CrimeKeralaNews

FLIGHT ✈️ 🚬 വിമാനം പറക്കുന്നതിനിടെ ശുചിമുറിയിൽ ഇരുന്ന് സിഗരറ്റ് വലിച്ചു; തൃശൂര്‍ സ്വദേശി അറസ്റ്റിൽ

കൊച്ചി :വിമാനത്തിന്‍റെ ശുചിമുറിയിൽ ഇരുന്ന് സിഗരറ്റ് വലിച്ചയാൾ അറസ്റ്റിൽ. തൃശൂർ മാള സ്വദേശി സുകുമാരൻ (62) ആണ് അറസ്റ്റിലായത്. ദുബായിൽ നിന്ന് കൊച്ചിയിലേയ്ക്ക് വരികയായിരുന്ന സ്പൈസ് ജെറ്റ് എയർവേയ്സ് എസ്ജി 17 വിമാനത്തിനുള്ളിൽ ഞായറാഴ്ചയായിരുന്നു സംഭവം.

വിമാനം പറക്കുന്നതിനിടെ ശുചിമുറിയിൽ നിന്ന് പുക ഉയരുന്നതു കണ്ടതോടെയാണ് ജീവനക്കാർ വിവരമറിയുന്നത്. തുടർന്ന് വിമാനം കൊച്ചിയിൽ ഇറങ്ങിയപ്പോൾ ജീവനക്കാർ എയർപോർട്ട് സെക്യൂരിറ്റി ഓഫിസറെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് സുകുമാരനെ കസ്റ്റഡിയിലെടുത്തു.

നെടുമ്പാശേരി വിമാനത്താവളത്തിലെ സുരക്ഷാ ഓഫിസറുടെ പരാതിപ്രകാരം നെടുമ്പാശേരി പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ഇയാളെ ജാമ്യത്തിൽ വിട്ടയച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button