തൃശൂർ പൂരം സ്‌റ്റോപ്പ് : ആശങ്ക നീക്കി റെയിൽവേ; ബ്രേക്കിംഗ് കേരള ന്യൂസ് ഇംപാക്ട്

തൃശൂർ പൂരത്തോട് അനുബന്ധിച്ച് പാലരുവിയ്ക്ക് അനുവദിച്ച താത്കാലിക സ്റ്റോപ്പിലെ ആശങ്ക പരിഹരിച്ച് റെയിൽവേ ഉത്തരവിറക്കി. നോട്ടിഫിക്കേഷനിലെ പിഴവുകളും യാത്രക്കാർക്ക് ഉണ്ടായേക്കാവുന്ന അസൗകര്യങ്ങളും ചൂണ്ടിക്കാട്ടി ബ്രേക്കിങ് കേരള നൽകിയ വിശദമായ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പുതിയ ഓർഡർ റെയിൽവേ പ്രസിദ്ധീകരിക്കുകയായിരുന്നു.

റെയിൽവേ കഴിഞ്ഞ ദിവസം ഇറക്കിയ ഉത്തരവ് പ്രകാരം മെയ് 6, 7 തിയതികളിൽ തൂത്തുക്കുടിയിൽ നിന്ന് പുറപ്പെടുന്ന പാലരുവിയ്ക്കാണ് സ്റ്റോപ്പ്‌ പരിഗണിച്ചിരുന്നത്. അതുപ്രകാരം യഥാക്രമം 7, 8 തീയതികളിൽ രാവിലെ എത്തുന്ന പാലരുവിയ്‌ക്കാണ് പൂങ്കുന്നത്ത് സ്റ്റോപ്പ്‌ അനുവദിച്ചിരുന്നത്.

തെക്കൻ ജില്ലകളിൽ നിന്ന് പൂരപ്രേമികൾക്ക് മെയ് 6 നാണ് സ്റ്റോപ്പ്‌ അനിവാര്യമെന്ന് യാത്രക്കാരുടെ സംഘടനയായ “ഫ്രണ്ട്‌സ് ഓൺ റെയിൽസ്” ന്റെ എക്സിക്യൂട്ടീവ് അംഗങ്ങളായ അജാസ് വടക്കേടം, ശ്രീജിത്ത് കുമാർ എന്നിവർ അറിയിച്ചത് പ്രകാരം “ബ്രേക്കിംഗ് കേരള” നൽകിയ വാർത്തയുടെ അടിസ്ഥാനത്തിലാണ് പുതിയ ഓർഡർ ഇറങ്ങിയത്.

പുതുക്കിയ ഉത്തരവ് പ്രകാരം പാലക്കാടേയ്ക്കുള്ള 16791 പാലരുവി എക്സ്പ്രസ്സിന് മെയ് 6, 7 തീയതികളിൽ പൂങ്കുന്നത്ത് സ്റ്റോപ്പ്‌ ഉണ്ടായിരിക്കും. രാവിലെ 10.03 ന് എത്തി, 10.04 ന് പുറപ്പെടുന്ന വിധമാണ് പൂങ്കുന്നം റെയിൽവേ സ്റ്റേഷനിലെ സമയം ക്രമീകരിച്ചിരിക്കുന്നത്

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News