തൃശ്ശൂർ: കാട്ടകാമ്പാലിൽ വീട്ടിനകത്ത് കളിച്ചുകൊണ്ടിരുന്ന ഒൻപതുവയസ്സുകാരിയെ കാട്ടുപന്നി ആക്രമിച്ചു. അന്നിക്കരയിൽ താമസിക്കുന്ന സുബ്രഹ്‌മണ്യൻ-അശ്വതി ദമ്പതിമാരുടെ മകളായ ദേവികയ്ക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്.
കാട്ടുപന്നി കുട്ടിയെ ആക്രമിച്ചതിന് പിന്നാലെ വീട്ടുകാർ ബഹളം വച്ചതോടെ കാട്ടുപന്നി സമീപത്തെ റബർ തോട്ടത്തിലേക്ക് ഓടിമറഞ്ഞു. ആക്രമണത്തിൽ കുട്ടിയുടെ വാരിയെല്ലിന്റെ മുകൾഭാഗത്ത് ആഴത്തിൽ മുറിവേറ്റിട്ടുണ്ട്. കാട്ടുപന്നിയുടെ ആക്രമണം പതിവായ സ്ഥലമാണിത്. സംഭവത്തിന് പിന്നാലെ പഞ്ചായത്ത് അധികൃതർ ഉൾപ്പെടെ സ്ഥലത്തെത്തി.
In a shocking incident at Kattakampal, Thrissur, a nine-year-old girl was attacked by a wild boar inside her house. Devika, daughter of Subrahmanian and Ashwathi, was playing indoors when the boar entered through the open front door and charged at her. The child sustained injuries and has been admitted to a private hospital in Kunnamkulam. The incident has sparked outrage among local residents over the increasing wild boar menace in residential areas.


