24.6 C
Kottayam
Friday, June 5, 2026

സ്പാ ഉടമയെ വീട്ടില്‍ കെട്ടിയിട്ട് സ്വര്‍ണവും പണവും കവര്‍ന്ന കേസ്; ജീവനക്കാരിയും ട്രാന്‍സ്‌ജെന്‍ഡറുകളും അടക്കം എട്ടുപേര്‍ അറസ്റ്റില്‍

Must read

തൃശ്ശൂര്‍: കണിമംഗലം സ്വദേശിനിയായ സ്പാ ഉടമയെ വീട്ടില്‍ കെട്ടിയിട്ട് സ്വര്‍ണവും പണവും കവര്‍ന്ന കേസില്‍ ജീവനക്കാരിയടക്കം എട്ടുപേരെ പോലിസ് അറസ്റ്റ് ചെയ്തു. ബെംഗളൂരു സ്വദേശികളായ സൂസന്നാ എയ്ഞ്ചല്‍ (22), സ്റ്റീഫന്‍രാജ് (27), സൂര്യ (26), ഫെഡറിക് (33), ധനലക്ഷ്മി (30), ഷേര്‍ളി (22), സുചിത (25), ഡെയ്സി (21) എന്നിവരെയാണ് അറസ്റ്റുചെയ്തത്.

വീട്ടില്‍ അതിക്രമിച്ച് കയറിയ സംഘം സ്പാ ഉടമയെ കെട്ടിയിടുകയും അദ്ദേഹത്തിന്റെ അഞ്ചു മൊബൈല്‍ ഫോണുകളും ഒരു പവന്റെ ആഭരണങ്ങളും വീട്ടിലെ അലമാരയിലുണ്ടായിരുന്ന 42,000 രൂപയും കവര്‍ന്നു. ഇതിനു പുറമേ ഗൂഗിള്‍പേ വഴി ഭീഷണിപ്പെടുത്തിയും മര്‍ദിച്ചും 20,000 രൂപ കൈക്കലാക്കിയതായും പറയുന്നു. സൂസന്നാ എയ്ഞ്ചല്‍ മുന്‍പ് ഈ സ്പായിലെ ജീവനക്കാരിയായിരുന്നു. ഇവരാണ്തട്ടിപ്പിന് ആസൂത്രണം ചെയ്തതെന്നാണ് റിപ്പോര്‍ട്ട്.

- Advertisement -

മൂന്നു സ്ത്രീകളും രണ്ട് ട്രാന്‍സ്ജെന്‍ഡര്‍മാരുമാണ് എട്ടംഗ സംഘത്തിലുണ്ടായിരുന്നത്. സ്പാ ഉടമസ്ഥയെ കെട്ടിയിടുകയും മറ്റുള്ളവരെ മുറിയില്‍ പൂട്ടിയിടുകയും ചെയ്താണ് കവര്‍ച്ച നടത്തിയത്. ശേഷം ഇവര്‍ സംഭവസ്ഥലത്ത് നിന്നും കടന്നു കളഞ്ഞു. തുടര്‍ന്നാണ് അക്രമത്തിനിരയായവര്‍ പോലീസുമായി ബന്ധപ്പെട്ടത്. സ്ഥലത്തെത്തിയ പോലീസ് പരിക്കേറ്റ സ്ത്രീകളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

- Advertisement -

ചൊവ്വാഴ്ച രാത്രി 12-നാണ് അതിക്രമം സംബന്ധിച്ച് പോലീസിന് വിവരം ലഭിക്കുന്നത്. തുടര്‍ന്ന് നൈറ്റ് പട്രോളിങ് ഓഫീസറായ അസിസ്റ്റന്റ് കമ്മിഷണര്‍ ശശിധരന്റെ നേതൃത്വത്തില്‍ വാഹനപരിശോധന ശക്തമാക്കുകയായിരുന്നു. കര്‍ണാടക രജിസ്‌ട്രേഷന്‍ വാഹനങ്ങള്‍ കണ്ട് പീച്ചി പോലീസാണ് സംഘത്തെ പിടികൂടിയത്.

- Advertisement -

സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തിവരുകയാണെന്ന് സിറ്റി പോലീസ് കമ്മിഷണര്‍ നകുല്‍ ആര്‍. ദേശ്മുഖ് അറിയിച്ചു. നെടുപുഴ ഇന്‍സ്പെക്ടര്‍ ബെന്നി ലാലു, സബ് ഇന്‍സ്പെക്ടര്‍ കെ.കെ.സന്തോഷ്, എന്‍.പി. സന്തോഷ്‌കുമാര്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ, പ്രീബു, ജിന്റോ, അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍ ഷീജ എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്.

The Thrissur police have arrested eight people, including an employee, in connection with the robbery of a spa owner at her residence in Kanimangalam. The gang reportedly tied up the victim before decamping with gold and cash. The arrested individuals, all residents of Bengaluru, have been identified as Susanna Angel (22), Stephen Raj (27), Surya (26), Frederick (33), Dhanalakshmi (30), Sherly (22), Suchitra (25), and Daisy (21).

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നിർമാതാവിനെതിരെ വ്യാജ ലൈംഗികാരോപണം; നടി ശിൽപ്പാ ഷിൻഡെയെ അറസ്റ്റ് ചെയ്യണമെന്ന് പുരുഷാവകാശ സംഘടന, സോഷ്യൽ മീഡിയയിൽ വൻ പ്രചാരണം

മുംബൈ: പ്രശസ്ത ടെലിവിഷൻ താരം ശിൽപ്പാ ഷിൻഡെ മുൻപ് ഒരു പ്രമുഖ നിർമാതാവിനെതിരെ ഉന്നയിച്ച ലൈംഗികാരോപണം വ്യാജമായിരുന്നുവെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ അവർക്കെതിരെ നിയമനടപടികൾ ശക്തമാക്കണമെന്ന് ആവശ്യമുയരുന്നു. നിർമാതാവിനെതിരെ മനഃപൂർവ്വം വ്യാജ ലൈംഗികാരോപണം ഉന്നയിച്ച്...

100 ശതമാനം എഥനോളിൽ ഓടുന്ന വാഗൺആർ ഫ്ളെക്സ് ഫ്യുവൽ പുറത്തിറക്കി മാരുതി; ഇന്ധന വിപ്ലവത്തിന് തുടക്കം

ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയിൽ വൻ വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് തങ്ങളുടെ ജനപ്രിയ ഹാച്ച്ബാക്കായ വാഗൺആറിന്റെ അതീവ നൂതനമായ ഫ്‌ളെക്‌സ് ഫ്യുവൽ വകഭേദം മാരുതി സുസുക്കി ഔദ്യോഗികമായി വിപണിയിലിറക്കി. ന്യൂഡൽഹിയിൽ നടന്ന പ്രമുഖ...

തമിഴ്നാട്ടിൽ 14-കാരിക്ക് ലഹരിനൽകി കൂട്ടബലാത്സംഗം; കാറിൽ കൊണ്ടുപോയത് സഹോദരന്റെ സുഹൃത്ത്; ഒരു അറസ്റ്റ്

ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 14 വയസ്സുകാരിയെ ലഹരിനൽകി ക്രൂരമായി ബലാത്സംഗം ചെയ്തു. കാറിൽ കയറ്റിക്കൊണ്ടുപോയി ലഹരി കലർന്ന പാനീയം നൽകി കൂട്ടബലാത്സംഗം ചെയ്തശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചുമണിയോടെ തിരുച്ചിറപ്പള്ളി ഗാന്ധി...

വിയ്യൂർ ജയിലിൽ റിമാൻഡ് തടവുകാരൻ മരിച്ചു; മരണത്തിന് കാരണം ക്രൂരമായ മർദ്ദനമെന്ന് ബന്ധുക്കളുടെ പരാതി

തൃശൂർ: തൃശൂരിൽ വിയ്യൂർ ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന യുവാവ് മരണപ്പെട്ടതിന് പിന്നിൽ ജയിൽ അധികൃതരുടെയും പോലീസിന്റെയും ക്രൂരമായ മർദ്ദനമാണെന്ന ഗുരുതരമായ പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തി. വിയ്യൂർ ജില്ലാ ജയിലിൽ കഴിഞ്ഞിരുന്ന റിമാൻഡ് തടവുകാരൻ...

വിരമിക്കൽ പ്രായം ഉയർത്തണം, ഉദാരമായ സ്വകാര്യ നിക്ഷേപം വേണം; നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ പൂട്ടണം, കേന്ദ്രത്തിന്റെ പാതയില്‍ കേരളവും

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാർ അധികാരത്തിലേറിയതിന് തൊട്ടുപിന്നാലെ സംസ്ഥാനത്തിന്റെ യഥാർത്ഥ ധനസ്ഥിതി വ്യക്തമാക്കിക്കൊണ്ട് അതീവ നിർണായകമായ ധവളപത്രം നിയമസഭയിൽ സമർപ്പിച്ചു. കടുത്ത തീരുമാനങ്ങളും അടിയന്തിര നടപടികളും കൈക്കൊള്ളേണ്ട ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് നിലവിൽ...

Popular this week