗരത്തില്‍ വെള്ളക്കെട്ട്; ഗതാഗതതടസം
      Ligi

      Weather

      Kottayam
      overcast clouds
      23.8 ° C
      23.8 °
      23.8 °
      94 %
      1.3kmh
      100 %
      Wed
      28 °
      Thu
      30 °
      Fri
      31 °
      Sat
      31 °
      Sun
      29 °
      LogoBreaking Kerala

      © 2022 Breaking Kerala

      Facebook
      Instagram
      Twitter
      VKontakte
      Youtube

      About Us

      • Home

      Popular Category

      Editor Picks

      ‘ബ്ലാസ്റ്റ്’ സിനിമയിലെ തിയേറ്റർ ദൃശ്യം പങ്കുവെച്ചു; പൈറസിയെ പ്രോത്സാഹിപ്പിച്ചെന്ന് ആരോപിച്ച് ഗായിക ചിന്മയിക്കെതിരെ കടുത്ത സൈബർ ആക്രമണം!

      June 1, 2026

      ഇടുക്കിയിൽ യുവാവിനെ ബന്ധു കുത്തിക്കൊന്നു; പ്രതി പോലീസ് കസ്റ്റഡിയിൽ

      April 17, 2026